സുരക്ഷയാണ് എക്‌സ്റ്ററിന്റെ മെയിന്‍; മൈക്രോ എസ്.യു.വിയുടെ വരവ് അറിയിച്ച് ഹ്യുണ്ടായി


2 min read
Read later
Print
Share

ഈ വാഹനം ഉള്‍പ്പെടെ സെഗ്മെന്റില്‍ തന്നെ ആദ്യ ഫീച്ചറുകളുമായാണ് എക്സ്റ്റര്‍ എത്തുന്നത്.

.

ന്ത്യയിലെ മൈക്രോ എസ്.യു.വി. ശ്രേണിയിലേക്ക് ഹ്യുണ്ടായി എത്തിക്കുന്ന മോഡലായ എക്‌സ്റ്റര്‍ ജൂലായ് 10-ന് അവതരിപ്പിക്കും. ഹ്യുണ്ടായിയുടെ എസ്.യു.വി. നിരയിലെ കുഞ്ഞനും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതുനുമായ എക്സ്റ്ററിന്റെ ബുക്കിങ്ങ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. 11,000 രൂപ അഡ്വാന്‍സ് തുക ഈടാക്കി ഹ്യുണ്ടായിയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈന്‍ സംവിധാനത്തിലുമാണ് ഈ വാഹനത്തിന്റെ ബുക്കിങ്ങ്.

ഈ വാഹനം ഉള്‍പ്പെടെ സെഗ്മെന്റില്‍ തന്നെ ആദ്യ ഫീച്ചറുകളുമായാണ് എക്സ്റ്റര്‍ എത്തുന്നത്. എല്ലാ വേരിയന്റുകളിലും ആറ് എയര്‍ ബാഗ് എന്നതാണ് ഇതില്‍ പ്രധാനം. ഡ്രൈവര്‍, പാസഞ്ചര്‍, സൈഡ്, കര്‍ട്ടണ്‍ എന്നിങ്ങനെയാണ് ആറ് എയര്‍ബാഗുകള്‍ ഈ വാഹനത്തില്‍ നല്‍കുന്നത്. വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, സെഗ്മെന്റില്‍ ആദ്യമായി ബര്‍ഗ്ലര്‍ അലാറം എന്നിങ്ങനെ 26 സുരക്ഷ ഫീച്ചകളാണ് എക്സ്റ്ററില്‍ ഹ്യുണ്ടായി നല്‍കുന്നത്.

ഗ്രാന്റ് ഐ10 നിയോസ്, ഓറ തുടങ്ങിയ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ള 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനിലായിരിക്കും എക്സ്റ്ററും എത്തുക. 82 ബി.എച്ച്.പി. പവറും 114 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. പെട്രോളിനൊപ്പം സി.എന്‍.ജി കിറ്റും നല്‍കുന്ന മറ്റൊരു വേരിയന്റും എക്സ്റ്ററിലുണ്ട്. സ്മാര്‍ട്ട് ഓട്ടോ എ.എം.ടി, അഞ്ച് സ്പീഡ് മാനുവല്‍ എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും എക്സ്റ്റര്‍ വിപണിയില്‍ എത്തുമെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്.

ജൂലായിയില്‍ വില പ്രഖ്യാപിക്കുമെങ്കിലും ഓഗസ്റ്റ് മാസത്തോടെയായിരിക്കും എക്സ്റ്റര്‍ വിപണിയില്‍ എത്തുക. ഇന്ത്യയില്‍ നിര്‍മിക്കുന്ന എക്സ്റ്റര്‍ വിദേശ വിപണികളിലേക്കും കയറ്റി അയയ്ക്കുമെന്നും വിവരമുണ്ട്. എച്ച് ഷേപ്പിലുള്ള ഡി.ആര്‍.എല്‍, ചതുരാകൃതിയിലുള്ള എല്‍.ഇ.ഡി. പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, വലിയ എയര്‍ഡാം, ത്രീഡി ലോഗോ, ഫ്ളാറ്റ് ബോണറ്റ്, വലിയ സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുഖഭാവത്തിന് അഴകേകുന്നത്. തികച്ചും പുതുമയുള്ള ഡ്യുവല്‍ ടോണ്‍ ഫീനിഷിങ്ങില്‍ ഒരുങ്ങിയിട്ടുള്ള അലോയി വീല്‍ വശങ്ങളിലെ ആകര്‍ഷണീയതയാണ്.

ഇന്ത്യയിലെ എസ്.യു.വി. നിര പൊതുവേ ശക്തമാണെങ്കിലും താരതമ്യേന എതിരാളികള്‍ കുറഞ്ഞ മൈക്രോ എസ്.യു.വി. ശ്രേണയിലേക്കാണ് എക്‌സ്റ്ററിന്റെ വരവ്. ടാറ്റയുടെ പഞ്ചായിരിക്കും ഈ വാഹനത്തിന്റെ പ്രധാന എതിരാളി. ഈ വാഹനത്തിനെതിരേ ശക്തമായ മത്സരം ഉറപ്പാക്കുന്നതിനായി ആറ് ലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടയിലായിരിക്കും എക്സ്റ്ററിന്റെ വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് ലക്ഷം മുതല്‍ 9.47 ലക്ഷം രൂപ വരെയാണ് പഞ്ചിന്റെ എക്സ്ഷോറൂം വില.

Content Highlights: Hyundai announce the launch date of Exter micro suv in India, Hyundai Exter

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sanath Jayasuriya

2 min

96 ലെ സമ്മാനം ഔഡി കാറിനെ കൈവിടാതെ ലോകകപ്പ് ഹീറോ; ഗോള്‍ഡന്‍ മെമ്മറീസുമായി ജയസൂര്യ

Apr 5, 2023


Baojun Yep Electric SUV

2 min

ജിമ്‌നിക്ക് ചൈനീസ് അപരന്‍, ബോജുന്‍ യെപ് ഇ.വി ഇന്ത്യയിലേക്ക്, എത്തിക്കുന്നത് എം.ജി

Jun 3, 2023


Kunchacko Boban, Land Rover Defender

2 min

കുഞ്ചാക്കോ ബോബന്റെ യാത്രകള്‍ ഇനി ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിലും

Jun 2, 2023

Most Commented