ലക്ട്രിക് കാറുകള്‍ നിരത്ത് കീഴടക്കുന്ന കാലം വിദൂരമല്ല. ഇന്ത്യയിലും വിദേശത്തുമായി ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും ഇലക്ട്രിക് കാറുകള്‍ വികസിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇലക്ട്രിക് കാറുകള്‍ക്കായി പ്രത്യേകം പ്ലാറ്റ്‌ഫോം നിര്‍മിക്കാനായി ഹ്യുണ്ടായിയും കിയയും ഒരുമിക്കുന്നു.

സെഡാന്‍, കോംപാക്ട് എസ്‌യുവി വാഹനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമാണ് ഹ്യുണ്ടായി-കിയ കൂട്ടുകെട്ടില്‍ വികസിപ്പിക്കുന്നത്. നിലവില്‍ ഹ്യുണ്ടായി പുറത്തിറക്കുന്ന ഇലക്ട്രിക് കാറുകള്‍ സാധാരണ പ്ലാറ്റ്‌ഫോമിലാണ് നിര്‍മിക്കുന്നത്. 

2025-ഓടെ ഹ്യുണ്ടായി-കിയ കൂട്ടുക്കെട്ടില്‍ 38 ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുമെന്നാണ് കമ്പനികള്‍ അറിയിച്ചിട്ടുള്ളത്. ഇതില്‍, 14 എണ്ണം പൂര്‍ണമായും ഇലക്ട്രിക് വാഹനമായിരിക്കുമെന്നും മുമ്പ് തന്നെ അറിയിച്ചിരുന്നു. നിലവില്‍ കോന. നിറോ എന്നീ ഇലക്ട്രിക് വാഹനങ്ങളാണ് ഹ്യുണ്ടായി പുറത്തിറക്കുന്നത്. 

ഇലക്ട്രിക് കാറുകള്‍ക്ക് പുറമെ, ഫ്യുവല്‍ സെല്‍ കാറുകളുടെ നിര്‍മാണവും ഇരു കമ്പനിയുടെയും പരിഗണനയിലുണ്ട്. മികച്ച ഡിസൈനിങ്ങായിരിക്കും ഹ്യുണ്ടായിയുടെ ഇലക്ട്രിക് കാറുകള്‍ക്ക് നല്‍കുകയെന്നാണ് കമ്പനി അറിയിച്ചത്. ഇതിനായി പ്രത്യേകം ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.

Content Highlights: Hyundai Group To Develop A New Electric Car Platform