സാങ്കേതിക വളര്‍ച്ചയ്ക്കനുസരിച്ച് എല്ലാ മേഖലയിലും വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. വാഹന മേഖലയാണ് ഇതില്‍ പ്രധാനി. നാല് ചക്രത്തില്‍ ഓടുന്ന കാറുകളാണ് നമ്മള്‍ ഇതുവരെ കണ്ടതെങ്കില്‍ നടന്ന് നീങ്ങുന്ന കാറുകളുടെ സാങ്കല്‍പിക ലോകത്തേക്ക് കടന്നിരിക്കുകയാണ് ഹ്യുണ്ടായ്. അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ നടക്കുന്ന 2019 കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ നടക്കും കാര്‍ കണ്‍സെപ്റ്റിന്റെ ആദ്യ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍ ഹ്യുണ്ടായ്‌. 

ELEVATE

ഏത് ദുര്‍ഘട പാതയിലും നിഷ്പ്രയാസം നടന്ന് നീങ്ങാന്‍ സാധിക്കുന്ന ഈ നടക്കും കാറിന് എലിവേറ്റ് എന്നാണ് കമ്പനി നല്‍കിയിരിക്കുന്ന പേര്. റോബോട്ടിക് പവറും ഇലക്ട്രിക് വാഹന ടെക്‌നോളജിയും ചേര്‍ന്നതാണ് ഈ നടക്കും കാര്‍. മോഡുലാര്‍ ഇവി പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാനത്തിലാണ് എലിവേറ്റിന്റെ നിര്‍മാണം. വലിയ റോബോട്ടിക് കാലുകളിലാണ് വാഹനത്തിന്റെ സഞ്ചാരം. സാധരണ കാറുകള്‍ക്ക് സമാനമായി ഓടാനും എലിവേറ്റിന് സാധിക്കും. സാഹചര്യത്തിനനുസരിച്ച് റോബോട്ടിക് കാല്‍ ഉയര്‍ത്തിയാണ് വാഹനം നടന്നുനീങ്ങുക. പ്രകൃതി ദുരന്തങ്ങളും മാറ്റും സംഭവിച്ചാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഏത് സ്ഥലത്തേക്കും വലിഞ്ഞു കയറാന്‍ എലിവേറ്റിന് സാധിക്കും. എലിവേറ്റിന്റെ പ്രധാന ദൗത്യവും ഇതാണ്‌. വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. 

ELEVATE

Content Highlights; Hyundai Elevate 'walking car' concept