2019 അവസാനിക്കും മുമ്പ് ഇന്ത്യന്‍ നിരത്തുകള്‍ക്ക് ഒരു വാഹനം കൂടി സമ്മാനിക്കാനൊരുങ്ങുകയാണ് ദക്ഷിണ കൊറിയന്‍ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായി. കോംപാക്ട് സെഡാന് ശ്രേണിയിലേക്ക് ഹ്യുണ്ടായി എത്തിക്കുന്ന ഓറ ഡിസംബര്‍ 19 അവതരിപ്പിച്ചേക്കുമെന്ന് സൂചന.
അടുത്ത മാസം അവതരിപ്പിക്കുമെങ്കിലും 2020 ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ഡല്‍ഹി ഓട്ടോഎക്സ്പോയിലായിരിക്കും ഈ വാഹനം ഔദ്യോഗികമായി അവതരിപ്പിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വാഹനത്തിന്റെ പരീക്ഷണയോട്ടം കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു.
ഹ്യുണ്ടായി മുമ്പ് നിരത്തിലെത്തിച്ചിട്ടുള്ള എക്സ്സെന്റ് എന്ന സെഡാന്റെ പിന്‍ഗാമിയായിരിക്കും ഈ വാഹനം എന്നാണ് സൂചനകള്‍. അതേസമയം, ഗ്രാന്റ് ഐ10, ഗ്രാന്റ് നിയോസ് എന്നീ വാഹനങ്ങളെ പോലെ എക്സ്സെന്റും ഓറയും നിരത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പുതുമയുള്ള ഗ്രില്‍, പ്രൊജക്ഷന് ഹെഡ്ലാമ്പ്, ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയി വീല്‍, ഷാര്‍ക്ക് ഫിന് ആന്റിന, ഡ്യുവല്‍ ടോണ്‍ റൂഫ്, എല്‍ഇഡി ടെയില്‍ലാമ്പ് എന്നിവ എക്സ്റ്റീരിയറിലും, എട്ട് ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇന്റീരിയറിലും പുതുമ നല്‍കും.
ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍, ഹ്യുണ്ടായി വെന്യുവില്‍ നല്‍കിയിട്ടുള്ള 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്ജിന് എന്നിവയായിരിക്കും ഹ്യുണ്ടായി ഓറയ്ക്ക് കരുത്തേകുകയെന്നാണ് നിര്‍മാതാക്കള്‍ നല്കുന്ന സൂചന.
1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സുകള്‍ നല്‍കും. എന്നാല്‍, 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം മാനുവല്‍ ഗിയര്‍ബോക്സ് മാത്രമേ നല്‍കൂ. ഭാവിയില്‍ ഈ എന്‍ജിനില്‍ ഡ്യുവല്‍ ക്ലെച്ച് പ്രതീക്ഷിക്കാം.
Content Highlights: Hyundai Aura Compact Sedan To Be Launch On December 19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..