ഇന്ത്യന്‍ നിരത്തുകളില്‍ വാഹനനിര ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങളിലാണ് ദക്ഷിണ കൊറിയന്‍ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായി. ഇന്ത്യയിലിതുവരെ അഞ്ച് സീറ്റര്‍ വാഹനങ്ങള്‍ മാത്രമെത്തിച്ചിട്ടുള്ള ഹ്യുണ്ടായി, കമ്പനിയുടെ ഫ്ളാഗ്ഷിപ്പ് മോഡലായ എട്ട് സീറ്റര്‍ പാലിസേഡ് എസ്യുവിയെ ഇന്ത്യയുടെ നിരത്തുകളിലെത്തിക്കാനൊരുങ്ങുന്നതായി സൂചന.
പാലിസേഡ് എന്ന വാഹനം ഇന്ത്യയിലെത്തിക്കുന്നത് സംബന്ധിച്ച സാധ്യതാ പഠനത്തിലാണ് ഹ്യുണ്ടായിയെന്നാണ് സൂചന. ഇന്ത്യയിലെ മുന്‍നിര ഓട്ടോമൊബൈല്‍ പോര്‍ട്ടലായ ഓട്ടോകാര് ഇന്ത്യ നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവ് ഇന്റര്‍വ്യൂ സെക്ഷനിലാണ് ഹ്യുണ്ടായി സെയില്‍സ് ആന്‍ഡ് സര്‍വീസ് വിഭാഗം മേധാവി തരുണ്‍ ഗാര്‍ഗ് ഇക്കാര്യം അറിയിച്ചത്.
ഹ്യുണ്ടായിയുടെ ഫ്ളാഗ്ഷിപ്പ് മോഡലായായിരിക്കും പാലിസേഡ് ഇന്ത്യയിലെത്തുക. ആഡംബര വാഹനങ്ങളോട് കിടപിടിക്കുന്ന സൗന്ദര്യമാണ് പാലിസേഡിനുള്ളത്. വീതി കുറഞ്ഞ ഫുള്‍ എല്‍ഇഡി ഹെഡ്ലൈറ്റ്, അതിനോട് ചേര്‍ന്നുള്ള എല്‍ഇഡി ഡിആര്‍എല്‍, ഹ്യുണ്ടായി രാജ്യാന്തര നിരത്തിലെത്തിച്ചിട്ടുള്ള വാഹനങ്ങളിലുള്ള ഗ്രില്ല്, സില്‍വര്‍ സ്കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍വശത്തെ ആഡംബരമാക്കുന്നത്.
പ്രീമിയം വാഹനങ്ങളെ പോലും പിന്നിലാക്കുന്ന സൗകര്യങ്ങളാണ് ഇന്റീരിയറിലുള്ളത്. പുതിയ സാങ്കേതിക വിദ്യയിലൂന്നിയുള്ള ഫീച്ചറുകള്‍ക്കൊപ്പം മൂന്നാം നിരയില്‍ മറ്റ് എസ്യുവികള് നല്കുന്നതിനെക്കാള് കൂടുതല്‍ സ്പേസ് ഒരുക്കുന്നുണ്ടെന്നതും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. സാന്റാ ഫേയുടെ ഇന്റീരിയറിലുണ്ടായിരുന്ന മറ്റ് സൗകര്യങ്ങള്‍ ഇതിലും തുടരും.
4980 എംഎം നീളവും 1975 എംഎം വീതിയും 1750 എംഎം ഉയരവും 2900 എംഎം വീല്‍ബേസുമുള്ള ഈ വാഹനം ഇന്ത്യയില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡേവര്‍, എംജി ഗ്ലോസ്റ്റര്‍, സ്കോഡ് കോഡിയാക് എന്നീ വാഹനങ്ങളുമായി ഏറ്റുമുട്ടും. ഏകദേശം 25 ലക്ഷം രൂപ മുതല്‍ 32.5 ലക്ഷം രൂപ വരെയായിരിക്കും ഈ വാഹനത്തിന്റെ എക്സ്ഷോറും വില.
3.8 ലിറ്റര്‍ വി6 ഡയറക്ട് ഇഞ്ചക്ഷന് പെട്രോള്‍, 2.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്നീ രണ്ട് എന്‍ജിനുകളിലാണ് പാലിസേഡ് പുറത്തിറങ്ങുന്നത്. പെട്രോള്‍ എന്ജിന് 291 ബിഎച്ച്പി പവറും 355 എന്‍എം ടോര്‍ക്കും ഡീസല്‍ എന്ജിന് 200 ബിഎച്ച്പി പവറും 441 എന്‍എം ടോര്‍ക്കുമേകും. എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കാണ് ട്രാന്സ്മിഷന്.
Source: Autocar India
Content Highlights: Hyundai Conducting Feasing Study About The Launch Of Palisade SUV In India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..