ഇന്ത്യന്‍ നിരത്തുകള്‍ക്കായി പുതിയ ഒരു വാഹനം പ്രഖ്യാപിച്ചിരിക്കുകയാണ് ഹ്യുണ്ടായി. സബ്-കോംപാക്ട് ശ്രേണിയില്‍ ഓറ എന്ന വാഹനമാണ് ഹ്യുണ്ടായിയില്‍ നിന്ന് ഇനിയെത്തുന്നത്. ഈ സെഡാന്റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും എക്സ്സെന്റിന്റെ പുതിയ പേരാണ് ഓറ എന്ന അഭ്യൂഹങ്ങളുമുണ്ട്.
ആധുനികത, സുഖകരമായ യാത്ര, സുരക്ഷ, സൗന്ദര്യം, സാങ്കേതികവിദ്യ എന്നിവയുടെ സംഗമമായിരിക്കും പുതിയ വാഹനമെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്. ഹ്യുണ്ടായിയുടെ പല വാഹനങ്ങള്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുള്ളതിനാല്‍ തന്നെ ഓറയുടെ രൂപം പ്രവചനാതീതമാണ്.
അടുത്തിടെ ഹ്യുണ്ടായി പുറത്തിറക്കിയ ഗ്രാന്റ് നിയോസിന്റെ വലിപ്പം കൂടിയ പതിപ്പായാണ് ഓറയെ വിശേഷിപ്പിക്കുന്നത്. ഗ്രാന്റ് ഐ10, ഗ്രാന്റ് നിയോസ് എന്നീ വാഹനങ്ങളെ പോലെ എക്സ്സെന്റും ഓറയും നിരത്തിലെത്തുമെന്നാണ് സൂചന. ഓറ പ്രധാനമായും പ്രൈവറ്റ് ഉപയോക്താക്കളെ ഉദേശിച്ചാണെന്നും സൂചനയുണ്ട്.
ഓറ എന്ന സെഡാന് പ്രഖ്യാപിച്ചതൊഴിച്ചാല്‍ ഈ വാഹനം സംബന്ധിച്ച ഒരു വിവരവും കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ഹ്യുണ്ടായിയുടെ പ്രീമിയം വാഹനങ്ങള്‍ക്ക് ഡിസൈന്‍ ശൈലിയായിരിക്കും ഈ വാഹനത്തില്‍ അവലംബിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, ഡിആര്‍എല്‍, ഡയമണ്ട് കട്ട് അലോയി വീല്‍, സ്മാര്‍ട്ട് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആധുനിക സുരക്ഷ സംവിധാനങ്ങള്‍, എന്നിവ ഈ വാഹനത്തിന്റെ ആഡംബരം കൂട്ടും. ബിഎസ്-6 നിലവാരത്തിലുള്ള പെട്രോള്‍ എന്‍ജിനിലായിരിക്കും ഈ വാഹനം എത്തുക.
Content Highlights: Hyundai Announce New Compact Sedan Named Aura
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..