ക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ മിഡ്-സൈസ് എസ്.യു.വി. വാഹനമാണ് ക്രെറ്റയുടെ മുഖം മിനുക്കിയ പതിപ്പ് ഇൻഡൊനീഷ്യൻ ഓട്ടോഷോയില്‍ അവതരിപ്പിച്ചു. ഹ്യുണ്ടായി ഇൻഡൊനീഷ്യയില്‍ നിര്‍മിക്കുന്ന ആദ്യ വാഹനം എന്ന ഖ്യാതിയോടെയാണ് ഈ വാഹനം പ്രദര്‍ശനത്തിനെത്തിയിട്ടുള്ളത്. മുഖം മിനുക്കല്‍ എന്നാണ് ഹ്യുണ്ടായി അറിയിച്ചിട്ടുള്ളതെങ്കിലും തലമുറ മാറ്റത്തിന് സമാനമായ പുതുമകളുമായാണ് ഈ ക്രെറ്റ എത്തിയിട്ടുള്ളതെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. 

ഹ്യുണ്ടായി ആഗോള വിപണിയില്‍ എത്തിച്ചിട്ടുള്ള വാഹനങ്ങള്‍ക്ക് സമാനമായാണ് ക്രെറ്റയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. ശക്തമായ സുരക്ഷ ഉറപ്പാക്കുന്നതിനായി അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം (എ.ഡി.എ.എസ്) ഇതില്‍ നല്‍കുന്നുണ്ട്. ആക്ടീവ്, ടെന്റ്, സ്റ്റൈല്‍, പ്രൈം എന്നീ നാല് വേരിയന്റുകളിലാണ് ക്രെറ്റ ഇൻഡൊനീഷ്യയില്‍ എത്തുന്നത്. ഇന്ത്യന്‍ രൂപ 14.56 ലക്ഷം മുതല്‍ 20.82 ലക്ഷം രൂപ വരെയായിരിക്കും ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വിലയെന്നാണ് വിലയിരുത്തലുകള്‍. 

Hyundai Creta

ഇന്ത്യന്‍ നിരത്തുകളില്‍ ഏറ്റവും ഒടുവിലെത്തിയ ക്രെറ്റയ്ക്ക് സമാനമായ ആകാരമാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മോഡലിലും നല്‍കിയിട്ടുള്ളത്. എന്നാല്‍, ഹ്യുണ്ടായിയുടെ ആഗോള മോഡലുകളായ ടൂസോണ്‍, സാന്റാ ക്രൂസ് തുടങ്ങിയ വാഹനങ്ങള്‍ സമാനമായ പാരാമെട്രിക് ഗ്രില്ല്, ഇതിന്റെ എഡ്ജുകളില്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, പുതിയ ബമ്പര്‍, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, വലിയ എയര്‍ഡാം, ഗ്രില്ലിനും ബമ്പറിനും ബോര്‍ഡര്‍ പോലെ നല്‍കിയിട്ടുള്ള സില്‍വല്‍ ആക്‌സെന്റ് എന്നിവ പുതമാണ്. 

17 ഇഞ്ച് വലിപ്പമുള്ള അലോയി വീലും വശങ്ങളില്‍ നല്‍കിയിട്ടുള്ള സ്‌കേര്‍ട്ടും മുന്‍ മോഡലില്‍ നിന്ന് കടംകൊണ്ടവയാണ്. പിന്‍ഭാഗത്തെ ഡിസൈനിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ഡിസൈനില്‍ ഒരുക്കിയിട്ടുള്ള ടെയ്ല്‍ലാമ്പ്, അഴിച്ചുപണിതിട്ടുള്ള ബമ്പര്‍, ക്യാറക്ടര്‍ ലൈനുകള്‍ തുടങ്ങിയവയാണ് പിന്‍ഭാഗത്ത് മാറ്റമൊരുക്കുന്നത്. ഡ്യുവല്‍ ടോണ്‍ നിറങ്ങളിലാണ് പുതിയ ക്രെറ്റ എത്തുന്നത്. എല്ലാ നിറങ്ങള്‍ക്കൊപ്പവും ബ്ലാക്ക് നിറത്തിലുള്ള റൂഫായിരിക്കും നല്‍കുകയെന്നാണ് വിവരം. 

Hyundai Creta

അകത്തളത്തിലെ ഡിസൈനില്‍ മാറ്റം വരുത്താതെയാണ് പുതിയ മോഡലും ഒരുങ്ങിയിട്ടുള്ളത്. അതേസമയം, ഫീച്ചറുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് വരുത്തിയിട്ടുണ്ടെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. അല്‍കസാര്‍ എസ്.യു.വിയില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ 10.25 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററാണ് പുതിയ ക്രെറ്റയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ ഡിസൈനിലും മാറ്റം വരുത്തിയിട്ടുണ്ട്. ഫിസിക്കല്‍ സ്വിച്ചുകള്‍ നല്‍കിയാണ് ഇതില്‍ മാറ്റം വരുത്തിയിട്ടുള്ളത്. 

ഇന്ത്യയില്‍ എത്തിയിട്ടുള്ള ക്രെറ്റയില്‍ നിന്ന് വിഭിന്നമായി ഒരു എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമാണ് ഇൻഡൊനീഷ്യയില്‍ ഈ വാഹനം എത്തിയിട്ടുള്ളത്. 113 ബി.എച്ച്.പി. പവറും 144 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ എം.പി.ഐ. നാച്വറലി ആസ്പിരേറ്റഡ് എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പ് ഓപ്ഷണലായി ഇന്റലിജെന്റ് വേരിബിള്‍ ട്രാന്‍സ്മിഷനും ഇതില്‍ നല്‍കുന്നുണ്ട്. 2022 പകുതിയോടെ ഈ വാഹനം ഇന്ത്യയിലുമെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Hyundai Creta

Content Highlights: Hyundai New Creta SUv Unveil In Indonesia Auto Show, Hyundai Creta, New Gen Creta