-
ഹ്യുണ്ടായിയുടെ എസ്യുവി മോഡലായ ക്രെറ്റയുടെ രണ്ടാം തലമുറ മോഡല്‍ നിരത്തുകളിലെത്താനൊരുങ്ങുകയാണ്. കഴിഞ്ഞ ഓട്ടോ എക്സ്പോയില്‍ ഈ വാഹനം പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ഇന്റീരിയര്‍ സംബന്ധിച്ച വിവരം കമ്പനി പുറത്തുവിട്ടിരുന്നില്ല. ഒടുവില്‍, ആ രഹസ്യവും മറനീക്കി ക്രെറ്റയുടെ ഇന്റീരിയര്‍ സ്കെച്ച് പുറത്തുവന്നു.
പ്രധാനമായും ക്യാബിന് ചിത്രങ്ങളാണ് ഹ്യുണ്ടായി വെളിപ്പെടുത്തിയിരിക്കുന്നത്. പുതിയ ഡിസൈനിലുള്ള സ്റ്റിയറിങ്ങ് വീല്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഡാഷ് ബോഡിന്റെ വശങ്ങളിലായി പുതിയ ഡിസൈനിലുള്ള എസി വെന്റുകള്‍, മികച്ച സീറ്റുകള്‍ എന്നിയാണ് ഒരു ചിത്രത്തിലെ ഹൈലൈറ്റ്.
അതേസമയം, രണ്ടാമത്തെ സ്കെച്ചില്‍ ആഡംബര വാഹനങ്ങളോട് കിടപിടിക്കുന്ന കോക്പിറ്റ് മാതൃകയിലുള്ള സെന്‍ട്രല്‍ കണ്‍സോളാണ് കാണിച്ചിട്ടുള്ളത്. 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ചെറിയ ഗിയര്‍ ലിവര്‍, ആംറെസ്റ്റ്, സ്റ്റോറേജ് സ്പേസ് എന്നിങ്ങനെ ഇതിലുള്ളത്.

എക്സ്റ്റീരിയറില്‍ ആകര്‍ഷകമായ ഡിസൈന്‍ മാറ്റങ്ങളുമായാണ് ക്രെറ്റ എത്തിയിരിക്കുന്നത്. വെന്യുവിലേതിന് സമാനമായ കാസ്കേഡ് റേഡിയേറ്റര്‍ ഗ്രില്ല്, നേര്‍ത്ത ഇന്‍ഡിക്കേറ്റര്‍, സ്പ്ലിറ്റ് ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സ്പോര്‍ട്ടി ബമ്പര്‍ എന്നിവയാണ് മുന്‍വശത്ത് വരുത്തിയിട്ടുള്ള ഡിസൈന്‍ മാറ്റങ്ങള്‍.
അലോയി വീലും വെന്യുവിലേതിന് സമാനമാണ്. ബ്ലാക്ക് ഫിനീഷിങ് ബി-പില്ലറുകള്‍, വാഹനത്തിന് ചുറ്റിലും നീളുന്ന ക്ലാഡിങ്ങ് എന്നിവ ഈ വാഹനത്തിന്റെ വശങ്ങളില് നിന്നുള്ള സൗന്ദര്യമാണ്. എല്‍ഇഡി സ്ട്രിപ്പ് ലൈറ്റും പുതിയ ടെയ്ല്‍ലാമ്പും ഡ്യുവല്‍ ടോണ്‍ ബമ്പറും റിയര്‍ ഫോഗ് ലാമ്പും പിന്‍വശത്തെയും ഏറെ ആകര്‍ഷകമാക്കുന്നുണ്ട്.
എന്ജിന് സെല്‍റ്റോസില്‍ നിന്ന് കടമെടുത്തതാണ്. 115 ബിഎച്ച്പി പവറുള്ള 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളും 140 ബിഎച്ച്പി പവറുള്ള 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുമാണ് ക്രെറ്റയിലുള്ളത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് എന്നിവയാണ് ട്രാന്സ്മിഷന്.
Content Highlights: Hyundai Motor India Releases Interior Design Sketch of ‘The All New CRETA’
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..