.
ടാറ്റയുടെ പഞ്ചിനോട് കൊമ്പുകോര്‍ക്കാനാണ് ഹ്യുണ്ടായി എക്‌സ്റ്റര്‍ എന്ന വാഹനം ഇന്ത്യയില്‍ എത്തുന്നത്. ഹ്യുണ്ടായിയുടെ എസ്.യു.വി. ലൈനപ്പില്‍ ഏറ്റവും കുഞ്ഞനാണ് എക്സ്റ്റര്‍ എസ്.യു.വി. പഞ്ചിനോട് മത്സരിക്കാന്‍ പഞ്ച് പോലൊരു വാഹനമല്ല വേണ്ടതെന്ന് ഹ്യുണ്ടായിക്ക് വ്യക്തമായ ധാരണയുള്ളതിനാല്‍ തന്നെ കുറച്ച് അധികം സുരക്ഷ ഫീച്ചറുകളുമായായിരിക്കും ഹ്യുണ്ടായി എക്സ്റ്റര്‍ വിപണിയില്‍ എത്തുകയെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന ഉറപ്പ്.
ഹ്യുണ്ടായി എക്സ്റ്ററിന്റെ എല്ലാ വേരിയന്റുകളിലും ആറ് എയര്‍ബാഗുകള്‍ അടിസ്ഥാന ഫീച്ചറായി നല്‍കുമെന്നതാണ് പ്രധാന സവിശേഷത. എല്ലാ വേരിയന്റുകളിലും ആറ് എയര്‍ബാഗ് വീതം നല്‍കുന്ന ഇന്ത്യയിലെ ആദ്യ മൈക്രോ എസ്.യു.വി. എന്ന ഖ്യാതിയോടെയാണ് എക്‌സ്റ്ററിന്റെ വിപണി പ്രവേശം. ഹ്യുണ്ടായിയുടെ സ്റ്റാന്റേഡ് സേഫ്റ്റി കിറ്റിന്റെ ഭാഗമായാണ് ആറ് എയര്‍ബാഗ് നല്‍കുന്നതെന്നാണ് വിലയിരുത്തലുകള്‍. ഹ്യുണ്ടായി എസ്.യു.വികളില്‍ വെന്യുവിന് താഴെയാണ് എക്സ്റ്ററിന്റെ സ്ഥാനം.
ആറ് എയര്‍ബാഗിന് പുറമെ, വേറെയുമുണ്ട് നിരവധി സുരക്ഷ സംവിധാനങ്ങള്‍. ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി മാനേജ്‌മെന്റ് തുടങ്ങിയ ഫീച്ചറുകള്‍ എന്‍ട്രി ലെവല്‍ മോഡലുകളായ ഇ,എസ്, എന്നിവ ഒഴികെ എല്ലാ വേരിയന്റുകളില്‍ നല്‍കുമെന്നാണ് ഹ്യുണ്ടായി അറിയിക്കുന്നത്. അതേസമയം, അടിസ്ഥാന മോഡലുകളില്‍ ഈ ഫീച്ചറുകള്‍ ഓപ്ഷണല്‍ എക്‌സ്ട്രാ ഫിറ്റിങ്ങായി നല്‍കുമെന്നാണ് വിലയിരുത്തലുകള്‍.
ഓഗസ്റ്റ് മാസത്തോടെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനത്തിന്റെ ചിത്രങ്ങളും മറ്റും ഹ്യുണ്ടായി വെളിപ്പെടുത്തിയിരുന്നു. എച്ച് ഷേപ്പിലുള്ള ഡി.ആര്‍.എല്‍, ചതുരാകൃതിയിലുള്ള എല്‍.ഇ.ഡി. പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, വലിയ എയര്‍ഡാം, ത്രീഡി ലോഗോ, ഫ്‌ളാറ്റ് ബോണറ്റ്, വലിയ സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുഖഭാവത്തിന് അഴകേകുന്നത്. തികച്ചും പുതുമയുള്ള ഡ്യുവല്‍ ടോണ്‍ ഫീനിഷിങ്ങില്‍ ഒരുങ്ങിയിട്ടുള്ള അലോയി വീല്‍ വശങ്ങളിലെ ആകര്‍ഷണീയതയാണ്.
ഗ്രാന്റ് ഐ10 നിയോസ്, ഓറ തുടങ്ങിയ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ള 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനിലായിരിക്കും എക്സ്റ്ററും എത്തുക. 82 ബി.എച്ച്.പി. പവറും 114 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. പെട്രോളിനൊപ്പം സി.എന്‍.ജി കിറ്റും നല്‍കിയായിരിക്കും ഇത് എത്തുക. ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷനുകളിലും എക്സ്റ്റര്‍ എത്തും. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിച്ചത്.
Content Highlights: Hyundai Exter Micro-SUV To Get 6 Airbags As Standard, Hyundai Exter Micro SUV


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..