ന്ത്യ ഇലക്ട്രിക് വാഹന യുഗത്തിലേക്ക് പതിയ ചുവടുമാറുകയാണ്. ഇ-കാറുകള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി പ്രഖ്യാപിച്ചതിന് പിന്നാലെ മിക്ക വാഹന നിര്‍മാതാക്കളും ഇലക്ട്രിക് കാറിന്റെ നിര്‍മിക്കാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഹ്യുണ്ടായിയുടെ ഇലക്ട്രിക് മോഡലായ കോന 1000 കാറുകള്‍ അടുത്തവര്‍ഷം എത്തിക്കും.

ഹ്യുണ്ടായിയില്‍ നിന്ന് പുറത്തിറങ്ങുന്ന ഇലക്ട്രിക് വാഹനമാണ് കോന. ഇലക്ട്രിക് വാഹനങ്ങളുടെ വിപണി പഠിക്കുന്നതിനായി ആദ്യഘട്ടത്തില്‍ 1000 ഇലക്ട്രിക് കാറുകള്‍ ഇന്ത്യന്‍ നിരത്തിലെത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 

എസ്‌യുവി ശ്രേണിയിലായിരിക്കും കോന ഇലക്ട്രിക് അവതരിപ്പിക്കുക. ഇന്ത്യയിലെത്തുന്ന ഇലക്ട്രിക് എന്‍ജിന്‍ കോനയ്ക്ക് 25 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ വില വരുമെന്നാണ് കണക്കാക്കുന്നത്. 

ഗ്ലോബല്‍ നിരയില്‍ കോനയ്ക്ക് സ്റ്റാന്റേര്‍ഡ്, എക്സ്റ്റെന്റഡ് എന്നീ രണ്ടു പതിപ്പുകളുണ്ടെങ്കിലും സ്റ്റാന്റേര്‍ഡ് കോനയാണ് ഇന്ത്യയിലെത്തുന്നത്. ഇത് ഒറ്റചാര്‍ജില്‍ 300 കിലോമീറ്ററോളം ദൂരം പിന്നിടും. ഉയര്‍ന്ന വകഭേദമായ എക്സ്റ്റന്റഡിന് ഒറ്റചാര്‍ജില്‍ 482 കിലോമീറ്ററും സഞ്ചരിക്കാന്‍ സാധിക്കും.

സാധാരണ കാറിന്റെ ഡിസൈന്‍ ശൈലിയില്‍ മാറ്റം വരുത്തിയാണ് കോനയുടെ നിര്‍മാണം. ചാര്‍ജിന് സോക്കറ്റ് മുന്നില്‍ നല്‍കുന്നതിനായി ഗ്രില്ല് നീക്കിയിട്ടുണ്ട്. ആഡംബര കാറുകള്‍ക്ക് സമാനമായ ഇന്റീരിയറായിരിക്കും കോനയിലെന്നാണ് വിലയിരുത്തല്‍.

പ്രീമിയം കാറുകള്‍ക്ക് സമാനമാണ് ഉള്‍വശം. ബേസ് വേരിയന്റ് 9.2 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കും. അതേസമയം എക്സ്റ്റന്റഡ് വെറും 7.6 സെക്കന്‍ഡില്‍ നൂറ് കിലോമീറ്റര്‍ വേഗതയിലെത്തും. 

ആറ് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം, ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാനും സാധിക്കും. റഗുലര്‍ കോനയെക്കാള്‍ 15 എംഎം നീളവും 20 എംഎം ഉയരവും ഇലക്ട്രിക്കിന് കൂടുതലുണ്ട്.

Content Highlights: Hyundai to bring 1000 units of Kona EV to India