ഒറ്റചാര്‍ജില്‍ 610 കിലോമീറ്റര്‍, ഇലക്ട്രിക് കാറുകളില്‍ ടെസ്‌ലയെ ഓവര്‍ടേക്ക് ചെയ്യാന്‍ അയോണിക്-6


റേഞ്ചിലും ടെസ്‌ല വാഹനങ്ങള്‍ക്ക് ഒത്ത എതിരാളിയായാണ് ഹ്യുണ്ടായി ഈ പുതിയ ഇലക്ട്രിക് സെഡാനെ എത്തിച്ചിരിക്കുന്നത്.

ഹ്യുണ്ടായി അയോണിക്-6 | Photo: Hyundai

ക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക് സെഡാന്‍ മോഡലായ അയോണിക്-6 അവതരിപ്പിച്ചു. ആഗോള ഇലക്ട്രിക് വാഹന വിപണിയുടെ ഓഹരി വിഹിതത്തില്‍ ഉയര്‍ന്ന പങ്കും സ്വന്തമാക്കുകയാണ് ഹ്യുണ്ടായിയുടെ ലക്ഷ്യമെന്നാണ് വാഹനം പുറത്തിറക്കി കൊണ്ട് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളിലെ അതികായരായ ടെസ്‌ലയുടെ മോഡല്‍-3 വാഹനവുമായി നേരിട്ടുള്ള മത്സരത്തിനാണ് അയോണിക്-6 എത്തിയിട്ടുള്ളത്.

ഹ്യുണ്ടായി മോട്ടോര്‍ ഗ്രൂപ്പ്, അനുബന്ധ കമ്പനിയായ കിയ കോര്‍പ്, പ്രീമിയം വാഹന വിഭാഗമായ ജെനസിസ് തുടങ്ങിയ കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുള്ള 31 ഇലക്ട്രിക് വാഹനങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ള അയോണിക്-6 എന്നാണ് വിവരം. 2030-ഓടെ ഈ ഇലക്ട്രിക് വാഹനങ്ങള്‍ എല്ലാം വിപണിയില്‍ എത്തിക്കാനും ഇതുവഴി ഇലക്ട്രിക് വാഹന വിപണിയുടെ 12 ശതമാനം ഓഹരി വിഹിതം ഹ്യുണ്ടായിയുടെയും അനുബന്ധ കമ്പനിയുടെ പേരിലാക്കാനുമാണ് ലക്ഷ്യമിടുന്നത്.

ഈ വര്‍ഷം ജനുവരി മുതല്‍ മേയ് മാസം വരെയുള്ള കണക്ക് അനുസരിച്ച് ഹ്യുണ്ടായിയും കിയ മോട്ടോഴ്‌സുമാണ് ഇലക്ട്രിക് വാഹന കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 13.5 ശതമാനമാണ് ഇലക്ട്രിക് വാഹന കയറ്റുമതിയില്‍ ഇവരുടെ മാര്‍ക്കറ്റ് ഷെയര്‍. 22 ശതമാനം വിപണി വിഹിതവുമായി ടെസ്‌ലയാണ് ഈ ശ്രേണിയില്‍ മുന്നിലുള്ളതെന്നാണ് എസ്.എന്‍.ഇ. റിസേര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ടെസ്‌ലയ്‌ക്കൊപ്പം വളരുന്നതിനായി കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഈ കമ്പനികള്‍ എത്തിക്കുമെന്നും വിവരമുണ്ട്.

ഇപ്പോള്‍ ഹ്യുണ്ടായി എത്തിച്ചിട്ടുള്ള അയോണിക്-6 ന് 55 മില്ല്യണ്‍ വോണ്‍(41,950 ഡോളര്‍) ആണ് ദക്ഷിണ കൊറിയന്‍ വിപണിയിലെ വില. ഈ വാഹനം പ്രധാനമായും മത്സരിക്കുന്ന ടെസ്‌ല മോഡല്‍-3 യുടെ വിലയും ആ വാഹനം ഉറപ്പുനല്‍കുന്ന റേഞ്ചും പരിഗണിച്ചാല്‍ കടുത്ത മത്സരം സമ്മാനിക്കാന്‍ ഈ മോഡലിന് കഴിയുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ. ടെസ്‌ല പല തവണകളായി വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചതിനാല്‍ തന്നെ വിലയിലും ഈ വാഹനത്തിന് മേല്‍കൈ പ്രതീക്ഷിക്കുന്നുണ്ട്.

റേഞ്ചിലും ടെസ്‌ല വാഹനങ്ങള്‍ക്ക് ഒത്ത എതിരാളിയായാണ് ഹ്യുണ്ടായി ഈ പുതിയ ഇലക്ട്രിക് സെഡാനെ എത്തിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 610 കിലോമീറ്റര്‍ (380 മൈല്‍) സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഹ്യുണ്ടായിയുടെ തന്നെ അയോണിക്-5 ക്രോസ് ഓവറിനെക്കാള്‍ 30 ശതമാനം അധിക റേഞ്ചാണ് അയോണിക്-6 നല്‍കുന്നത്. 53 കിലോവാട്ട്, 77.4 കിലോവാട്ട് എന്നീ രണ്ട് ശേഷിയിലുള്ള ബാറ്ററി പാക്കുകളായിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നും ഹ്യുണ്ടായി അറിയിച്ചു.

Source: Reuters

Content Highlights: Hyundai first electric sedan Ioniq-6 launched, Hyundai Electric cars, Hyundai Ioniq-6

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented