-
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീണ്ടുപോകുന്നതിനെ തുടര്‍ന്ന് ഭാരിച്ച നഷ്ടമാണ് ഓട്ടോമൊബൈല്‍ മേഖലനേരിട്ടിരിക്കുന്നത്. ചരിത്രത്തിലാദ്യമായി ഒരു വാഹനം പോലും വില്‍ക്കാതെ ഏപ്രില്‍ മാസവും കടന്നുപ്പോയി. എന്നാല്‍, നഷ്ടം തുടരുന്നത് അവസാനിപ്പിക്കാന്‍ ഉത്പാദന പ്ലാന്റ് തുറക്കാനൊരുങ്ങുകയാണ് ഹ്യുണ്ടായി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചാണ് ബുധനാഴ്ച മുതല്‍ ഹ്യുണ്ടായി ഇന്ത്യയുടെ ചെന്നൈയിലെ പ്ലാന്റ് തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഓറഞ്ച്, ഗ്രീല്‍ സോണുകളില്‍ ലോക്ക്ഡൗണില്‍ നിന്ന് ഇളവ് നല്‍കിയതിനെ തുടര്‍ന്നാണ് നിര്‍മാണ പ്ലാന്റ് തുറക്കാന്‍ ഹ്യുണ്ടായി തീരുമാനിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ നല്‍കിയിട്ടുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍. ഇതിന്റെ ഭാഗമായി പ്ലാന്റിന്റെ സാന്നിറ്റൈസേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിനുപുറമെ, എല്ലാ ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഹ്യുണ്ടായി ഇന്ത്യ അറിയിച്ചു.
അടച്ചിടലിനുശേഷമുള്ള ആദ്യഘട്ടത്തില്‍ 12,000-13,000 വാഹനങ്ങള്‍ പ്രതിമാസം നിര്‍മിക്കാനാണ് ഹ്യുണ്ടായി തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ഡീലര്‍ഷിപ്പുകളും ഷോറൂമുകളും സര്‍വീസ് സെന്ററുകലും തുറക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ ഹ്യുണ്ടായി അറിയിച്ചിട്ടില്ല. ഉപയോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് ഇവിടെയും ശൂചീകരണം നടത്തുന്നുണ്ട്.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 22 മുതല്‍ രാജ്യത്തെ വാഹനനിര്‍മാണ പ്ലാന്റുകളും ഡീലര്‍ഷിപ്പുകളും അടഞ്ഞുകിടക്കുകയാണ്. ഇതേതുടര്‍ന്ന് കനത്ത നഷ്ടമാണ് വാഹനമേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകളെ തുടര്‍ന്ന് ടൊയോട്ട, ഹ്യുണ്ടായി തുടങ്ങിയ കമ്പനികള്‍ പ്ലാന്റുകള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
Content Highlights: Hyundai Re Start Production In Chennai Plant From May 6
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..