സാന്റാ ഫേയുടെ മുഖശ്രീയും ക്രെറ്റയുടെ തലയെടുപ്പുമായി ഹ്യുണ്ടായി വെന്യു എത്തി


ഏതാനും ഡീലര്‍ഷിപ്പുകളില്‍ ഹ്യുണ്ടായിയുടെ വെന്യുവിന്റെ ബുക്കിങ് ആരംഭിച്ചതായാണ് സൂചന. 25,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്

മുഖഭാവത്തില്‍ സാന്റാ ഫേ പിന്നില്‍ നിന്ന് നോക്കിയാല്‍ ക്രെറ്റ ഇതാണ് ഒറ്റനോട്ടത്തില്‍ ഹ്യുണ്ടായിയുടെ പുതിയ വെന്യു. കണ്‍സെപ്റ്റ് മോഡലിലൂടെയും മൂടിക്കെട്ടിയ ചിത്രങ്ങളിലൂടെയും ആളുകളുടെ മനസില്‍ പതിഞ്ഞ രൂപം തന്നെ. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഹ്യുണ്ടായിയുടെ കുഞ്ഞന്‍ എസ്‌യുവി വെന്യു എത്തിയപ്പോള്‍ വാഹനപ്രേമികളുടെ മനസില്‍ തോന്നിയത് ഇതായിരിക്കും.

ഒട്ടും നിരാശപ്പെടുത്താത്ത സൗന്ദര്യം, മികച്ച സൗകര്യം, പുത്തന്‍ സാങ്കേതികവിദ്യ തുടങ്ങിയവയെല്ലാം സംയോജിക്കുന്ന ഹ്യുണ്ടായിയുടെ കുഞ്ഞന്‍ എസ്‌യുവി വെന്യു ന്യുയോര്‍ക്ക് ഓട്ടോഷോയില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ മേയ് 21-നാണ് ഈ വാഹനം എത്തുന്നത്.

ഹ്യുണ്ടായിയുടെ പ്രീമിയം എസ്‌യുവികളായ സാന്റേ ഫേ, പാലിസേഡ് തുടങ്ങിയ മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനാണ് വെന്യുവില്‍ നല്‍കിയിട്ടുള്ളത്. ക്രോമിയം ആവരണമുള്ള കാസ്‌കേഡ് ഗ്രില്ല്, പ്രൊജക്ഷന്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഡ്യുവല്‍ ബീം ഹെഡ്‌ലാമ്പ്, ഡിആര്‍എല്‍ എന്നിവയാണ് മുന്‍വശത്തെ അലങ്കരിക്കുന്നത്. ബ്ലാക്ക് ഫിനിഷിങ് വീല്‍ ആര്‍ച്ച്, ക്ലാഡിങ്ങ്, പുതുതായി ഡിസൈന്‍ ചെയ്ത അലോയി വീല്‍, റൂഫ് റെയില്‍ എന്നിവ വശങ്ങളേയും എല്‍ഇഡി ടെയ്ല്‍ ലാമ്പ്, ചതുരാകൃതിയിലുള്ള ഫോഗ് ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, ക്രെറ്റയിലേതിന് സമാനമായ ടെയ്ല്‍ഗേറ്റ് എന്നിവ പിന്‍വശത്തെയും ആകര്‍ഷകമാക്കുന്നുണ്ട്.

3995 എംഎം നീളവും 1770 എംഎം വീതിയും 1590 എംഎം ഉയരവുമാണ് വെന്യുവിനുള്ളത്. ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്, എയര്‍ പ്യൂരിഫയര്‍, ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റ്, കോര്‍ണറിങ് ലാമ്പ്, കൂളിങ് ഗ്ലൗ ബോക്‌സ് എന്നിവ ഈ വാഹനത്തിന്റെ ഇന്റീരിയറിനെ ഫീച്ചര്‍ റിച്ച് എന്ന വിശേഷണത്തിന് യോഗ്യമാക്കുന്നുണ്ട്.

കാഴ്ചയില്‍ സിംപിളാണെങ്കില്‍ വെന്യുവിന്റെ ഇന്റീരിയര്‍ ഏറെ പവര്‍ഫുള്ളാണ്. സെന്റര്‍ കണ്‍സോളില്‍ നല്‍കിയിട്ടുള്ള ഫ്‌ളോട്ടിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇന്റീരിയറിലെ പ്രധാനതാരം. കാഴ്ചയില്‍ ലളിതമാണെങ്കിലും 33-ല്‍ അധികം സേവനങ്ങള്‍ ഒരുക്കുന്ന ബ്ലൂലിങ്ക് സാങ്കേതികവിദ്യയിലുള്ള ഡിവൈസാണത്. സുരക്ഷിതത്വം, സൗകര്യം, വെഹിക്കിള്‍ മാനേജ്മെന്റ് റിലേഷന്‍ഷിപ്പ് സര്‍വീസ് തുടങ്ങിയവ ഇന്ത്യയിലെ ഗതാഗതത്തെ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ചെടുത്തതാണ്.

വോഡഫോണ്‍ ഇ-സിം, ശബ്ദത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുന്ന നിര്‍മ്മിതബുദ്ധി സംവിധാനം എന്നിവ വഴിയാണ് ബ്ലൂലിങ്ക് പ്രവര്‍ത്തിക്കുന്നത്. അതാത് സമയങ്ങളിലെ ട്രാഫിക് നാവിഗേഷന്‍, സ്ഥലങ്ങള്‍, ഓട്ടോമാറ്റിക് ക്രാഷ് നോട്ടിഫിക്കേഷന്‍, എമര്‍ജന്‍സി അലര്‍ട്ട്സ്, മെഡിക്കല്‍ ആന്‍ഡ് പാനിക് അസിസ്റ്റന്‍സ് തുടങ്ങിയ ധാരാളം സവിശേഷതകള്‍ ബ്ലൂലിങ്കിലൂടെ വെന്യു എസ്.യു.വിയില്‍ ഇടംപിടിക്കും.

ഇതിന് പുറമെ, ബ്ലാക്ക് ഫിനിഷിങ് ഇന്റീരിയറില്‍ സില്‍വര്‍ ആവരണത്തില്‍ നല്‍കിയിട്ടുള്ള എസി വെന്റുകള്‍, റിമോട്ട് ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം, റിമോട്ട് സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ്, ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍ എന്നിവയും ഇന്റീരിയറിന്റെ സവിശേഷതകളാണ്. ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗ്, സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്ക്, എബിഎസ് വിത്ത് ഇഎസ്‌സി, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയാണ് ഈ വാഹനത്തിന് സുരക്ഷയൊരുക്കുന്നത്.

118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 89 ബിഎച്ച്പി പവറും 220 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ഈ വാഹനം എത്തുന്നത്. 1.0 ലിറ്റര്‍ എന്‍ജിനില്‍ ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കും മാനുവല്‍ ഗിയര്‍ബോക്‌സും 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഡീസല്‍ എന്‍ജിനില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമാണ് നല്‍കിയിട്ടുള്ളത്.

ഇന്ത്യയിലെ തിരഞ്ഞെടുത്ത ഏതാനും ഡീലര്‍ഷിപ്പുകളില്‍ ഹ്യുണ്ടായിയുടെ വെന്യുവിന്റെ ബുക്കിങ് ആരംഭിച്ചതായാണ് സൂചന. 25,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ജൂണ്‍ മാസത്തോടെ വാഹനം നിരത്തുകളില്‍ പ്രതീക്ഷിക്കാമെന്നാണ് വിവരം. വാഹനത്തിന്റെ വില സംബന്ധിച്ചുള്ള വിവരം ഇന്ത്യയില്‍ അവതരിപ്പിക്കുമ്പോഴേ കമ്പനി വെളിപ്പെടുത്തൂ.

Content Highlights: Hyundai SubCompact SUV Venue Officially Unveiled in India

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section




Most Commented