വാഹനവായ്പ വേഗത്തിലാക്കാന്‍ ഹ്യുണ്ടായിയും ഐ.സി.ഐ.സി.ഐ. ബാങ്കും കൈകോര്‍ക്കുന്നു


ക്ലിക്ക് ടു ബൈ പ്ലാറ്റ്‌ഫോമില്‍നിന്ന് തന്നെ വാഹന വായ്പയ്ക്ക് അപേക്ഷിക്കാന്‍ കഴിയും

-

ണ്‍ലൈന്‍ വാഹന വായ്പ കൂടുതല്‍ അനായാസമാക്കുന്നതിനായി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായി മോട്ടോഴ്‌സും സ്വകാര്യ ബാങ്കിങ്ങ് സ്ഥാപനമായ ഐ.സി.ഐ.സി.ഐ. ബാങ്കും സഹകരിക്കുന്നു. ഹ്യുണ്ടായി അടുത്തിടെ അവതരിപ്പിച്ച ക്ലിക്ക് ടു ബൈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായാണ് ഈ കൂട്ടുകെട്ട്.

ഈ സഹകരണത്തിലൂടെ ഹ്യുണ്ടായിയുടെ വാഹനങ്ങള്‍ വാങ്ങുന്നതും പണം നല്‍കുന്നതുമുള്‍പ്പെടെ എല്ലാ ഇടപാടുകളും ഓണ്‍ലൈനിലൂടെ സാധ്യമാക്കാന്‍ കഴിയുമെന്നാണ് ഇരുകമ്പനികളും പ്രതീക്ഷിക്കുന്നത്. ഐ.സി.ഐ.സി.ഐ. ബാങ്കിലെ അംഗീകൃത ഉപഭോക്താക്കള്‍ക്ക് ക്ലിക്ക് ടു ബൈ പ്ലാറ്റ്‌ഫോമില്‍നിന്ന് തന്നെ വാഹന വായ്പയ്ക്ക് അപേക്ഷിക്കാന്‍ കഴിയും കമ്പനി അറിയിച്ചു.

ഐ.സി.ഐ.സി.ഐ. ബാങ്കുമായുള്ള സഹകരണത്തിലൂടെ ഹ്യുണ്ടായിയുടെ സേവനങ്ങള്‍ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഈ കൂട്ടുക്കെട്ടിലൂടെ ഹ്യുണ്ടായിയുടെ നെറ്റ്‌വര്‍ക്ക് ഗ്രാമപ്രദേശങ്ങളിലും ശക്താമാക്കാന്‍ കഴിയുമെന്നും ഹ്യുണ്ടായി മോട്ടോഴ്‌സ് കോര്‍പറേറ്റ് പ്ലാനിങ്ങ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡബ്ല്യു.എസ്. ഓഹ് അഭിപ്രായപ്പെട്ടു.

ഹ്യുണ്ടായിയുമായി കൈകോര്‍ക്കുന്നതില്‍ അഭിമാനമുണ്ടെന്നും പുതിയ വാഹനം സ്വപ്‌നം കാണുന്നവര്‍ക്കുന്ന സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതില്‍ ഐ.സി.ഐ.സി.ഐ. ബാങ്ക് പ്രതിജ്ഞബദ്ധമാണെന്നും ബാങ്കിന്റെ സെക്വേഡ്‌ അസറ്റ് വിഭാഗം മേധാവി രവി നാരായണന്‍ പറഞ്ഞു.

Content Highlights: Hyundai Signs MoU with ICICI Bank to Offer Online Car Finance to Customers Through ‘Click to Buy’


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented