ന്ത്യയില്‍ വില്‍പ്പനയില്‍ വന്‍ റെക്കോഡുകള്‍ സ്വന്തമാക്കി കുതിക്കുന്ന വാഹനമാണ് ഹ്യുണ്ടായി വെന്യു. ആദ്യ കണക്ടഡ് എസ്‌യുവിയായ ഈ വാഹനം കൂടുതല്‍ സുരക്ഷിതമാണെന്നും തെളിഞ്ഞിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ എന്‍-ക്യാപ്പ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് നേടിയാണ് ഈ വാഹനം സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്. 

മുതിര്‍ന്നവര്‍ക്ക് 91 ശതമാനം സുരക്ഷയും കുട്ടികള്‍ക്ക് 81 ശതമാനം സുരക്ഷയും കാല്‍നട യാത്രക്കാര്‍ക്ക് 62 ശതമാനം സുരക്ഷയുമാണ് വെന്യു ഉറപ്പാക്കുന്നത്. റിയര്‍ എന്‍ഡ് കൊളിഷന്‍ ഒഴിവാക്കുന്നതിനായി ഓട്ടോണമസ് ബ്രേക്കിങ് സംവിധാനം ഒരുക്കിയിട്ടുള്ള ഈ വാഹനത്തിലെ സുരക്ഷയ്ക്ക് മുതല്‍കൂട്ടാവുന്നുണ്ട്.

ക്യാമറ ആന്‍ഡ് റഡാര്‍ സിസ്റ്റത്തിന് പകരം ഓസ്‌ട്രേലിയയില്‍ ഇറക്കിയിട്ടുള്ള വെന്യുവില്‍ എഇബി സിസ്റ്റമാണ് നല്‍കിയിട്ടുള്ളത്. മുന്നില്‍ നിന്നുള്ള ആഘാതത്തില്‍ പാസഞ്ചര്‍ കംപാര്‍ട്ട്‌മെന്റ് പൂര്‍ണമായും സുരക്ഷിതമാണ്. ഡ്രൈവറുടെ നെഞ്ചിനും മുന്നിലെ യാത്രക്കാരന്റെ കാല്‍മുട്ടുകള്‍ക്കും മികച്ച സുരക്ഷ ഉറപ്പാക്കുന്നുണ്ട്.

ആറ് എയര്‍ബാഗുകളുള്ള 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മോഡലിലാണ് ഓസ്‌ട്രേലിയയില്‍ ക്രാഷ് ടെസ്റ്റ് നടത്തിയത്. ഇന്ത്യയില്‍ ഇറക്കുന്ന വെന്യുവില്‍ 1.0 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് നല്‍കിയിട്ടുള്ളത്.

Content Highlights: Hyundai Venue Achieve 4 Star Rating In Crash Test