ഇന്ത്യന്‍ നിരത്തുകള്‍ക്കായി കഴിഞ്ഞ ദിവസം ഹ്യുണ്ടായി പ്രഖ്യാപിച്ച സബ്-കോംപാക്ട് സെഡാന് ഓറയുടെ പരീക്ഷണിയോട്ടം തുടങ്ങി. ഹ്യുണ്ടായിയുടെ ചെന്നൈയിലെ പ്ലാന്റില്‍ നിന്ന് ഫ്ളാഗ് ഓഫ് ചെയ്ത പരീക്ഷണയോട്ടം നിരത്തുകള്‍ക്ക് പുറമെ, വിവിധ പരിതസ്ഥിതികളില്‍ നടത്തും.
ഹ്യുണ്ടായി മുമ്പ് നിരത്തിലെത്തിച്ചിട്ടുള്ള എക്സ്സെന്റ് എന്ന സെഡാന്റെ പിന്‍ഗാമിയായിരിക്കും ഈ വാഹനം എന്നാണ് സൂചനകള്‍. അതേസമയം, ഗ്രാന്റ് ഐ10, ഗ്രാന്റ് നിയോസ് എന്നീ വാഹനങ്ങളെ പോലെ എക്സ്സെന്റും ഓറയും നിരത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പൂര്‍ണമായും മൂടിക്കെട്ടിയ നിലയിലാണ് ഓറ പരീക്ഷണയോട്ടത്തിന് ഇറക്കിയിരിക്കുന്നത്. പുതിയ വാഹനമായതിനാല്‍ തന്നെ ഡിസൈന്‍ ശൈലി രഹസ്യമാക്കാനാണ് ഹ്യുണ്ടായിയുടെ ശ്രമം. എങ്കിലും, ഗ്രില്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, എന്‍ഇഡി ഡിആര്‍എല്‍ എന്നിവ ഈ വാഹനത്തിലുണ്ട്.
ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയി വീല്‍, പുതിയ മിറര്‍, ഷാര്‍ക്ക് ഫിന് ആന്റിന, ഡ്യുവല്‍ ടോണ്‍ റൂഫ്, എല്‍ഇഡി ടെയില്‍ലാമ്പ് എന്നിവയും ഇതിലുണ്ട്. എട്ട് ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളായിരിക്കും ഓറയില്‍ നല്‍കുക. പെട്രോള്‍ എന്ജിന് 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്ജിന് 74 ബിഎച്ച്പി പവറും 190 എന്‍എം ടോര്‍ക്കുമേകും. രണ്ട് എന്‍ജിനൊപ്പവും അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ട്രാന്സ്മിഷന് നല്‍കും.
Content Highlights: Hyundai Aura Begins Test Run From Chennai Plant