മരാസോയുടേയും എര്‍ട്ടിഗയുടേയും എതിരാളി; ഹ്യുണ്ടായി എം.പി.വിക്ക് സ്റ്റാറിയ എന്ന് പേര് നല്‍കിയേക്കും


സ്റ്റാറിയ പ്രീമിയം, സ്റ്റാറിയ എന്നീ പേരുകള്‍ക്കാണ് ഹ്യുണ്ടായി ട്രേഡ് മാര്‍ക്ക് നേടിയിട്ടുള്ളത്.

ന്ത്യന്‍ നിരത്തുകള്‍ക്കായി ഹ്യുണ്ടായി ഏഴ് സീറ്റര്‍ എം.പി.വിയുടെ പണിപ്പുരയിലാണെന്നത് രഹസ്യമല്ല. പക്ഷെ, ഈ വാഹനത്തിന്റെ പേര് ഇപ്പോഴും രഹസ്യമാണ്. എന്നാല്‍, ഹ്യുണ്ടായി അടുത്തിടെ ട്രേഡ് മാര്‍ക്ക് സ്വന്തമാക്കിയ സ്റ്റാറിയ എന്ന പേര് ഈ എം.പി.വിക്ക് നല്‍കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരണമുണ്ടായിട്ടില്ല.

സ്റ്റാറിയ പ്രീമിയം, സ്റ്റാറിയ എന്നീ പേരുകള്‍ക്കാണ് ഹ്യുണ്ടായി ട്രേഡ് മാര്‍ക്ക് നേടിയിട്ടുള്ളത്. സ്റ്റാറിയ എന്ന പേര് ഓട്ടോമൊബൈല്‍ വാന്‍, വാഗണ്‍, ഇലക്ട്രിക് വാഹനങ്ങള്‍, ഹൈബ്രിഡ് വാഹനങ്ങള്‍ എന്നിവയ്ക്കായാണ് എടുത്തിരിക്കുന്നത്. അതേസമയം, സ്റ്റാറിയ സൗത്ത് എഷ്യന്‍ വിപണിയില്‍ ഹ്യുണ്ടായി എത്തിച്ചിട്ടുള്ള സ്റ്റാറെക്‌സ് എന്ന മോഡലിനായാണെന്നും സൂചനയുണ്ട്.

ഇന്ത്യയില്‍ മഹീന്ദ്ര മരാസോ, മാരുതി എര്‍ട്ടിഗ തുടങ്ങിയ മോഡലുകളുമായി മത്സരിക്കാനായിരിക്കും ഹ്യുണ്ടായിയുടെ എം.പി.വി എത്തുകയെന്നാണ് വിവരം. മിഡ്-സൈസ് എസ്.യു.വിയായ ക്രെറ്റയുടെ പ്ലാറ്റ്‌ഫോമിലായിരിക്കും ഈ വാഹനം ഒരുങ്ങുക. സ്റ്റൈലിലും ഫീച്ചറുകളിലും എതിരാളികളെക്കാള്‍ പ്രീമിയം ഭാവമായിരിക്കും ഈ വാഹനത്തിനെന്നാണ് പ്രതീക്ഷ.

ഇന്ത്യക്ക് പുറമെ, ഹ്യുണ്ടായിയുടെ ഇന്തൊനേഷ്യന്‍ ഫാക്ടറിയിലും പുതിയ എം.പി.വി നിര്‍മിക്കുമെന്നാണ് സൂചന. ഇവിടെ നിന്നായിരിക്കും ഫിലിപ്യന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഈ മോഡല്‍ കയറ്റുമതി ചെയ്യുക. മലേഷ്യ, ലാവോസ്, കൊളംമ്പിയ തുടങ്ങിയ രാജ്യങ്ങളിലും സ്റ്റാറിയ എന്ന പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

സ്റ്റാറിയയ്ക്ക് പുറമെ, ക്രെറ്റയുടെ ഏഴ് സീറ്റര്‍ എസ്.യു.വിയും ഹ്യുണ്ടായിയില്‍ നിന്ന് പുറത്തിറങ്ങാന്‍ ഒരുങ്ങുന്നുണ്ട്. ഹ്യുണ്ടായി അല്‍കാസര്‍ എന്ന് പേര് നല്‍കുമെന്ന് കരുതുന്ന ഈ വാഹനം 2021 പകുതിയോടെ വിപണിയില്‍ എത്തിയേക്കും. ഇതിനൊപ്പം ടാറ്റയുടെ എച്ച്.ബി.എക്‌സ്, മാരുതി ഇഗ്നീസ് തുടങ്ങിയ വാഹനങ്ങളോട് മത്സരിക്കാന്‍ മൈക്രോ എസ്.യു.വിയും ഹ്യുണ്ടായി പരിഗണിക്കുന്നുണ്ട്.

Article Source: Autoindustriya

Content Highlights: Hyundai Upcoming MPV Could Be Named Staria

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


07:04

45 വർഷമായി; എത്ര ചെറിയ വേഷം ചെയ്യാൻ വിളിച്ചാലും ഇനിയും അഭിനയിക്കും - അബു സലിം

Mar 13, 2022

Most Commented