കെ.എ. പോൾ വാഹനം ഏറ്റുവാങ്ങുന്നു | Photo: Autosmart Telugu
മഹീന്ദ്രയുടെ വാഹനനിരയിലേക്ക് ഏറ്റവുമൊടുവിലെത്തിയ മോഡലാണ് XUV700. മഹീന്ദ്രയുടെ ഫ്ളാഗ്ഷിപ്പ് മോഡലായി വിശേഷിപ്പിക്കുന്ന ഈ വാഹനം സ്വന്തമാക്കുന്നതിന് മാസങ്ങള്‍ നീണ്ട കാത്തിരിപ്പാണുള്ളത്. ഈ സാഹചര്യത്തില്‍ XUV700-ന്റെ അഞ്ച് യൂണിറ്റ് ഒരുമിച്ച് സ്വന്തമാക്കിയിരിക്കുകയാണ് ഹൈദരാബാദിലെ രാഷ്ട്രീയ പ്രവര്‍ത്തകനായ കെ.എ. പോള്‍. XUV700-ന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമായ AX7 ആണ് അദ്ദേഹം സ്വന്തമാക്കിയ അഞ്ച് വാഹനങ്ങളുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രവര്‍ത്തകര്‍ക്ക് നല്‍കാനായാണ് അദ്ദേഹം ഈ വാഹനങ്ങള്‍ സ്വന്തമാക്കിയതെന്നാണ് വിവരം. അടുത്ത വര്‍ഷമാണ് തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രചരണാവശ്യത്തിനായി അദ്ദേഹം മുന്‍കൂട്ടി വാഹനം ബുക്കുചെയ്തിരുന്നെന്നാണ് സൂചന. തന്റെ പ്രവര്‍ത്തകര്‍ക്കൊപ്പം മഹീന്ദ്രയുടെ ഷോറൂമില്‍ നേരിട്ടെത്തിയാണ് കെ.എ. പോള്‍ അഞ്ച് XUV700 വാഹനങ്ങളും ഏറ്റുവാങ്ങിയത്.
താനൊരു വാഹനപ്രേമിയാണെന്നാണ് XUV700 എസ്.യു.വികള്‍ ഏറ്റുവാങ്ങിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഈ വാഹനത്തിന് വലിയ ഡിമാന്റാണുള്ളത്. ഈ സഹചര്യത്തിലും പറഞ്ഞ സമയത്ത് തന്നെ ഈ വാഹനം നല്‍കിയതിന് മഹീന്ദ്രയോട് നന്ദിയുണ്ടെന്നും തുടര്‍ന്നും ഇവരുടെ കൂടുതല്‍ വാഹനങ്ങള്‍ വാങ്ങാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേക്ക് മുറിച്ച് മധുരം പങ്കിട്ട് വലിയ ആഘോഷമായാണ് അദ്ദേഹത്തിന് വാഹനം കൈമാറിയത്.
MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്സ്മിഷനുകളില് 11 മോഡലുകളായാണ് XUV700 വില്‍പ്പനയ്ക്ക് എത്തുന്നത്. MX-ന് 12.49 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ഉയര്‍ന്ന വകഭേദമായ AX7 ലക്ഷ്വറിക്ക് 21.29 ലക്ഷം രൂപയാണ് എക്സ്ഷോറും വില. അതേസമയം, MX ഡീസലിന് 12.99 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ഏറ്റവും ഉയര്‍ന്ന പതിപ്പായ AX7 ലക്ഷ്വറി ഓള് വീല്‍ ഡ്രൈവ് മോഡലിന് 22.89 ലക്ഷം രൂപയും എക്സ്ഷോറും വിലയാക്കിയിട്ടുണ്ട്.
മഹീന്ദ്രയുടെ W601 മോണോകോക്ക് പ്ലാറ്റ്ഫോമിലാണ് എക്സ്.യു.വി. 700 ഒരുങ്ങിയിരിക്കുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്ജിന് 197 ബി.എച്ച്.പി. പവറും 380 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. ഡീസല്‍ എന്ജിന് 153, 182 ബി.എച്ച്.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്.
Source: Autosmart Telugu
Content Highlights: Hyderabad based politician buys 5 Mahindra XUV700 SUVs for election campaign
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..