കൊറോണ പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് സര്‍വീസ് മുന്‍ഗണന പ്രഖ്യാപിച്ച് ഹ്യുണ്ടായി


ലേബര്‍ ചാര്‍ജിലും മറ്റും ഇളവ് നല്‍കുന്നതിനൊപ്പം എസി ചെക്കപ്പ്, ടോപ്പ് വാഷ്, ഹൈ-ടച്ച് പോയിന്റ് സാനിറ്റൈസേഷന്‍ എന്നിവ സൗജന്യമായി നല്‍കും.

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിട്ടുള്ള വ്യക്തികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി. മേയ് 20 മുതല്‍ ഹ്യുണ്ടായിയുടെ വര്‍ക്ക്‌ഷോപ്പുകളില്‍ കൊറോണ വാരിയേഴ്‌സ് ക്യാമ്പ് ഒരുക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുള്ള ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ വാഹനങ്ങള്‍ക്ക് പ്രത്യേകം സര്‍വീസ് സംവിധാനങ്ങളും കൂടുതല്‍ പരിഗണനയും ഉറപ്പാക്കുന്നതിനാണ് ഇത്തരത്തിലുള്ള ക്യാമ്പ് ഒരുക്കുന്നതെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്. ഈ മാസം അവസാനം വരെ ഈ ക്യാമ്പ് നീളും.

ഇത്തരത്തില്‍ പരിഗണന ലഭിക്കുന്നവരുടെ വാഹനങ്ങള്‍ക്ക് ലേബര്‍ ചാര്‍ജിലും മറ്റും ഇളവ് നല്‍കുന്നതിനൊപ്പം എസി ചെക്കപ്പ്, ടോപ്പ് വാഷ്, ഹൈ-ടച്ച് പോയിന്റ് സാനിറ്റൈസേഷന്‍ എന്നിവ സൗജന്യമായി ചെയ്ത് നല്‍കും. ഇന്റീരിയര്‍ സാനിറ്റൈസേഷന്‍, എയര്‍പ്യൂരിഫയര്‍ എന്നിവ കുറഞ്ഞ നിരക്കില്‍ ചെയ്തുനല്‍കും.

ഹ്യുണ്ടായിയുടെ തിരഞ്ഞെടുത്ത മോഡലുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആകര്‍ഷകമായ വില കുറവില്‍ സ്വന്തമാക്കാനുള്ള അവസരവും കമ്പനി നല്‍കുന്നുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള കമ്പനി എന്ന നിലയില്‍ സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് മുന്നിട്ടിറങ്ങിയിട്ടുള്ള ആളുകള്‍ക്ക് പ്രത്യേക പരഗണന നല്‍കാന്‍ ഹ്യുണ്ടായി പ്രതിജ്ഞാബദ്ധമാണെന്നാണ് കമ്പനിയുടെ നിലപാട്.

ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയതോടെ കഴിഞ്ഞ ആഴ്ചയാണ് ഹ്യുണ്ടായിയുടെ ഷോറൂമുകളും സര്‍വീസ് സെന്ററുകളും തുറന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഹ്യുണ്ടായിയുടെ പ്രവര്‍ത്തനം. ഇതിനൊപ്പം കോണ്ടാക്ട്‌ലെസ് ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും ഹ്യുണ്ടായി ശ്രമിക്കുന്നുണ്ട്.

Content Highlights: Hyundai Announce Special Car Service Campaign For Covid-19 Front Line Workers

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section




Most Commented