ഹ്യുണ്ടായി അയോണിക് 5 | Photo: Hyundai Worldwide
ഇന്ത്യക്കായി ഹ്യുണ്ടായി എത്തിക്കുന്ന ആഡംബര ഇലക്ട്രിക് വാഹനമായ അയോണിക് 5-ന് മികച്ച വരവേല്‍പ്പാണ് ഇന്ത്യയിലെ ഉപയോക്താക്കള്‍ നല്‍കുന്നത്. ആദ്യഘട്ടത്തില്‍ അയോണിക് 5-ന്റെ 250 മുതല്‍ 300 വരെ യൂണിറ്റ് വിതരണം ചെയ്യാനാണ് ഹ്യുണ്ടായി തീരുമാനിച്ചത്. എന്നാല്‍, ഇതിനോടകം തന്നെ ഈ വാഹനത്തിന് 650 ബുക്കിങ്ങ് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രാരംഭ വിലയായി 44.95 ലക്ഷം രൂപ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ വാഹനം സ്വന്തമാക്കാന്‍ ആളുകള്‍ മത്സരിച്ച് എത്തിയത്.
2023 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഈ വാഹനം പുറത്തിറക്കിയത്. ഹ്യുണ്ടായിയില്‍ നിന്ന് ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്ന രണ്ടാമത്തെ ഇലക്ട്രിക് മോഡലാണ് അയോണിക് 5. ആദ്യ വാഹനമായ കോനയില്‍ നിന്ന് വ്യത്യസ്തമായി ഹ്യുണ്ടായിയുടെ ഗ്ലോബല്‍ പ്ലാറ്റ്‌ഫോമായ ഇ-ജി.എം.പിയെ അടിസ്ഥാനമാക്കിയാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. കിയ അടുത്തിടെ എത്തിച്ച ഇ.വി.6-ഉം ഇതേ പ്ലാറ്റ്‌ഫോമിലാണ് ഒരുങ്ങിയിട്ടുള്ളത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചാണ് ഈ വാഹനം വില്‍പ്പനയ്ക്ക് എത്തുന്നത്.
ഹ്യുണ്ടായിയുടെ ഗ്ലോബല്‍ ഡിസൈന്‍ ശൈലിയില്‍ ഒരുങ്ങിയിട്ടുള്ള വാഹനമാണ് അയോണിക് 5. പാരാമെട്രിക് പിക്സല്‍ എല്‍.ഇ.ഡി. ഹെഡ്ലാമ്പാണ് ഈ വാഹനത്തിന്റെ മുന്‍ഭാഗത്തിന് പ്രീമിയം ലുക്ക് നല്‍കുന്നത്. ഫ്ളാറ്റ് ബോണറ്റ്, സ്‌കിഡ് പ്ലേറ്റുകള്‍ നല്‍കി സിംപിള്‍ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ബമ്പര്‍ എന്നിവയാണ് മുന്‍ഭാഗത്ത് നല്‍കിയിട്ടുള്ളത്. ഗ്രില്ലിന്റെ അഭാവമുള്ളതിനാല്‍ തന്നെ ബോണറ്റിലാണ് ഹ്യുണ്ടായിയുടെ ലോഗോ നല്‍കിയിട്ടുള്ളത്.
ഫീച്ചര്‍ സമ്പന്നമാണ് അയോണിക് 5-ന്റെ അകത്തളം. ലോഗോ നല്‍കിയിട്ടില്ലാത്ത സ്റ്റിയറിങ്ങ് വീല്‍. ഒറ്റ സക്രീനില്‍ ഒരുങ്ങിയിട്ടുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അകത്തളത്തിന് പ്രീമിയം ഭാവം നല്‍കുന്നു. മുന്‍ നിരയില്‍ രണ്ട് സീറ്റും ഓട്ടോമാന്‍ സംവിധാനത്തിലാണ് ഒരുങ്ങിയിട്ടുള്ളത്. സെന്റര്‍ കണ്‍സോള്‍ സംവിധാനം ഇല്ലാത്തതിനാല്‍ തന്നെ സീറ്റുകളുടെ മധ്യത്തില്‍ മികച്ച സ്പേസും ലഭിക്കുന്നുണ്ട്. എല്ലാ സീറ്റുകളിലും വെന്റിലേറ്റഡ് സംവിധാനവും നല്‍കിയിട്ടുണ്ട്.
റേഞ്ചിലും ഈ വാഹനം ഏറെ മുന്നിലാണ് അയോണിക്-5. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 631 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. 217 പി.എസ്. പവറും 350 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. 72യ6 കിലോവാട്ട് അവര്‍ ശേഷാണ് ബാറ്ററി പാക്കിനുള്ളത്. 4635 എം.എം. നീളം, 1890 എം.എം. വീതി, 1625 എം.എം. ഉയരം 3000 എം.എം. വീല്‍ബേസ് എന്നിവും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.
Content Highlights: Hyundai Ioniq 5 receives over 650 bookings in India
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..