യര്‍ ടാക്‌സി രംഗത്തേക്ക് ചുവടുവയ്ക്കുന്നതിനായി ഫ്‌ളൈയിങ്ങ് കാറുകള്‍ നിര്‍മിക്കാനൊരുങ്ങി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയും അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സും. 2025-ല്‍ ഫ്‌ളൈയിങ്ങ് കാര്‍ ഒരുക്കാനാണ് ഹ്യുണ്ടായിയുടെ പദ്ധതി. എന്നാല്‍, 2030-ല്‍ മാത്രം വാഹനത്തെ പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് ജനറല്‍ മോട്ടോഴ്‌സ് നല്‍കുന്ന സൂചന. 

ഹെലികോപ്റ്ററിന് സമാനമായി യാത്രക്കാരെയും ചരക്ക് സാധനങ്ങളും വഹിക്കുന്ന സീറോ എമിഷന്‍ എയര്‍ ടാക്‌സികള്‍ ലോകത്തിലെ വിവിധ സ്റ്റാര്‍ട്ട് അപ്പുകള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ലാഭകരമല്ലെന്നാണ് വിവരം. എയര്‍ ടാക്‌സി സംവിധാനം വാണിജ്യാടിസ്ഥാനത്തില്‍ എത്താന്‍ നിരവധി സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

എയര്‍ മൊബിലിറ്റി വാഹനങ്ങളുടെ നിര്‍മാണത്തില്‍ ഹ്യുണ്ടായി ബഹുദൂരം മുന്നിലാണെന്ന് കമ്പനിയുടെ ഗ്ലോബല്‍ സി.ഒ.ഒ. ജോസ് മുനോസ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. അമേരിക്കയിലെ വിമാനത്താവളങ്ങളില്‍ 2028-ഓടെ ഹ്യുണ്ടായിയുടെ ഫ്‌ളൈയിങ്ങ് കാറുകള്‍ എത്തിക്കുമെന്ന് മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍, ഈ പറഞ്ഞതിലും മുമ്പ് തന്നെ എയര്‍ ടാക്‌സികള്‍ എത്തിക്കാനാകുമെന്നാണ് പുതിയ പ്രതീക്ഷ. 

2021 ജനുവരിയില്‍ ജനറല്‍ മോട്ടോഴ്‌സ് ഒരു ഫ്‌ളൈയിങ്ങ് കാഡിലാക്ക് കണ്‍സെപ്റ്റ് പുറത്തിറത്തിയിരുന്നു. ഈ ആശയത്തിലായിരിക്കും ജനറല്‍ മോട്ടോഴ്‌സിന്റെ വാഹനം ഒരുങ്ങുക. 2030 കമ്പനിയെ സംബന്ധിച്ച് നിര്‍ണായക വര്‍ഷമായിരിക്കും. എയര്‍ കാറിനായി നിയമപരമായും സാങ്കേതികമായും കൂറെയേറെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും ജനറല്‍ മോട്ടോഴ്‌സ് മേധാവി പമേല ഫ്‌ളെച്ചര്‍ അഭിപ്രായപ്പെട്ടു. 

തിരക്കേറിയ നഗരങ്ങളില്‍ നിന്ന് വിമാനത്താവളത്തിലേക്കും മറ്റും ആറ് ആളുകള്‍ക്ക് വരെ യാത്ര ചെയ്യാന്‍ സാധിക്കുന്ന എയര്‍ കാറുകളാണ് ഹ്യുണ്ടായി നിര്‍മിക്കുന്നതെന്നാണ് വിവരം. ഹ്യുണ്ടായിക്കും ജി.എമ്മിനും പുറമെ, ടൊയോട്ട മോട്ടോര്‍ കോര്‍പ്, ഡൈംലര്‍ എ.ജി., ഗീലി ഓട്ടോമൊബൈല്‍സ് തുടങ്ങിയ കമ്പനികള്‍ ഒറ്റയ്ക്ക് സംയുക്തമായോ ഫ്‌ളൈയിങ്ങ് കാറുകള്‍ വികസിപ്പിക്കുന്നുണ്ടെന്നാണ് വിവരം.

Source: Reuters

Content Highlights: Content Highlights: Hyundai And General Motors Planning To Develop Flying Cars For Air Taxi Services