ടാറ്റ പഞ്ച് | ഫോട്ടോ: വി.എസ്. ശംഭു
ഇന്ത്യന്‍ വാഹന വിപണിയില്‍ മിനി എസ്.യു.വി. എന്ന ശ്രേണിക്ക് പുതുജീവന്‍ നല്കിയ വാഹനമാണ് ടാറ്റ പഞ്ച്. നിര്‍മാതാക്കളെ പോലും ഞെട്ടിക്കുന്ന സ്വീകാര്യതയാണ് ഈ വാഹനത്തിന് വിപണിയില്‍ ലഭിച്ചത്. നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ള കണക്ക് അനുസരിച്ച് പ്രതിമാസം പഞ്ചിന്റെ 10,000 യൂണിറ്റ് വില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഈ ശ്രേണിയില്‍ ഒരുകൈ നോക്കാനൊരുങ്ങുകയാണ് ഇന്ത്യയിലെ മറ്റ് മുന്‍നിര വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയും കിയയും സിട്രോണും.
പഞ്ച് നിരത്തുകളില്‍ എത്തിക്കുന്നതിന് മുമ്പ് ഹ്യുണ്ടായിയും ഒരു സ്മോള്‍ എസ്.യു.വി. പ്രഖ്യാപിച്ചിരുന്നു. ഹ്യുണ്ടായി എ.ഐ.3 എന്ന പേരില്‍ ഈ വാഹനം നിര്‍മാണവും ആരംഭിച്ചിരുന്നു. ഹ്യുണ്ടായിയുടെ ജന്മനാടായ കൊറിയയില്‍ കാസ്പര്‍ എന്ന പേരില്‍ എത്തുന്ന ഈ സ്മോള്‍ എസ്.യു.വി. 2023-ല്‍ ആയിരിക്കും ഇന്ത്യന്‍ നിരത്തുകളില്‍ അരങ്ങേറ്റം കുറിക്കുകയെന്നാണ് വിവരം. ഹ്യുണ്ടായി ഇന്ത്യയുടെ എന്‍ട്രി ലെവല്‍ മോഡലായ സാന്‍ട്രോയുടെ പ്ലാറ്റ്ഫോമിലാണ് കാസ്പര്‍ ഒരുങ്ങുന്നത്.
കൊറിയയില്‍ ഇറങ്ങുന്ന കാസ്പറില്‍ 85 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ നാച്വറലി ആസ്പിറേറ്റഡ് എം.പി.ഐ. എന്‍ജിനും 99 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന ടി.ജി.ടി.ഐ. ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുമാണ് കരുത്തേകുന്നത്. ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്സുകള്‍ ഇതില്‍ ട്രാന്സ്മിഷന് ഒരുക്കും. 2024-ഓടെ കാസ്പറിന്റെ ഇലക്ട്രിക് പതിപ്പും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെത്തുമെന്നാണ് സൂചനകള്‍.

ഇന്ത്യന്‍ നിരത്തുകളില്‍ ശൈശവ ദശയിലുള്ള വാഹന നിര്‍മാതാക്കളാണ് സിട്രോണ്‍. ഫ്രഞ്ചുകാരനായി ഈ കമ്പനിയുടെ സി5 എന്ന ഒരു മോഡല്‍ മാത്രമാണ് ഇന്ത്യന്‍ നിരത്തുകളിലുള്ളത്. രണ്ടാമത്തെ മോഡലാണ് മിനി എസ്.യു.വി. ശ്രേണിയില്‍ എത്തുന്നത്. സി3 എന്ന പേരില്‍ എത്തുന്ന ഈ വാഹനം ഇതിനോടകം തന്നെ പ്രദര്‍ശനത്തിനെത്തിച്ചിരുന്നു. രാജ്യാന്തര വിപണിയേയും ലക്ഷ്യമാക്കി എത്തുന്ന ഈ വാഹനവും ഈ വര്‍ഷം വിപണിയില്‍ എത്തിയേക്കും.
സിട്രോണ്‍ പ്രാദേശികമായി നിര്‍മിച്ച കോമണ്‍ മോഡുലാര്‍ പ്ലാറ്റ്ഫോമില്‍(സി.എം.പി) ആയിരിക്കും സി3 ഒരുങ്ങുകയെന്നാണ് വിവരം. ആഗോള വിപണിയില്‍ എത്തിയിട്ടുള്ള സി3-ക്ക് സമാനമായ ഡിസൈനിലായിരിക്കും ഇന്ത്യന്‍ മോഡലും ഒരുങ്ങുകയെന്നാണ് വിരവം. ഇതിനുപുറമെ, സിട്രോണ്‍ ആദ്യമായി ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനമെന്ന ഖ്യാതിയും സി3 എന്ന സ്മോള്‍ എസ്.യു.വിക്കായിരിക്കുമെന്നും വിലയിരുത്തലുകളുണ്ട്.
ഈ വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലായിരിക്കും ഈ വാഹനം എത്തുകയെന്നാണ് അഭ്യൂഹങ്ങള്‍. ബ്രസീലിയന്‍ നിരത്തുകളിലെ സി3-യില്‍ നല്‍കിയിട്ടുള്ളതിന് സമാനമായി 1.6 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് എന്‍ജിനിലും ഈ വാഹനത്തെ പ്രതീക്ഷിക്കാമെന്നാണ് വിവരം. അഞ്ച് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലെച്ച് എന്നീ ട്രാന്സ്മിഷന് ഓപ്ഷനുകളും ഇതില്‍ നല്‍കും.

ഇന്ത്യയിലെ എല്ലാ എസ്.യു.വി. ശ്രേണികളിലും കരുത്തന് സാന്നിധ്യമാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്സ്. ഒരു ഇലക്ട്രിക് വാഹനത്തിലൂടെയായിരിക്കും കിയ സ്മോള്‍ എസ്.യു.വി. ശ്രേണിയില്‍ പ്രവേശിക്കുകയെന്നാണ് സൂചന. എ.വൈ. എന്ന കോഡ്നെയിം നല്‍കിയിട്ടുള്ള ഈ വാഹനത്തിന്റെ നിര്‍മാണം ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. അവതരണം, മെക്കാനിക്കല്‍ ഫീച്ചറുകള്‍ തുടങ്ങിയവ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.
ടാറ്റയുടെ ടിയാഗോയില്‍ കരുത്തേകുന്ന 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ റെവൊട്രോണ് പെട്രോള്‍ എന്‍ജിനിലാണ് പഞ്ചും എത്തുന്നത്. ഇത് 85 ബി.എച്ച്.പി. പവറും 113 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്, അഞ്ച് സ്പീഡ് മാനുവല്‍ എന്നീ ഗിയര്‍ബോക്സുകളാണ് ഇതില്‍ ട്രാന്സ്മിഷന് നിര്‍വഹിക്കുന്നത്. 3827 എം.എം. നീളം, 1742 എം.എം. വീതി, 1615 എം.എം. ഉയരം 2445 എം.എം. വീല്‍ബേസ്, 187 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിങ്ങനെയാണ് പഞ്ചിന്റെ അളവുകള്‍.
Content Highlights: Hyundai, Citroen, Kia Making Small SUV to compete with Tata Punch, Hyundai Casper, Citroen C3
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..