എസ്.യു.വികള്‍ക്ക് പ്രാധാന്യം നല്‍കും; ഹോണ്ട ഇന്ത്യയില്‍ വില്‍പ്പന ശൃംഖല വിപുലീകരിക്കുന്നു


Honda Pilot | Photo: AFP

കൊച്ചി: ജപ്പാനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട ഇന്ത്യയിലുടനീളം വില്‍പ്പനശൃംഖല വിപുലീകരിക്കുന്നു. 260 കോടി രൂപ ഇതിനായി നിക്ഷേപിക്കാനാണ് പദ്ധതി. 242 നഗരങ്ങളിലായി 330 ഡീലര്‍ ശൃംഖലകളാണ് ഹോണ്ടയ്ക്ക് ഇന്ത്യയില്‍ നിലവിലുള്ളത്.

കോവിഡ് കാലഘട്ടത്തില്‍നിന്ന് സാഹചര്യം മെച്ചപ്പെട്ടതിനാല്‍ മുഴുവന്‍ വില്പനശൃംഖലയും നവീകരിക്കുന്നതില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ഹോണ്ട കാര്‍സ് ഇന്ത്യ മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് വിഭാഗം വൈസ് പ്രസിഡന്റ് കുനാല്‍ ബെല്‍ പറഞ്ഞു. ഈ വര്‍ഷവും അടുത്ത വര്‍ഷവും പരമാവധി ഔട്ട്ലെറ്റുകള്‍ നവീകരിക്കാനാണ് ശ്രമം.



നൂറിലധികം ഔട്ട്ലെറ്റുകള്‍ നവീകരിക്കുന്നതിനായി ഹോണ്ടയും കമ്പനി ഡീലര്‍മാരും ഇതിനകം 100 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. മാറുന്ന ഉപഭോക്തൃ മനോഭാവം കണക്കിലെടുത്ത് അടുത്ത വര്‍ഷം മുതല്‍ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹന (എസ്.യു.വി.) വിഭാഗത്തില്‍ കമ്പനിയുടെ വരാനിരിക്കുന്ന ഉത്പന്ന നിരയെ പ്രോത്സാഹിപ്പിക്കാനാണ് ഔട്ട്ലെറ്റുകള്‍ പ്രീമിയമാക്കാനുള്ള നീക്കമെന്നും കുനാല്‍ ബെല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: honda lines up 260 cr to upgrade sales network with SUV push on anvil


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented