സുരക്ഷയ്ക്ക് അഡാസ്, ഹൈടെക് ആക്കാന്‍ ഫീച്ചറുകള്‍; ഹ്യുണ്ടായി ടൂസോണ്‍ പഴയ ടൂസോണല്ല


ക്യാമറകളും സെന്‍സറുകളും റഡാറുമെല്ലാം ഒരുമിച്ച് പ്രവര്‍ത്തിച്ച് ഡ്രൈവിങ്ങില്‍ സഹായിക്കുക എന്നതാണ് പ്രഥമകര്‍ത്തവ്യം.

ഹ്യുണ്ടായി ടൂസോൺ

ടിമുടി തലമുറമാറ്റത്തിന്റെ കാലത്തിലാണ് ഇന്ത്യയിലെ വാഹനക്കൂട്ടം. എന്‍ജിനിലേക്ക് കൈവെയ്ക്കുന്നതിനുപകരം നവീന സാങ്കേതികവിദ്യകള്‍ വാഹനങ്ങളിലേക്ക് കുത്തിനിറയ്ക്കാനാണ് കമ്പനികളുടെ ശ്രമം. അത് സുരക്ഷയിലും ആഡംബരത്തിലുമാണ് ചെന്നവസാനിക്കുന്നത്. ഉപഭോക്താവിന് രണ്ടായാലും നേട്ടം തന്നെ. അതുകൊണ്ട് അത്യാഡംബര വാഹനങ്ങളില്‍ ലഭിക്കുന്ന എല്ലാം ചെറുകാറുകളിലും ഇപ്പോള്‍ ഒരുപോലെ ലഭിക്കുന്നു.

ഇപ്പോഴിതാ 'ഹ്യൂണ്ടായി'യുടെ പുതിയ എസ്.യു.വി. 'ട്യൂസോണി'ന്റെ വില്‍പ്പന പൊടിപൊടിക്കുകയാണ്. നാലാംതലമുറ 15 ദിവസങ്ങള്‍ക്കു മുമ്പാണ് പുറത്തിറക്കിയത്. വില പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസവും. 27.7 ലക്ഷത്തില്‍ ആരംഭിക്കുന്ന എക്‌സ്‌ഷോറൂം വില 34.39 ലക്ഷത്തിലാണ് അവസാനിക്കുന്നത്. ഇതിനോടകം 3,000 ബുക്കിങ്ങാണ് 'ട്യൂസോണി'ന് ലഭിച്ചത്. പുതിയ എസ്.യു.വി.യുടെ പ്രധാന ഹൈലൈറ്റ് കണ്ടിട്ടാണിതെന്നാണ് വിലയിരുത്തല്‍. സുരക്ഷയുടെ അങ്ങേത്തലയ്ക്കുള്ള 'അഡാസാ'ണ് ട്യൂസോണിനെ എതിരാളികളില്‍ നിന്ന് ഒരുപടി മുന്നിലാക്കുന്നത്. ഇതിനു മുമ്പ് എം.ജിയുടെ 'ആസ്റ്ററി'ലാണ് 'അഡാസി'ന്റെ കളി കണ്ടത്.

'അഡാസ്' എന്നാല്‍...

ലളിതമായി പറഞ്ഞാല്‍ ഡ്രൈവറുടെ അസിസ്റ്റന്റ്. ക്യാമറകളും സെന്‍സറുകളും റഡാറുമെല്ലാം ഒരുമിച്ച് പ്രവര്‍ത്തിച്ച് ഡ്രൈവിങ്ങില്‍ സഹായിക്കുക എന്നതാണ് പ്രഥമകര്‍ത്തവ്യം. ഇത് ഡ്രൈവറില്ലാ ഡ്രൈവിങ്ങിലേക്കുള്ള പടികളിലൊന്നാണ്. 'അഡാസ്' എന്നാല്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റം എന്നാണ് അറിയപ്പെടുന്നത്.

മുന്നിലെ ഗ്രില്ലിനുള്ളില്‍ പതുങ്ങിയിരിക്കുന്ന റഡാര്‍, ചില്ലിനുമുകളിലും ഒ.വി.ആര്‍.എമ്മുകളിലും പിന്നിലുമെല്ലാം ഒളിഞ്ഞിരുന്ന് വാഹനത്തിന്റെ ചുറ്റും നിരീക്ഷിക്കുന്ന ക്യാമറകള്‍. വാഹനത്തിനു ചുറ്റിലും നിറഞ്ഞുനില്‍ക്കുന്ന സെന്‍സറുകള്‍ ഇവയെല്ലാം ചേര്‍ന്നാണ് വിവരങ്ങളെത്തിക്കുന്നത്. ട്യൂസോണില്‍ 16 ഫീച്ചറുകളാണ് നല്‍കിയിട്ടുള്ളത്. ഇതില്‍ ഫോര്‍വേഡ് കൊളീഷന്‍ വാണിങ്, ഫോര്‍വേഡ് കൊളീഷന്‍ അവോയ്ഡന്‍സ് എന്നിവ മുന്നിലെ വാഹനവുമായുള്ള ഇടി ഒഴിവാക്കുന്നു.

ഇതില്‍ ഉറങ്ങിപ്പോകുകയോ ഡ്രൈവറുടെ കാഴ്ച പാളിപ്പോകുകയോ ചെയ്താല്‍ നല്‍കുന്ന മുന്നറിയിപ്പാണിത്. മുന്നിലെ വാഹനത്തിനോടടുത്താല്‍ വാഹനം തന്നെ സ്വയം ബ്രേക്ക് ചെയ്യും. ആദ്യം അറിയിപ്പ് നല്‍കും എന്നിട്ടും ഡ്രൈവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ സ്വയം പ്രവര്‍ത്തിച്ചോളും. ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, ബ്ലൈന്‍ഡ് സ്‌പോട്ട് അസിസ്റ്റ്, സ്മാര്‍ട്ട് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ ഈ ഫീച്ചറുകളില്‍ വരുന്നു. ഇതാണ് വാഹനത്തിന്റെ പ്രധാന ഫീച്ചറെങ്കിലും നാലാംതലമുറയില്‍ പ്രബലമായ മാറ്റങ്ങളുമായാണ്'ട്യൂസോണി'നെ കൊറിയന്‍ കമ്പനി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.

എന്‍ജിന്‍

2.0 ലിറ്റര്‍, നാല് സിലിന്‍ഡര്‍ പെട്രോള്‍, 2.0 ലിറ്റര്‍ വി.ജി.ടി. ടര്‍ബോ ഡീസല്‍ എന്നിങ്ങനെ രണ്ട് എന്‍ജിനുകളിലാണ് വാഹനമെത്തുന്നത്. ആറ്് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് പെട്രോളിനൊപ്പവും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഡീസലിലും വരുന്നുണ്ട്. കൂടാതെ ഓള്‍വീല്‍ ഡ്രൈവും ഇതിനൊപ്പം വരും. നീളത്തിലും വീതിയിലും ഉയരത്തിലുമെല്ലാം പഴയ മോഡലിനേക്കാള്‍ വളര്‍ന്നിട്ടുണ്ട്.

സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍, പാര്‍ക്കിങ് സെന്‍സറുകള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ്‌സ്‌പോട്ട് വ്യൂ മോണിറ്റര്‍ എന്നിവയുള്‍പ്പെടെ 45 സുരക്ഷാ സവിശേഷതകളുമായാണ് എസ്.യു.വി. വരുന്നത്.

Content Highlights: Hyundai Tucson New Generation Model with ADAS and high tech features, Hyundai Tucson


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented