ന്ത്യയില്‍ കാറുകള്‍ വാടകയ്ക്ക് നല്‍കാന്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ കാര്‍ ലീസിങ്, ഫ്‌ളീറ്റ് മാനേജ്‌മെന്റ് കമ്പനിയായ ALD ഓട്ടോമോട്ടീവുമായി ഒന്നിക്കുന്നു. ഉപഭോക്താക്കള്‍ക്ക് വലിയ തുക ചെലവഴിക്കാതെ കാര്‍ സ്വന്തമാക്കി ഉപയോഗിക്കാനുള്ള സൗകര്യമാണ് ഇതുവഴി ഹ്യുണ്ടായി ഒരുക്കുന്നത്. 

ശമ്പളക്കാര്‍, പ്രൊഫഷണല്‍സ്, ചെറിയ-ഇടത്തരം സംരഭകര്‍, കോര്‍പ്പറേറ്റ്, പൊതുമേഖ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് പുതിയൊരു കാര്‍ സ്വന്തമാക്കാനുള്ള മികച്ച ബദല്‍ മാര്‍ഗമായിരിക്കും വാടക കാര്‍ പദ്ധതിയെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ വ്യക്തമാക്കി. 

ആദ്യ ഘട്ടത്തില്‍ ഡല്‍ഹി എന്‍സിആര്‍, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലാണ് പദ്ധതി ഹ്യുണ്ടായ് നടപ്പാക്കുന്നത്. പിന്നീട് മറ്റ് സിറ്റികളിലേക്കുമെത്തും. മാസ വാടകയില്‍ ഹ്യുണ്ടായ് നിരയിലെ എല്ലാ മോഡലുകളും പദ്ധതിയിലൂടെ വാടകയ്ക്ക് സ്വന്തമാക്കാന്‍ സാധിക്കും.

തിരഞ്ഞെടുക്കുന്ന മോഡല്‍, സിറ്റി എന്നിവയെ ആശ്രയിച്ച് മിനിമം രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ കാര്‍ വാടകയില്‍ ഉപയോഗിക്കാം. പുതിയ കാര്‍ വാങ്ങുമ്പോഴുള്ള വലിയ പ്രാരംഭ ചെലവ്, ടാക്‌സ്, ഇന്‍ഷുറന്‍സ്, ഉയര്‍ന്ന പരിപാലന ചെലവ് എന്നിവയെല്ലാം കാര്‍ വാടക പദ്ധതിയിലൂടെ ഉപഭോക്താക്കള്‍ക്ക് ലാഭിക്കാം.

Content HIghlights; Hyndai car leasing, Hyundai-ALD automotive, Car leasing