കാര്‍ വിത്ത് ബ്രെയിന്‍; ആറാം ഇന്ദ്രിയമുള്ള 2022 ഹ്യുണ്ടായി ടൂസോണ്‍


പ്രീമിയം എസ്.യു.വി. ശ്രേണിയില്‍ എത്തിയിട്ടുള്ള ഈ വാഹനം ജീപ്പ് കോംപസ്, സിട്രോണ്‍ സി5 എയര്‍ക്രോസ് എന്നീ വാഹനങ്ങളുമായായിരിക്കും ഏറ്റുമുട്ടുക.

ഹ്യുണ്ടായി ടൂസോൺ | Photo: Hyundai

ക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ടൂസോണിന്റെ 2022 പതിപ്പ് അവതരിപ്പിച്ചു. ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലും ന്യൂജനറേഷന്‍ ഫീച്ചറുകളുമായി എത്തിയിട്ടുള്ള ഈ വാഹനത്തിന്റെ വില ഓഗസ്റ്റ് നാലിന് പ്രഖ്യാപിക്കും. പ്രീമിയം എസ്.യു.വി. ശ്രേണിയില്‍ എത്തിയിട്ടുള്ള ഈ വാഹനം ജീപ്പ് കോംപസ്, സിട്രോണ്‍ സി5 എയര്‍ക്രോസ് എന്നീ വാഹനങ്ങളുമായായിരിക്കും ഏറ്റുമുട്ടുക. ടാറ്റ ഹാരിയര്‍, മഹീന്ദ്ര XUV700 എന്നിവയുടെ ഉയര്‍ന്ന വകഭേദങ്ങളുമായും മത്സരിക്കും.

പ്രീമിയം വാഹനങ്ങളെ പോലും അമ്പരപ്പിക്കുന്ന ഡിസൈന്‍ മാറ്റമാണ് ടൂസോണിന്റെ ഈ വരവിലെ ഹൈലൈറ്റ്. മുമ്പുണ്ടായിരുന്ന ക്രോമിയം ലൈന്‍ ഗ്രില്ലിന് പകരം ഡാര്‍ക്ക് ക്രോമിയം ഫിനിഷിങ്ങിലുള്ള പാരാമെട്രിക് ഗ്രില്ലാണ് ടൂസോണില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. കാഴ്ചയില്‍ ഗ്രില്ലിനോട് സാമ്യം തോന്നിക്കുന്ന രീതിയിലാണ് ഡി.ആര്‍.എല്‍. ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബമ്പറില്‍ ഉള്ളില്‍ സുരക്ഷിതമായാണ് ഹെഡ്‌ലാമ്പ് നല്‍കിയിട്ടുള്ളത്. എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള രണ്ട് ലൈറ്റുകളാണ് ഹെഡ്‌ലൈറ്റ് ആകുന്നത്. സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള ബമ്പറും ചേരുന്നതോടെ മുന്‍ഭാഗത്തെ പുതുമ പൂര്‍ണമാകുന്നു.

ഡോറുകളില്‍ ഉടനീളം നല്‍കിയിട്ടുള്ള ഇസഡ് ഷേപ്പ് ക്യാരക്ടര്‍ ലൈനുകളാണ് വശങ്ങള്‍ക്ക് എസ്.യു.വി. ഭാവം പകരുന്നത്. 18 ഇഞ്ച് വലിപ്പമുള്ള അലോയി വീലില്‍ മാറ്റം വരുത്തിയിട്ടില്ല. സൈഡ് മിററില്‍ ആരംഭിച്ച് സി പില്ലറില്‍ അവസാനിക്കുന്ന വില്‍ഡോ ബോര്‍ഡര്‍, പുതിയ ഡിസൈനില്‍ തീര്‍ത്തിരിക്കുന്ന വീല്‍ ആര്‍ച്ച് എന്നിവ വശങ്ങളിലെ പുതുമയാണ്. പിന്‍ഭാഗത്തിന് അഴകേകുന്ന പുതുമയുള്ള ടെയില്‍ലാമ്പും ടെയില്‍ഗേറ്റില്‍ ഉടനീളമുള്ള ലൈറ്റ് സ്ട്രിപ്പുമാണ്. ഗ്ലാസിലേക്ക് സ്ഥാനം മാറിയ ഹ്യുണ്ടായിയുടെ ത്രീഡി ലോഗോയും ഒളിച്ചിരിക്കുന്ന റിയര്‍ വൈപ്പറും പിന്‍ഭാഗത്തെ ആകര്‍ഷകമാക്കും.

ഏറ്റവും കുറഞ്ഞ സ്വിച്ചുകള്‍ നല്‍കി സ്‌ക്രീനുകള്‍ക്ക് പ്രാധാന്യം നല്‍കി ഒരുങ്ങിയിട്ടുള്ള അകത്തളം എന്ന വിശേഷണമായിരിക്കും ഇന്റീരിയറിന് ഏറ്റവുമധികം യോജിക്കുക. 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇതിന്റെ തുടര്‍ച്ചയെന്നോണം നല്‍കിയിട്ടുള്ള ടച്ച് സ്‌ക്രീന്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍, വയര്‍ലെസ് ചാര്‍ജിങ്ങ്, സ്റ്റോറേജ് സ്‌പേസ് തുടങ്ങി ആംറെസ്റ്റില്‍ അവസാനിക്കുന്ന കോക്പിറ്റ് മാതൃകയിലുള്ള സെന്റര്‍ കണ്‍സോളാണ് ഇതിലുള്ളത്. മെമ്മറി ഫങ്ഷനുള്ള വെന്റിലേറ്റഡ് സീറ്റുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങിയവയും അകത്തളത്തെ സമ്പന്നമാക്കുന്നുണ്ട്.

29 സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറും 60-ല്‍ അധികം കണക്ടഡ് കാര്‍ ഫീച്ചറുകളും നല്‍കിയാണ് 2022 ടൂസോണിനെ ഒരുക്കിയിരിക്കുന്നത്. ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് സാങ്കേതികവിദ്യയാണ് കണക്ടഡ് കാര്‍ ഫീച്ചറുകള്‍ക്ക് അടിസ്ഥാനം. മലയാളം ഉള്‍പ്പെടെ 10 പ്രദേശിക ഭാഷയും രണ്ട് ഗ്ലോബല്‍ ഭാഷയും മനസിലാകുന്നതും ഈ വാഹനത്തിന്റെ സാങ്കേതിക മികവിന്റെ ഉദാഹരണമാണ്. പിന്നിലേക്ക് മടക്കാന്‍ സാധിക്കുന്നതും 60:40 അനുപാതത്തില്‍ മടക്കാന്‍ സാധിക്കുന്നതുമായി പിന്‍നിര സീറ്റുകളാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഈ സീറ്റിലെ യാത്രക്കാര്‍ക്കായി എ.സി. വെന്റുകളും ചാര്‍ജിങ്ങ് പോയന്റും നല്‍കിയിട്ടുണ്ട്.

സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കിയതും ഈ വരവിലെ സവിശേഷതയാണ്. ലെവല്‍-2 അഡ്വാന്‍സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം (അഡാസ്) ആണ് ഇതില്‍ പ്രധാനമായി സുരക്ഷ ഉറപ്പാക്കുന്നത്. സാധാരണ സുരക്ഷ സംവിധാനങ്ങള്‍ക്ക് പുറമെ, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്ങ്, ഫോര്‍വേഡ് കൊളീഷന്‍ അവോയിഡന്‍സ് അസിസ്റ്റ്, ലെയില്‍ കീപ്പിങ്ങ് അസിസ്റ്റന്‍സ്, ലെയില്‍ ഡിപാര്‍ച്ചര്‍ വാണിങ്ങ്, ബ്ലൈന്‍ഡ് സ്‌പോട്ട് കൊളീഷന്‍ അവോയിഡന്‍സ്, സ്മാര്‍ട്ട് ക്രൂയിസ് കണ്‍ട്രോള്‍ വിത്ത് സ്‌റ്റോപ്പ് ആന്‍ഡ് ഗോ തുടങ്ങി 16 സുരക്ഷ ഫീച്ചറാണ് അഡാസിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ളത്.

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ടൂസോണ്‍ ഇത്തവണയും എത്തിയിട്ടുള്ളത്. 156 പി.എസ്. പവറും 192 എന്‍.എം. ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനും 186 പി.എസ്. പവറും 416 എന്‍.എം. ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ വി.ജി.ടി. ടര്‍ബോ ഡീസല്‍ എന്‍ജിനുമാണ് ഈ വാഹനത്തിന്റെ ഹൃദയം. പെട്രോള്‍ എന്‍ജിനൊപ്പം ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്കും ഡീസല്‍ എന്‍ജിനൊപ്പം എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. മൂന്ന് ഡ്രൈവിങ്ങ് മോഡുകള്‍ക്കൊപ്പം ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും ഇതില്‍ ഒരുങ്ങുന്നുണ്ട്.

Content Highlights: Hyundai Tucson unveiled in india, will launch on august 4, 2022 hyundai tucson

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented