കാര്‍ ലോണ്‍ ഇഎംഐയ്ക്ക് സംരക്ഷണവുമായി ഹ്യുണ്ടായി; ഇഎംഐ അഷൂറന്‍സ് പദ്ധതി ഒരുങ്ങി


മേയ് 20 വരെ വാങ്ങുന്ന വാഹനങ്ങള്‍ക്ക് ഈ ആനുകൂല്യം ഉറപ്പാക്കുമെന്നും ഹ്യുണ്ടായി അറിയിച്ചിട്ടുണ്ട്.

-

ലോക്ക്ഡൗണ്‍ കാലത്തുപോലും ആളുകളെ കൂടുതല്‍ പേടിപ്പിച്ചിരുന്നത് ലോണുകളുടെ തിരിച്ചടവുകളായിരിക്കും. റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നതിനാല്‍ എല്ലാത്തരം ലോണുകള്‍ക്കും മൂന്നുമാസത്തെ ഇളവ് ലഭിച്ചിരുന്നു. എന്നാല്‍, മൊറട്ടോറിയമില്ലെങ്കിലും വാഹനത്തിന്റെ ലോണുകള്‍ക്ക് സുരക്ഷയൊരുക്കുന്ന പദ്ധതി ഒരുക്കുകയാണ് ഹ്യുണ്ടായി.

വാഹനലോണിന്റെ ഇഎംഐ മുടങ്ങുന്നതിലെ ആശങ്ക ഒഴിവാക്കുന്നതിനായി ഉപയോക്താക്കള്‍ക്കായി ഇഎംഐ അഷൂറന്‍സ് സംവിധാനം ഒരുക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായി. ഈ പദ്ധതി അനുസരിച്ച് മൂന്നുമാസം വരെ വാഹനത്തിന്റെ ലോണ്‍ തിരിച്ചടവ് മുടങ്ങിയാലും തുടര്‍ നടപടികളില്‍ നിന്ന് രക്ഷപ്പെടാനാകും.

ലോണെടുത്ത് വാഹനം വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് ഏറെ ഗുണപ്രദമായ നടപടിയാണിതെന്നാണ് ഹ്യുണ്ടായി പറയുന്നത്. പ്രധാനമായും സ്വകാര്യ സ്ഥാപനങ്ങളിലും ദിവസവേതന അടിസ്ഥാനത്തിലും മറ്റും ജോലി ചെയ്യുന്ന ആളുകള്‍ക്കായിരിക്കും ഈ പദ്ധതി കൂടുതല്‍ ഗുണം ചെയ്യുകയെന്നാണ് ഹ്യുണ്ടായിയുടെ വിലയിരുത്തല്‍.

ഹ്യുണ്ടായിയുടെ തിരഞ്ഞെടുത്ത മോഡലുകള്‍ക്കാണ് ഈ ആനുകൂല്യം ഒരുക്കുന്നത്. മേയ് 20 വരെ വാങ്ങുന്ന വാഹനങ്ങള്‍ക്ക് ഈ ആനുകൂല്യം ഉറപ്പാക്കുമെന്നും ഹ്യുണ്ടായി അറിയിച്ചിട്ടുണ്ട്. വാഹനം വാങ്ങി ഒരു വര്‍ഷം വരെയാണ് ഹ്യുണ്ടായിയുടെ ഇഎംഐ അഷൂറന്‍സ് പദ്ധതി ലഭ്യമാക്കുന്നതെന്നും ഹ്യുണ്ടായി മോട്ടോഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ തുടര്‍ന്ന് പോകുന്നത് കണക്കിലെടുത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് ഹ്യുണ്ടായിയുടെ ഡീലര്‍ഷിപ്പുകളും പ്ലാന്റുകളും ബുധനാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഗ്രീന്‍, ഒാറഞ്ച് സോണുകളിലാണ് ഷോറൂമുകള്‍ തുറന്നത്.

Content Highlights: Hyundai Announce Car Loan EMI Assurance Programme

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


death

1 min

യുവാവ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍: ഭാര്യയുടെ രീതികളില്‍ അസന്തുഷ്ടനെന്ന് കുറിപ്പ്

May 17, 2022

More from this section
Most Commented