ക്രെറ്റയുടെ കുതിപ്പിന് കോവിഡും തടസമായില്ല; നാല് മാസത്തിനുള്ളില്‍ 55,000 ബുക്കിങ്


മേയ്, ജൂണ്‍ മാസങ്ങളില്‍ ഹ്യുണ്ടായിയില്‍ നിന്ന് ഏറ്റവുമധികം വിറ്റഴിച്ച വാഹനവും ക്രെറ്റയാണ്.

ഹ്യുണ്ടായി ക്രെറ്റ | Photo: Hyundai India

നാല് മാസങ്ങള്‍ക്ക് മുമ്പാണ് ഹ്യുണ്ടായിയുടെ രണ്ടാം തലമുറ ക്രെറ്റ നിരത്തുകളില്‍ എത്തിതുടങ്ങിയത്. ക്രെറ്റയുടെ വരവിന് പിന്നാലെ കൊറോണ വൈറസ് ഉള്‍പ്പെടെയുള്ള പല പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും ഇതൊന്നും ഈ വാഹനത്തിന്റെ കുതിപ്പിനെ ബാധിച്ചിട്ടില്ല. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് കഴിഞ്ഞ നാല് മാസത്തിനുള്ള 55,000 ആളുകള്‍ ക്രെറ്റ ബുക്കുചെയ്തത്.

മേയ്, ജൂണ്‍ മാസങ്ങളില്‍ ഹ്യുണ്ടായിയില്‍ നിന്ന് ഏറ്റവുമധികം വിറ്റഴിച്ച വാഹനവും ക്രെറ്റയാണ്. ഇതുവരെ ക്രെറ്റയ്ക്ക് ലഭിച്ച ബുക്കിങ്ങുകളില്‍ 60 ശതമാനവും ഡീസല്‍ മോഡലിനാണ്. ഹ്യുണ്ടായി അടുത്തിടെ അവതരിപ്പിച്ച ക്ലിക്ക് ടു ബൈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് ക്രെറ്റയുടെ 30 ശതമാനം ബുക്കിങ്ങുകളും ലഭിച്ചിട്ടുള്ളതെന്നാണ് വിവരം.

ആകര്‍ഷകമായ രൂപവും സമ്പന്നമായ ഫീച്ചറുകളുമാണ് ക്രെറ്റയുടെ ഡിമാന്റ് ഉയരാന്‍ കരണമെന്നാണ് വിലയിരുത്തല്‍. വെന്യുവിലേതിന് സമാനമായ കാസ്‌കേഡ് ഗ്രില്ല്, ട്രിയോ ബീം എല്‍ഇഡി ഹെഡ്‌ലാമ്പ്, ക്രെസന്റ് ഗ്ലോ എല്‍ഇഡി ഡിആര്‍എല്‍, മസ്‌കുലര്‍ വീല്‍ ആര്‍ച്ച്, ലൈറ്റനിങ്ങ് ആര്‍ച്ച് സി പില്ലര്‍, ട്വിന്‍ ടിപ് എക്‌സ്‌ഹോസ്റ്റ് തുടങ്ങിയവ ഡിസൈനിലെ പുതുമയാണ്.

അകത്തളം കൂടുതല്‍ ഫീച്ചര്‍ സമ്പന്നമാണ്. കോക്പിറ്റ് സെന്റര്‍ കണ്‍സോള്‍, ബ്ലൂ ലിങ്ക് സംവിധാനമുള്ള 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 17.78 സെന്റീമീറ്റര്‍ സൂപ്പര്‍ വിഷന്‍ ക്ലെസ്റ്റര്‍ വിത്ത് ഡിജിറ്റല്‍ ഡിസ്‌പ്ലേ, റിമോട്ട് എന്‍ജിന്‍ സ്റ്റാര്‍ട്ട്, പാഡില്‍ ഷിഫ്റ്റ്, പുതിയ ഡിസൈനിലുള്ള സ്റ്റിയറിങ്ങ് വീല്‍ എന്നിവ ഇതില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

ഓട്ടോ ഹെല്‍ത്തി എയര്‍ പ്യൂരിഫയര്‍, ബ്ലൂ ആംബിയന്റ് ലൈറ്റ്, ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, ഇലക്ട്രിക് പാര്‍ക്കിങ്ങ് ബ്രേക്ക്, ഡ്രൈവര്‍ റിയര്‍വ്യൂ മോണിറ്റര്‍, കൂള്‍ഡ് ഗ്ലൗ ബോക്‌സ്, എല്‍ഇഡി റീഡിങ്ങ് ലൈറ്റ്, മുന്നിലും പിന്നിലും യുഎസ്ബി ചാര്‍ജിങ്ങ്, ടൂ സ്റ്റെപ്പ് റിക്ലൈനിങ്ങ് സീറ്റ്, സമാര്‍ട്ട് പനോരമിക് സണ്‍ റൂഫ് എന്നീ അധിക ഫീച്ചറുകളും ക്രെറ്റയിലുണ്ട്.

115 ബിഎച്ച്പി പവറുള്ള 1.5 ലിറ്റര്‍ എംപിഐ പെട്രോള്‍, 1.5 ലിറ്റര്‍ യു2 ഡീസല്‍ എന്‍ജിനും 140 ബിഎച്ച്പി പവറുള്ള 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ കാപ്പ എന്‍ജിനുമാണ് ക്രെറ്റയിലുള്ളത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് എന്നിവയാണ് ട്രാന്‍സ്മിഷന്‍.

Content Highlights: Hyundai Creta Gets 55,000 Bookings So Far

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arrest

1 min

16കാരനെ നിര്‍ബന്ധിച്ച് മതം മാറ്റി, 24കാരിയുമായി വിവാഹം: നാല് പേര്‍ അറസ്റ്റില്‍

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


image

1 min

അബുദാബി സ്ഫോടനത്തില്‍ മരിച്ചവരില്‍ മലയാളിയും

May 25, 2022

More from this section




Most Commented