ഹ്യുണ്ടായി അയോണിക്-5 | Photo: Hyundai
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി മോട്ടോഴ്‌സ് വാഹനങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഇലക്ട്രിക് വാഹന നിര്‍മാണം കാര്യക്ഷമമാക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി കമ്പനിയുടെ തമിഴ്‌നാട്ടിലെ പ്ലാന്റില്‍ 20,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ഹ്യുണ്ടായി മോട്ടോഴ്‌സ് പദ്ധതി ഒരുക്കിയിരിക്കുന്നത്. വരുന്ന പത്ത് വര്‍ഷത്തിനുള്ളിലായിരിക്കും ഈ ഭീമമായ നിക്ഷേപം നടത്തുകയെന്നാണ് സൂചന.
2023-ല്‍ ആരംഭിക്കുന്ന നിക്ഷേപം 2032 വരെ നീളുമെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതലായി നിര്‍മിക്കുന്നതിനായി തമിഴ്‌നാട്ടില്‍ ബാറ്ററിപാക്ക് അസംബ്ലി പ്ലാന്റ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 1.78 ലക്ഷം ബാറ്ററി പാക്കുകള്‍ വികസിപ്പിക്കാനുള്ള ശേഷിയിലായിരിക്കും ഈ പ്ലാന്റ് ഒരുങ്ങുക. ഇതിനുപുറമെ, ശ്രീപെരുമ്പുദുര്‍ പ്ലാന്റിന്റെ നിര്‍മാണ ശേഷി പ്രതിവര്‍ഷം 8.5 ലക്ഷം യൂണിറ്റായി ഉയര്‍ത്താനും പദ്ധതികള്‍ ഒരുക്കുന്നുണ്ട്.
ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുന്നതിനൊപ്പം തന്നെ നിലവിലെ മോഡലുകള്‍ക്കും മറ്റുമായി ഇന്റേണല്‍ കംബസ്റ്റിന്‍ എന്‍ജിനുകളും (ഐ.സി.ഇ) ഇതേ പ്ലാന്റില്‍ തന്നെ നിര്‍മിക്കുമെന്നാണ് വിവരം. ഹ്യുണ്ടായി നടത്തുന്ന പുതിയ നിക്ഷേപത്തിലൂടെ കമ്പനിയുടെ വാഹനനിര കൂടുതല്‍ വികസിപ്പിക്കാന്‍ സാധിക്കുമെന്നും സാങ്കേതികവിദ്യയില്‍ ഏറ്റവും മികച്ചുനില്‍ക്കുന്ന വാഹനങ്ങള്‍ എത്തിക്കാന്‍ സാധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് ഹ്യുണ്ടായി ഇന്ത്യയുടെ മേധാവി അഭിപ്രായപ്പെട്ടു.
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പ്രധാന ഹൈവേകളിലായി 100 ഫാസ്റ്റ് ചാര്‍ജിങ്ങ് സംവിധാനം ഒരുക്കാനുമെന്നും ഹ്യുണ്ടായി ഉറപ്പുനല്‍കി. 60 kW ഡി.സി. ചാര്‍ജിങ്ങ് സ്‌റ്റേഷനുകളും 150kW ഡി.സി. ചാര്‍ജറുകളുള്ള 10 ഫാസ്റ്റ് ചാര്‍ജിങ്ങ് സ്റ്റേഷനുകളും ഈ രണ്ട് ചാര്‍ജിങ്ങ് സംവിധാനങ്ങളുമുള്ള അഞ്ച് ചാര്‍ജിങ്ങ് സ്റ്റേഷനുകളുമായിരിക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുങ്ങുകയെന്നാണ് അറിയിച്ചിരിക്കുന്നത്.
നിലവില്‍ കോന ഇ.വി, അയോണിക് 5 എന്നീ രണ്ട് ഇലക്ട്രിക് വാഹനങ്ങളാണ് ഇന്ത്യയിലെ ഹ്യുണ്ടായിയുടെ വാഹനനിരയിലുള്ളത്. എന്നാല്‍, കുറഞ്ഞ വിലയില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഇതിനായി സ്മാര്‍ട്ട് ഇ.വി എന്ന പദ്ധതി പ്രഖ്യാപിച്ചാണ് ഹ്യുണ്ടായിയുടെ പ്രവര്‍ത്തനം. ഈ പദ്ധതി അനുസരിച്ച് 10 ലക്ഷം രൂപയില്‍ താഴെ 200 കിലോമീറ്റര്‍ റേഞ്ച് ഉറപ്പുനല്‍കുന്ന ഇലക്ട്രിക് മിനി എസ്.യു,വിയും വൈകാതെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Hyundai Invest 20000 crore rupees to develop electric vehicle and internal combustion engine


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..