ന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി കേരളത്തിലെ ഉപയോക്താക്കള്‍ക്കായി ആകര്‍ഷകങ്ങളായ ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. ഓണത്തോടനുബന്ധിച്ച് ഹ്യുണ്ടായിയുടെ വാഹനം സ്വന്തമാക്കുന്ന ഉപയോക്താക്കള്‍ക്കായി രണ്ട് കോടി രൂപയുടെ സമ്മാനങ്ങളാണ് ഹ്യുണ്ടായി ഒരുക്കിയിട്ടുള്ളത്. 

ഓരോ ഹ്യുണ്ടായി കാറുകള്‍ക്കൊപ്പവും ഐപാഡ്, സ്മാര്‍ട്ട് ഫോണ്‍, സ്വര്‍ണ നാണയങ്ങള്‍, കാര്‍ എയര്‍ പ്യൂരിഫയര്‍ തുടങ്ങിയ സമ്മാനങ്ങളാണ് ഹ്യുണ്ടായി ഉറപ്പാക്കിയിട്ടുള്ളത്. ഇതിനുപുറമെ, വാഹനം വാങ്ങുന്നതിന് മുന്നോടിയായി എല്ലാ ബുക്കിങ്ങിനൊപ്പവും പ്രത്യേക സമ്മാനങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്. 

ഓണ സമ്മാനങ്ങള്‍ക്ക് പുറമെ, മോഡലുകള്‍ക്ക് അനുസരിച്ച് പരമാവധി 55,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഹ്യുണ്ടായി പ്രഖ്യാപിച്ചിട്ടുള്ളത്. സാന്‍ട്രോയ്ക്ക് 45,000 രൂപയും ഗ്രാന്റ് ഐ10 നിയോസിന് 55,000 രൂപയും ഐ20-ക്ക് 40.000 രൂപയും ഓറയ്ക്ക് 50,000 രൂപയുടെയും ആനുകൂല്യങ്ങളും ഹ്യുണ്ടായി നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

നിരവധി ബാങ്കുകളുമായും ഹ്യുണ്ടായി സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവഴി ഉപയോക്താക്കള്‍ക്ക് ബജറ്റിനിണങ്ങിയ വായ്പ പദ്ധതികളും ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു ലക്ഷം രൂപയ്ക്ക് ഏറ്റവും കുറഞ്ഞ ഇ.എം.ഐ. ആയ 1234 രൂപയാണ് ലോണ്‍ ഒരുക്കുന്നതിലെ പ്രധാന ആകര്‍ഷണം. 100 ശതമാനം വരെ വായ്പ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.

ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ടെസ്റ്റ് ഡ്രൈവ് ലഭ്യമാക്കുമെന്ന് ഹ്യുണ്ടായി അറിയിച്ചു. www.hyundai.com/in/en/buy a car എന്ന് ലിങ്കില്‍ ടെസ്റ്റ് ഡ്രൈവ് ബുക്ക് ചെയ്യാന്‍ കഴിയും. മറ്റ് സഹായങ്ങള്‍ക്കായി 7829088589 എന്ന നമ്പറിലും ഹ്യുണ്ടായി ജീവനക്കാരുടെ സേവനം ഉറപ്പാക്കും.

Content Highlights: Hyundai Announce Onam Special Offer For Kerala Customers