മൂന്ന് എന്‍ജിന്‍, അഞ്ച് വേരിയന്റ്; ഹ്യുണ്ടായി ഓറയെ അടുത്തറിയാം


ഇതില്‍ ഡ്രൈവര്‍ റിയര്‍വ്യൂ മോണിറ്റര്‍ കോംപാക്ട് സെഡാന്‍ സെഗ്മെന്റില്‍ തന്നെ ആദ്യമാണ്. ഐബ്ലു ഓഡിയോ റിമോട്ട് സ്റ്റാര്‍ട്ട് സംവിധാനം ഈ വാഹനത്തിലെ പുതുമയാണ്.

കോംപാക്ട് സെഡാന്‍ ശ്രേണിയിലേക്ക് ഹ്യുണ്ടായിയില്‍ നിന്നെത്തുന്ന പുതിയ വാഹനമാണ് ഓറ. ഹ്യുണ്ടായി എക്‌സെന്റിന്റെ പ്രീമിയം പതിപ്പെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ഈ വാഹനം ഫീച്ചര്‍ സമ്പന്നമാണ്. മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലും അഞ്ച് വേരിയന്റുകളിലുമാണ് ഓറ നിരത്തുകളിലെത്താനൊരുങ്ങുന്നത്. ഈ വാഹനത്തിന്റെ എന്‍ജിന്‍, നിറങ്ങള്‍, ഫീച്ചറുകള്‍ എന്നിവയെ കുറിച്ച് അടുത്തറിയാം.

പുറംമോടി

  • പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്
  • ബൂമറാങ്ങ് എല്‍ഇഡി ഡിആര്‍എല്‍
  • പ്രൊജക്ഷന്‍ ഫോഗ്‌ലാമ്പ്
  • എല്‍ഇഡി ടെയ്ല്‍ലൈറ്റ്
  • 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീല്‍.
ഉള്‍വശം

  • ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനമുള്ള എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം
  • അര്‍കാമീസ് സൗണ്ട് സിസ്റ്റം
  • റിയര്‍വ്യൂ മോണിറ്റര്‍, 5.3 ഇഞ്ച് ഡിജിറ്റര്‍ സ്പീഡോ മീറ്റര്‍
  • ലെതര്‍ ആവരണമുളള ഗിയര്‍
  • വയര്‍ലെസ് ചാര്‍ജര്‍
  • യുഎസ്ബി ചാര്‍ജര്‍
  • ഇക്കോ കോട്ടിങ്ങ്
  • ഐബ്ലു ഓഡിയോ റിമോട്ട് സ്റ്റാര്‍ട്ട്
മുകളില്‍ പറഞ്ഞിട്ടുള്ളവയാണ് ഇന്റീരിയറിലെ പ്രധാന ഫീച്ചറുകള്‍. ഇതില്‍ ഡ്രൈവര്‍ റിയര്‍വ്യൂ മോണിറ്റര്‍ കോംപാക്ട് സെഡാന്‍ സെഗ്മെന്റില്‍ തന്നെ ആദ്യമാണ്. ഐബ്ലു ഓഡിയോ റിമോട്ട് സ്റ്റാര്‍ട്ട് സംവിധാനം ഈ വാഹനത്തിലെ പുതുമയാണ്.