ഹ്യുണ്ടായി ഐ20 | Photo: Hyundai India
കേരളത്തിന് ഓണം, മറ്റ് ചില സംസ്ഥാനങ്ങള്‍ക്ക് ഗണേശ ചതുര്‍ത്ഥി, സ്വാതന്ത്ര്യദിനം തുടങ്ങി ആഘോഷങ്ങളുടെ മാസമാണ് ഓഗസ്റ്റ്. ഈ ഉത്സവങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നതിനായി വാഹനങ്ങള്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി. തിരഞ്ഞെടുത്ത മോഡലുകള്‍ക്കാണ് ഓഫറുകള്‍ നല്‍കുകയെന്നാണ് വിവരം.
ഹ്യുണ്ടായിയുടെ ചെറുവാഹനങ്ങള്‍ക്കാണ് ഇത്തവണ ആനുകൂല്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സാന്‍ട്രോ, ഓറ, ഗ്രാന്റ് ഐ10 നിയോസ്, ഐ20 പ്രീമിയം ഹാച്ച്ബാക്ക് തുടങ്ങിയ വാഹനങ്ങള്‍ക്ക് 50,000 രൂപ വരെയാണ് ഇളവ് നല്‍കുന്നത്. ഓഗസ്റ്റ് 31 വരെ ഈ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്നാണ് ഹ്യുണ്ടായി ഇന്ത്യ അറിയിച്ചിട്ടുള്ളത്. ഡീലര്‍ഷിപ്പുകള്‍ക്ക് അനുസരിച്ച് ഓഫറുകളില്‍ ചെറിയ മാറ്റങ്ങളും പ്രതീക്ഷിക്കാം.
ഹ്യുണ്ടായിയുടെ എന്‍ട്രി ലെവല്‍ വാഹനമായ സാന്‍ട്രോയിക്ക് 40,000 രൂപയുടെ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. 25,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്, 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 5000 രൂപയുടെ കോര്‍പറേറ്റ് ഓഫര്‍ എന്നിങ്ങനെയാണ് സാന്‍ട്രോയുടെ ഓഫര്‍. ഗ്രാന്റ് ഐ10 നിയോസിനും 40000 രൂപയുടെ ഇളവാണുള്ളത്. 30,000 ക്യാഷ് ഡിസ്‌കൗണ്ടും 10,000 എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടെയാണിത്.
കോംപാക്ട് സെഡാന്‍ മോഡലായ ഓറയ്ക്കാണ് ഏറ്റവും ഉയര്‍ന്ന ഓഫര്‍ ഒരുക്കുന്നത്. 35,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 5000 രൂപയുടെ കോര്‍പറേറ്റ് ഓഫറും ഉള്‍പ്പെടെ 50,000 രൂപയാണ് ഈ വാഹനത്തിന് ഇളവ് നല്‍കുന്നത്. 25,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 5000 കോര്‍പറേറ്റ് ഓഫറുമാണ് ഐ20-ക്ക് നല്‍കുന്നത്.
Content Highlights: Hyundai Announce Offer For Its Selected Small vehicles
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..