സ്റ്റിക്സ് അല്ല, ഹ്യുണ്ടായിയുടെ കുഞ്ഞന്‍ എസ്​യുവിയുടെ പേര് വെന്യു; ഏപ്രിലില്‍ അവതരിപ്പിക്കും


1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനം എത്തുകയെന്നാണ് പുതിയ സൂചന.

ഹ്യുണ്ടായിയുടെ കുഞ്ഞന്‍ എസ്​യുവിയുടെ പേര് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് അവസാനമാകുന്നു. സ്റ്റിക്സ്, കാര്‍ലിനോ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ഈ വാഹനത്തിന്റെ യഥാര്‍ഥ പേര് വെന്യു എന്നാണെന്ന് ഹ്യുണ്ടായി ഔദ്യോഗികമായി അറിയിച്ചു.

ഏപ്രിലില്‍ നടക്കുന്ന ന്യൂയോര്‍ക്ക് മോട്ടോര്‍ ഷോയിലാണ് വെന്യു അവതരിപ്പിക്കുന്നത്. ഇതിന് പിന്നാലെ മേയ് മാസം അവസാനമോ ജൂൺ ആദ്യവാരമോ ഈ വാഹനം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹ്യുണ്ടായിയുടെ സാന്‍ട്രോ, ഗ്രാൻഡ് ഐ10 എന്നീ മോഡലുകള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്ഫോമില്‍ തന്നെയാണ് ഈ വാഹനവും ഒരുക്കിയിരിക്കുന്നത്. ക്രെറ്റയുടെ താഴെയുള്ള ഈ വാഹനം നെക്സോണ്‍, ബ്രെസ, ഇക്കോ സ്പോട്ട്, എക്സ്​യുവി 300 എന്നീ വാഹനങ്ങളോട് മത്സരിക്കും.

ക്രെറ്റയുമായി സാമ്യമുള്ള ബോക്സ് ഡിസൈനാണ് സ്റ്റിക്സിനുമുള്ളത്. ഉയര്‍ന്ന ബോണറ്റ്, വലിയ ക്രോമിയം ഗ്രിൽ, എല്‍ഇഡി ഡിആര്‍എല്ലിനൊപ്പം വീതി കുറഞ്ഞ ഹെഡ്​ലൈറ്റ്, അലുമിനിയം ഫിനീഷിങ് സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍വശത്തെ അലങ്കരിച്ചിരിക്കുന്നത്.

ഐ20-യിലെയും ക്രെറ്റയിലെയും നല്‍കിയിരിക്കുന്നതിനോട് സാമ്യമുള്ള ഡാഷ്ബോര്‍ഡാണ് ഇതിലും ഒരുക്കിയിരിക്കുന്നത്. ടച്ച് സക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ എന്നിവയും ഇന്റീരിയറില്‍ ഒരുക്കിയിരിക്കുന്നു.

സുരക്ഷയുടെ കാര്യത്തില്‍ ഹ്യുണ്ടായി യാതൊരു വിട്ടുവീഴ്ച്ചയും വരുത്താറില്ല. അടിസ്ഥാന മോഡല്‍ മുതല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയും ഇതിലുണ്ട്.

ഈ വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചറുകളെ സംബന്ധിച്ചും പല അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനം എത്തുകയെന്നാണ് പുതിയ സൂചന.

Content Highlights: Hyundai QXi Subcompact SUV Christened Venue

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section




Most Commented