ഹ്യുണ്ടായി അൽകാസർ | Photo: Hyundai India
ഹ്യൂണ്ടായിയുടെ വജ്രായുധമായി അല്‍കാസറും എത്തി. ഹ്യൂണ്ടായിയുടെ മൂന്നു നിര എസ്.യു.വി. ഇന്ത്യയിലെത്തുന്നത് ആദ്യമായാണ്. ടാറ്റാ സഫാരി, എം.ജി. ഹെക്ടര്‍ പ്ലസ് എന്നിവ ഉള്‍പ്പെടുന്ന പ്രീമിയം വിഭാഗത്തിലേക്കാണ് അല്‍കാസറിന്റെ വരവ്. കഴിഞ്ഞദിവസം പുറത്തിറക്കിയ അല്‍കാസറിന് 16.30 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്ഷോറൂം വില.
എന്ജിന്
പെട്രോള്‍, ഡീസല്‍ എന്ജിന് ഓപ്ഷനുകളിലാണ് അല്‍കാസര്‍ വരുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് കരുത്തേകുന്നത്. 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 113 ബി.എച്ച്.പി. കരുത്തും 250 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍ എന്ജിന് 157 ബി.എച്ച്.പി. കരുത്തും 191 എന്‍.എം. ടോര്‍ക്കും നല്‍കും. രണ്ടിലും ആറ്് സ്പീഡ് മാനുവലും ആറ്് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ഉണ്ടായിരിക്കും. പെട്രോളിന്റെ മാനുവല്‍ ട്രാന്സ്മിഷന് 14.5 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുമ്പോള്‍, ഓട്ടോമാറ്റിക് 14.2 കിലോമീറ്ററാണ് നല്‍കുന്നത്. ഡീസലാകട്ടെ മാനുവല്‍ 20.4 കിലോമീറ്ററും ഓട്ടോമാറ്റിക് 18.1 കിലോമീറ്ററുമെന്നാണ് കമ്പനി പറയുന്നത്.
സവിശേഷതകള്‍
ആറ്്, ഏഴ് സീറ്റിങ് ശേഷിയാണ് അല്കാസറിലുള്ളത്. 2,760 എം.എം. വീല്‍ബേസാണ് അല്കാസറിന്റേത്. സെഗ്മെന്റിലെ ഏറ്റവും വലുതെന്ന് കമ്പനി അവകാശപ്പെടുന്ന ബൂട്ട് സ്പേസ് 80 ലിറ്ററാണ്. ക്രോമിലെ ത്രീഡി ഹണികോംബ് ഗ്രില്ലും പുതിയ ഫ്രണ്ട് ബമ്പര്‍ ഡിസൈനുമാണ് അല്കാസറിലുള്ളത്. മൂന്നുവരി സീറ്റിങ് ഉള്ളതിനാല്‍ പുതിയ പിന് ക്വാര്‍ട്ടര്‍ പാനലാണ് വശങ്ങളില് നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട എക്സ്റ്റീരിയര്‍ മാറ്റം.

പിന്‍ഭാഗത്ത് ഒരു പുതിയ സ്പ്ലിറ്റ് സ്റ്റൈല്‍ ടെയില്ലാമ്പാണ്. സ്പ്ലിറ്റ് ഹെഡ്ലാമ്പ് ക്ലസ്റ്റര്‍, എല്‍.ഇ.ഡി. ഹെഡ്ലാമ്പുകള്‍, ഡി.ആര്.എല്‍., ഡ്യൂവല്‍ ടോണ്‍ അലോയ് വീലുകള്‍ എന്നിവയും വിപുലീകരിച്ച പിന് വാതിലുകളും ഓവര്‍ഹാങ്ങുകളും ഇതിന് ലഭിക്കും. വിശാലമായ സെന്‍ട്രല്‍ എയര്‍ ഇന്‍ടേക്ക്, മുന്‍വശത്തും പിന്‍ഭാഗത്തും സ്കിഡ് പ്ലേറ്റ് എന്നിവയും ഒപ്പമുണ്ട്.
6 സീറ്റര്‍ വേരിയന്റിന് രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും 7 സീറ്ററിന് ബെഞ്ച് സീറ്റുകളുമാണ്. രണ്ടാമത്തെ വരി സീറ്റുകള്‍ സിംഗിള്‍ ടച്ച് ടംബിള്‍ ഡൗണ്‍ സവിശേഷത വാഗ്ദാനം ചെയ്യുന്നു. അതിനാല്‍, മൂന്നാം നിരയിലേക്ക് കടക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടി വരില്ല. ഈ സീറ്റുകള്‍ പൂര്‍ണമായും മടക്കിവെക്കാനും കഴിയും. ബൂട്ട് സ്പേസ് കൂടുതല്‍ വിശാലമാക്കാന്‍ ഇതിനാല്‍ കഴിയും.
സ്റ്റോറേജ് സ്പേസ്, ഫ്രണ്ട് റോ സീറ്റ്ബാക്ക് ടേബിള്‍, കപ്പ് ഹോള്‍ഡര്‍, മൊബൈല്‍ ഹോള്‍ഡര്‍ എന്നിവയുള്ള ആറു സീറ്ററില്‍ ആം റെസ്റ്റുകളുമുണ്ട്. വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജറുമുണ്ട്. ഡിജിറ്റല്‍ ഡിസ്പ്ലേയുള്ള 10.25 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹ്യൂണ്ടായിയുടെ ബ്ലൂലിങ്ക് 8 സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം എന്നിവയാണ് മറ്റ് സവിശേഷതകള്‍.

8 വേ അഡ്ജസ്റ്റബിള് ഡ്രൈവര്‍ സീറ്റ്, പറഞ്ഞാല്‍ തുറക്കുന്ന ഫുള്‍ പനോരമിക് സണ്‍റൂഫ്, 64 കളര്‍ ആംബിയന്റ് ലൈറ്റിങ് എന്നിവയുണ്ട്. എയര്‍ പ്യൂരിഫൈയറും ഉള്ളിലുണ്ട്. സ്നോ, സാന്‍ഡ്, മഡ് എന്നിങ്ങനെ മൂന്ന് ട്രാക്ഷന്‍ കണ്ട്രോള് മോഡുകളാണുള്ളത്. ഇതു കൂടാതെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള്, ഹില്‍ സ്റ്റാര്‍ട്ട് കണ്ട്രോള്, ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ഓട്ടോമാറ്റിക് ഹെഡ് ലാമ്പുകള്‍, 360 ഡിഗ്രി ക്യാമറ, ആറ്് എയര്‍ബാഗുകള്‍ എന്നിവ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നു.
Content Highlights: Hyundai India's First 6/7 Seater SUV Alcazar, Hyundai Alcazar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..