കിടിലന്‍ ലുക്കിലും പുതിയ എന്‍ജിനിലും ഹോണ്ട WR-V എത്തി; വില 8.50 ലക്ഷം മുതല്‍


എസ്‌വി, വിഎക്‌സ് എന്നീ രണ്ട് വേരിയന്റില്‍ മാത്രമാണ് ഇത്തവണം ഡബ്ല്യുആര്‍-വി എത്തിയിട്ടുള്ളത്.

-

ഹോണ്ടയുടെ ക്രോസ്ഓവര്‍ മോഡലായ ഡബ്ല്യുആര്‍-വിയുടെ പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ബിഎസ്-6 നിലവാരത്തിലുള്ള പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലെത്തുന്ന ഈ വാഹനത്തിന് 8.50 ലക്ഷം രൂപ മുതല്‍ 10.99 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. എസ്‌വി, വിഎക്‌സ് എന്നീ രണ്ട് വേരിയന്റില്‍ മാത്രമാണ് ഇത്തവണം ഡബ്ല്യുആര്‍-വി എത്തിയിട്ടുള്ളത്.

ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലേക്ക് മാറിയതിനൊപ്പം ഡിസൈനിലും അകത്തളത്തില്‍ അല്‍പ്പം മിനുക്കുപണികള്‍ നടത്തിയാണ്‌ ഡബ്ല്യുആര്‍-വി ഇത്തവണ എത്തിയിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ നിരത്തുകളില്‍ എത്താനിരുന്ന ഈ വാഹനം കൊറോണ വൈറസ് വ്യാപനത്തെയും ലോക്ഡൗണിനെയും തുടര്‍ന്നാണ് ജൂലൈയിലേക്ക് വരവ് നീട്ടുകയായിരുന്നു.

എല്‍ഇഡി പൊജക്ഷന്‍ ഹെഡ്‌ലാമ്പ്, അതിനോട് ചേര്‍ന്നുള്ള ഡിആര്‍എല്‍, പൊസിഷന്‍ ലാമ്പ് എന്നിവ ചേര്‍ത്ത് ഒരു എല്‍ഇഡി പാക്കേജാണ് ഹെഡ്‌ലാമ്പ് ക്ലെസ്റ്റര്‍. ഗ്രില്ലും അഴിച്ചുപണിതിട്ടുണ്ട്. ബംമ്പറില്‍ പ്ലാസ്റ്റിക് ക്ലാഡിങ്ങുകള്‍ നല്‍കിയിരിക്കുന്നു. ടെയ്ല്‍ ലാമ്പും എല്‍ഇഡിയില്‍ ഒരുങ്ങിയതാണ് ഡബ്ല്യുആര്‍വിയുടെ പുറംമോടിയില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍.

മുന്‍ മോഡലുകളെക്കാള്‍ ഫീച്ചര്‍ സമ്പന്നമാണ് ഡബ്ല്യുആര്‍-വിയുടെ ഇന്റീരിയര്‍. സോഫ്റ്റ് ടച്ച് പ്ലാസ്റ്റില്‍ തീര്‍ത്തിട്ടുള്ള ഡാഷ്‌ബോര്‍ഡ്, എഴ് ഇഞ്ച് ഡിജിപാഡ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ എന്നിവയാണ് അകത്തളത്തെ പുതുമ.

ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ iVTEC പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ iDTEC ഡീസല്‍ എന്‍ജിനിലുമാണ് ഈ വാഹനത്തിന്റെ രണ്ടാം വരവ്. പെട്രോള്‍ എന്‍ജിന്‍ 89 ബിഎച്ച്പി പവറും 110 എന്‍എം ടോര്‍ക്കും ഡീസല്‍ മോഡല്‍ 99 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമേകും. ആറ്‌സ്പീഡ് മാനുവലാണ് ഇതിലെ ട്രാന്‍സ്മിഷന്‍.

എബിഎസ്ഇബിഡി ബ്രേക്കിങ്ങ് സംവിധാനം, ഡ്യുവല്‍ എയര്‍ബാഗ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവ വാഹനത്തിന് സുരക്ഷയൊരുക്കും. കോംപാക്ട് എസ്‌യുവി വാഹനങ്ങളായ മാരുതി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോട്ട്, ഹ്യുണ്ടായി വെന്യു എന്നിവയാണ് ഡബ്ല്യുആര്‍-വിയുടെ എതിരാളികള്‍.

Content Highlights: Honda WR-V Facelift Model Launched With BS-6 Engine

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented