വെന്യുവിന് ഒരു അനിയന്‍, പഞ്ചിനോടും സി3-യോടും മത്സരിക്കാന്‍ ഹ്യുണ്ടായി സി.യു.വി


ഹ്യുണ്ടായി എ.ഐ3 എന്ന കോഡ്‌നെയിമില്‍ നിര്‍മിക്കുന്ന ഈ വാഹനത്തിന്റെ സ്ഥാനം ഹ്യുണ്ടായി വെന്യു കോംപാക്ട് എസ്.യു.വിക്ക് താഴെയായിരിക്കും.

പ്രതീകാത്മക ചിത്രം | Photo: Hyundai Motor Group

ന്ത്യയുടെ വാഹന ലോകത്തിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന ഉത്സവമാണ് ഡല്‍ഹി ഓട്ടോ എക്‌സ്‌പോ. നിരവധി പുതിയ വാഹനങ്ങള്‍, പുതിയ കണ്‍സെപ്റ്റുകള്‍ എന്നിവയെല്ലാം ഈ ഉത്സവത്തില്‍ പ്രദര്‍ശനത്തിനെത്തും. ഇത്തവണ ഈ വാഹന മാമാങ്കത്തിലെ പ്രധാന ആകര്‍ഷണമാകാനൊരുങ്ങുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി എന്നാണ് പുതിയ റിപ്പോര്‍ട്ട്. മറ്റ് മോഡലുകള്‍ക്കൊപ്പം എന്‍ട്രി ലെവല്‍ എസ്.യു.വി. ആയിരിക്കും പ്രധാന ആകര്‍ഷണമെന്നാണ് സൂചന.

കോംപാക്ട് യൂട്ടിലിറ്റി വെഹിക്കിള്‍ എന്ന സെഗ്മെന്റിലേക്കായിരിക്കും ഈ വാഹനം എത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഹ്യുണ്ടായി എ.ഐ3 എന്ന കോഡ്‌നെയിമില്‍ നിര്‍മിക്കുന്ന ഈ വാഹനത്തിന്റെ സ്ഥാനം ഹ്യുണ്ടായി വെന്യു കോംപാക്ട് എസ്.യു.വിക്ക് താഴെയായിരിക്കും. ടാറ്റ പഞ്ച്, സിട്രോണ്‍ സി3 എന്നീ വാഹനങ്ങള്‍ വലിപ്പത്തിലും നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍ എന്നീ മോഡലുകള്‍ വിലയിലും ഹ്യുണ്ടായിയുടെ ഈ പുതിയ വാഹനത്തിന്റെ എതിരാളികള്‍ ആയേക്കുമെന്നാണ് വിലയിരുത്തലുകള്‍.പുതിയ ഒരു വാഹനശ്രേണി തുറക്കുന്നത് സംബന്ധിച്ച് 2016-17 കാലഘട്ടം മുതല്‍ ഹ്യുണ്ടായിയുടെ പരിഗണനയിലുണ്ട്. എന്നാല്‍, ഇത് ആരംഭിക്കാന്‍ തീരുമാനിച്ചത് 2020-ന്റെ തുടക്കത്തിലായിരുന്നു. ഇതിനുപിന്നാലെ കോവിഡ് മഹാമാരി എത്തിയതോടെ ഹ്യുണ്ടായിയുടെ ഈ കുഞ്ഞന്‍ എസ്.യു.വി. എന്ന ആശയം താത്കാലികമായി ഉപേക്ഷിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഈ ശ്രേണിയിലെ വാഹനത്തിന്റെ സാധ്യത പരിഗണിച്ചാണ് ഈ വാഹനം എത്തിക്കാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹ്യുണ്ടായിയുടെ മാതൃരാജ്യമായ ദക്ഷിണ കൊറിയയില്‍ എത്തിച്ചിട്ടുള്ള കാസ്പര്‍ എന്ന കുഞ്ഞന്‍ എസ്.യു.വിക്ക് സമാനമായ അഴകളവുകളിലായിരിക്കും എ.ഐ3 എന്ന കോംപാക്ട് യുട്ടിലിറ്റി വെഹിക്കിള്‍ ഒരുങ്ങുക. ഹ്യുണ്ടായിയുടെ കെ1 പ്ലാറ്റ്‌ഫോമിലാണ് കാസ്പര്‍ എന്ന മിനി എസ്.യു.വി. എത്തിയിട്ടുള്ളത്. 3.5 മീറ്ററാണ് ഈ വാഹനത്തിന്റെ നീളം. എന്നാല്‍, ഇന്ത്യയില്‍ എത്തുന്ന വാഹനത്തിന് അല്‍പ്പം കൂടി വലിപ്പം നല്‍കിയേക്കുമെന്നും വിലയിരുത്തലുകളുണ്ട്. 2023-ലെ ഉത്സവ സീസണില്‍ ഈ വാഹനം വിപണിയില്‍ എത്തിയേക്കും.

ഗ്രാന്റ് ഐ10 നിയോസ്, ഓറ എന്നീ വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്‌ഫോമിലായിരിക്കും ഈ വാഹനവും ഒരുങ്ങുക. വെന്യു എസ്.യു.വിയുടേയും ഗ്രാന്റ് ഐ10 നിയോസിന്റെയും ഫീച്ചറുകളും മറ്റും ഈ വാഹനത്തില്‍ സ്ഥാനം പിടിക്കും. ഗ്രാന്റ് ഐ10 നിയോസില്‍ നല്‍കിയിട്ടുള്ള 82 ബി.എച്ച്.പി. പവറും 114 എന്‍.എം.ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഹ്യുണ്ടായിയുടേതായി ഒരുങ്ങുന്ന കോംപാക്ട് യൂട്ടിലിറ്റി വെഹിക്കിളിന്റെയും ഹൃദയം. ഈ വാഹനത്തിന്റെ സി.എന്‍.ജി. പതിപ്പും എത്തിയേക്കും.

Source: Autocar India

Content Highlights: Hyundai to showcased compact utility vehicle in 2023 Delhi auto expo, Hyundai AI3 Compact SUV


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented