തലമുറ മാറ്റമല്ല, കിടിലന്‍ മുഖം മിനുക്കലുമായി ഹ്യൂണ്ടായ് 'ക്രെറ്റ'; ഇന്ത്യയിലേക്ക് പുതുവര്‍ഷത്തില്‍


സി. സജിത്

ആക്ടീവ്, ടെന്റ്, സ്‌റ്റൈല്‍, പ്രൈം എന്നീ നാലു വേരിയന്റുകളിലാണ് ക്രെറ്റ എത്തുന്നത്.

2022 ഹ്യുണ്ടായി ക്രെറ്റ | Photo: Hyundai Indonesia

ടുത്തിടെയാണ് ഹ്യുണ്ടായ് തങ്ങളുടെ കൊടിയടയാളമായ 'ക്രെറ്റ'യുടെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇപ്പോഴും ഹ്യുണ്ടായ്ക്ക് ഇന്ത്യയിലെ വില്‍പ്പനയില്‍ മുന്‍പന്തിയില്‍ നിര്‍ക്കുന്നതും ഈ മോഡല്‍ തന്നെയാണ്. അതിനിടെയാണ് ക്രെറ്റയുടെ പുതിയ പതിപ്പ് ഇന്‍ഡൊനീഷ്യന്‍ ഷോയില്‍ അവതരിപ്പിച്ചത്. മുഖംമിനുക്കല്‍ എന്നാണ് ഹ്യുണ്ടായി അറിയിച്ചിട്ടുള്ളതെങ്കിലും തലമുറമാറ്റത്തിന് സമാനമായ പുതുമകളുമായാണ് ഈ ക്രെറ്റ എത്തിയിട്ടുള്ളത്.

ഹ്യുണ്ടായി ആഗോളവിപണിയില്‍ എത്തിച്ചിട്ടുള്ള വാഹനങ്ങള്‍ക്ക് സമാനമായാണ് ക്രെറ്റയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം (എ.ഡി.എ.എസ്.) ഇതില്‍ നല്‍കുന്നുണ്ട്. ആക്ടീവ്, ടെന്റ്, സ്‌റ്റൈല്‍, പ്രൈം എന്നീ നാലു വേരിയന്റുകളിലാണ് ക്രെറ്റ ഇന്‍ഡൊനീഷ്യയില്‍ എത്തുന്നത്. ഇന്ത്യന്‍ രൂപ 14.56 ലക്ഷം മുതല്‍ 20.82 ലക്ഷം രൂപ വരെയായിരിക്കും ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വിലയെന്നാണ് വിലയിരുത്തലുകള്‍.

Hyundai Creta

ഹ്യുണ്ടായിയുടെ ആഗോള മോഡലുകളായ 'ടൂസോണ്‍', 'സാന്റാക്രൂസ്' തുടങ്ങിയ വാഹനങ്ങള്‍ സമാനമായ പാരാമെട്രിക് ഗ്രില്ലാണ് ഇതിലുള്ളത്. എന്നാല്‍, ബമ്പറടക്കമുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുമുണ്ട്. 17 ഇഞ്ചുണ്ട് അലോയ് വീല്‍, അത് ഇപ്പോഴുമുണ്ട്. പിന്നിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ഡിസൈനില്‍ ഒരുക്കിയിട്ടുള്ള ടെയ്ല്‍ലാമ്പ്, അഴിച്ചുപണിതിട്ടുള്ള ബമ്പര്‍, ക്യാറക്ടര്‍ ലൈനുകള്‍ തുടങ്ങിയവയാണ് പിന്‍ഭാഗത്ത് മാറ്റമൊരുക്കുന്നത്.

എന്നാല്‍, അകത്ത് കാര്യമായ അഴിച്ചുപണിയില്ല. ഫീച്ചറുകള്‍ കൂട്ടിയിട്ടുണ്ട്. 'അല്‍കസാര്‍' എസ്.യു.വി.യില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ 10.25 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് പുതിയ ക്രെറ്റയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ ഡിസൈനിലും മാറ്റം വരുത്തിയിട്ടുണ്ട്. 2022 പകുതിയോടെ ഈ വാഹനം ഇന്ത്യയിലും എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Hyundai Creta

ഇന്ത്യയില്‍ എത്തിയിട്ടുള്ള ക്രെറ്റയില്‍ നിന്ന് വിഭിന്നമായി ഒരു എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമാണ് ഇന്‍ഡൊനീഷ്യയില്‍ ഈ വാഹനം എത്തിയിട്ടുള്ളത്. 113 ബി.എച്ച്.പി. പവറും 144 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ എം.പി.ഐ. നാച്വറലി ആസ്പിരേറ്റഡ് എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം ഓപ്ഷണലായി ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷനും ഇതില്‍ നല്‍കുന്നുണ്ട്.

Content Highlights: Hyundai Creta facelift model unveiled, Hyundai Creta, Creta Facelift, New Model Creta


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Mallikarjun Kharge, VD Satheesan

1 min

ഖാര്‍ഗെയെ പിന്തുണയ്ക്കും, അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത് അഭിമാനകരം - വി.ഡി. സതീശന്‍

Oct 1, 2022

Most Commented