ഹ്യുണ്ടായി സ്റ്റാറിയ | Photo: Hyundai Worldwide
ഹ്യുണ്ടായിയില്‍ നിന്ന് നിരത്തുകളില്‍ എത്താനൊരുങ്ങുന്ന ആദ്യ എം.പി.വി. മോഡലായ സ്റ്റാറിയയുടെ ആദ്യ ടീസര്‍ ചിത്രങ്ങള്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടു. സ്റ്റാറിയ സ്റ്റാന്റേഡ്, സ്റ്റാറിയ പ്രീമിയം എന്നീ രണ്ട് വേരിയന്റുകളില്‍ നിരത്തുകളില്‍ എത്താനൊരുങ്ങുകയാണ് ഈ എം.പി.വി. ഇതില്‍ പ്രീമിയം മോഡല്‍ തിരഞ്ഞെടുത്ത വിപണികളില്‍ മാത്രമായിരിക്കും അവതരിപ്പിക്കുകയെന്നാണ് സൂചനകള്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് ഹ്യുണ്ടായി ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തിയത്.
സ്റ്റാര്‍, റിയ എന്നീ രണ്ട് വാക്കുകള്‍ സംയോജിപ്പിച്ചാണ് സ്റ്റാറിയ എന്ന പേര് നല്‍കിയിട്ടുള്ളത്. ഭാവിയിലേക്കുള്ള വാഹനമായാണ് സ്റ്റാറിയ എം.പി.വി. എത്തുകയെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്. ആഡംബര സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും അകമ്പടിയോടെയാണ് സ്റ്റാറിയ പ്രീമിയം നിരത്തുകളില്‍ എത്താനൊരുങ്ങുന്നത്.
ഫീച്ചറുകള്‍ക്ക് പുറമെ, പ്രീമിയം ഭാവമുള്ള ഡിസൈനും സ്റ്റാറിയയെ കൂടുതല്‍ ആകര്‍ഷമാക്കും. ക്രോമിയം സ്റ്റഡുകള്‍ നല്‍കിയുള്ള വലിയ ഗ്രില്ല്, എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള കുത്തനെയുള്ള ഹെഡ്ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്.എല്‍, ലൈറ്റ് സ്ട്രിപ്പ് തുടങ്ങിയവയാണ് സ്റ്റാറിയയുടെ മുഖം ആകര്‍ഷകമാക്കുന്നത്. റൂഫ് മുതല്‍ ബമ്പര്‍ വരെ നീളുന്ന വലിയ എല്‍.ഇ.ഡി.ടെയ്ല്ലൈറ്റാണ് പിന്‍ഭാഗത്തെ ആകര്‍ഷകമാക്കുന്നത്. അലോയി വീലുകളും വാഹനത്തെ സ്റ്റൈലിഷാക്കുന്നുണ്ട്.

ഡ്യുവല്‍ ടോണ്‍ നിറങ്ങളില്‍ ആഡംബര ഭാവത്തിലാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. വലിയ ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇന്റീരിയറില്‍ ഇടംനേടിയിട്ടുള്ളത്. നീളത്തിലുള്ള എ.സി. വെന്റുകള്‍, പ്രത്യേകം ആംറെസ്റ്റുകള്‍ നല്‍കിയുള്ള മുന്‍നിര സീറ്റുകള്‍, വലിപ്പം കൂടിയതും ലെഗ് റെസ്റ്റുകള്‍ നല്‍കിയിട്ടുള്ളതുമായ ലെതര്‍ ആവരണമുള്ള പിന്‍നിര സീറ്റുകള്‍, മികച്ച സ്പേസ് തുടങ്ങിയവയാണ് അകത്തളത്തിന് പ്രീമിയം ഭാവം നല്കുന്ന ഫീച്ചറുകള്‍.
സ്റ്റാറിയയുടെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ ഹ്യുണ്ടായി വെളിപ്പെടുത്തിയിട്ടില്ല. കൂടുതല്‍ കരുത്തനായ എന്‍ജിനായിരിക്കും ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഈ വാഹനമെത്തുന്ന വിപണികളിലും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ സ്റ്റാറിയ എത്തുമോയെന്ന് വ്യക്തമല്ല. അതേസമയം, ഇന്ത്യന്‍ നിരത്തുകള്‍ക്കായി ക്രെറ്റയുടെ ഏഴ് സീറ്റര്‍ മോഡല്‍ അല്‍കാസര്‍ എസ്.യു.വിയെ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.
Content Highlights: Hyundai Released Teaser Image Of Hyundai Staria MPV
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..