നിർമാണത്തിൽ ഒരു കോടി തികച്ച അൽകാസർ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിൽ പുറത്തിറക്കുന്നു | Photo: Hyundai India
മാരുതി കഴിഞ്ഞാല്‍ ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട കാര്‍ എതാണെന്ന് ചോദിച്ചാല്‍ രണ്ട് പതിറ്റാണ്ടിലേറെയായി മറ്റൊരു മറുപടി ഉണ്ടാവില്ല, അത് ഹ്യുണ്ടായിയാണ്. 25 വര്‍ഷത്തോളമായി ഇന്ത്യക്കാര്‍ക്കൊപ്പമുള്ള ഈ വാഹന നിര്‍മാതാക്കള്‍ ഒരു കോടി വാഹനങ്ങള്‍ ഈ നിരത്തുകളില്‍ എത്തിച്ചതിന്റെ ആഘോഷത്തിലാണ്. ഹ്യുണ്ടായിയുടെ ചെന്നൈയിലെ പ്ലാന്റില്‍ നിന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഒരുകോടി തികയുന്ന വാഹനം പുറത്തിറക്കിയതാണ്. അല്‍കാസറാണ് ഒരുകോടി തികച്ച ആ വാഹനം.
ലോകത്തിനായി ഇന്ത്യന്‍ നിര്‍മിക്കുന്ന എന്ന മുദ്രാവാക്യത്തിലാണ് ഹ്യുണ്ടായിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം. ഇന്ത്യയിലെ ആദ്യ സ്മാര്‍ട്ട് മൊബിലിറ്റി സൊല്യൂഷന്‍, രാജ്യത്തെ ഏറ്റവും വലിയ വാഹന കയറ്റുമതിക്കാര്‍ തുടങ്ങിയ വിശേഷങ്ങള്‍ കമ്പനിക്ക് സമ്മാനിച്ച രാജ്യമാണ് ഇന്ത്യയെന്നും ഹ്യുണ്ടായി അഭിപ്രായപ്പെടുന്നുണ്ട്. കോവിഡ് പ്രതിസന്ധികള്‍ ലോകത്തുടനീളമുള്ള വാഹന നിര്‍മാതാക്കളെ പ്രതിസന്ധിയിലാക്കിയപ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വലിയ പിന്തുണയായിരുന്നെന്ന് ഹ്യുണ്ടായി പറയുന്നു.
ഹ്യുണ്ടായി അല്‍കാസര്‍ എന്ന പ്രീമിയം എസ്.യു.വിയാണ് ഒരു കോടി എന്ന നാഴികക്കല്ലില്‍ എത്തിച്ച മോഡല്‍. ഈ വാഹനത്തിന്റെ ബോണറ്റില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കയ്യൊപ്പ് പതിപ്പിച്ചു. സാന്‍ട്രോയില്‍ നിന്ന് ഹ്യുണ്ടായി ഇന്ത്യന്‍ ആരംഭിച്ച യാത്ര ഇപ്പോള്‍ 11 മോഡലുകളുമായാണ് പുരോഗമിക്കുന്നത്. ഇന്ത്യയില്‍ ഉടനീളം 522 ഡീലര്‍ഷിപ്പുകളും 1310 ഷോറൂമുകളുമായാണ് ഹ്യുണ്ടായിയുടെ നെറ്റ്‌വര്‍ക്ക് രാജ്യത്ത് വ്യാപിച്ച് കിടക്കുന്നത്. 88 രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് കയറ്റുമതിയും ചെയ്യുന്നുണ്ട്.
ഹ്യുണ്ടായിയുടെ ഇന്ത്യയിലെ വളര്‍ച്ച അതിവേഗമായിരുന്നെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 1998-ല്‍ ഇന്ത്യയില്‍ ആദ്യ വാഹനമെത്തിച്ച് ഹ്യുണ്ടായി 2006-ല്‍ പത്ത് ലക്ഷം വാഹനം എന്ന നാഴികക്കല്ല് താണ്ടുകയായിരുന്നു. 2008-ല്‍ ഇത് 20 ലക്ഷമായി ഉയര്‍ന്നിരുന്നു. പിന്നീടുള്ള ഒരോ രണ്ട് വര്‍ഷങ്ങളിലും പത്ത് ലക്ഷം വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിയിരുന്നു. 2012-13, 2018-19 എന്നീ വര്‍ഷങ്ങളില്‍ ഒരു വര്‍ഷം തന്നെ 10 ലക്ഷം വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിച്ചിട്ടുണ്ട്. ഒടുവില്‍ 2021-ല്‍ ഒരു കോടി എന്ന വലിയ ലക്ഷ്യത്തിലെത്തുകയായിരുന്നു.
2020-ലെ കണക്ക് അനുസരിച്ച് 30 ലക്ഷം വാഹനങ്ങളാണ് ഹ്യുണ്ടായി വിവിധ രാജ്യങ്ങളിലേക്കായി കയറ്റുമതി ചെയ്തിട്ടുള്ളത്. ഹ്യുണ്ടായി സാന്‍ട്രോ, ഗ്രാന്റ് ഐ10, ഗ്രാന്റ് ഐ10 നിയോസ്, ഐ20, ഓറ, വെന്യു, വെര്‍ണ, ക്രെറ്റ, എലാന്‍ട്ര, ടൂസോണ്‍, കോന ഇലക്ട്രിക്, അല്‍കാസര്‍ എന്നീ വാഹനങ്ങളാണ് നിലവില്‍ ഹ്യുണ്ടായി ഇന്ത്യയില്‍ എത്തിക്കുന്നത്. ഇതില്‍ അല്‍കാസറാണ് ഹ്യുണ്ടായിയുടെ ഇന്ത്യയിലെ വാഹനനിരയില്‍ ഏറ്റവും പുതിയ മോഡല്‍.
Content Highlights: Hyundai Motor India Rolls-Out Fastest ‘10 Millionth’ Car
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..