സിആര്‍-വി എസ്.യു.വിയുടെ സ്‌പെഷ്യല്‍ എഡിഷനുമായി ഹോണ്ട; വില 29.49 ലക്ഷം രൂപ മുതല്‍


2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ഐ-വിടെക് പെട്രോള്‍ എന്‍ജിനാണ് സിആര്‍-വിക്ക് കരുത്തേകുന്നത്.

ഹോണ്ട സി.ആർ-വി സ്‌പെഷ്യൽ എഡിഷൻ | Photo: Honda Cars India

ഹോണ്ട കാര്‍സ് ഇന്ത്യയുടെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വിയായ സി.ആര്‍-വിയുടെ പ്രത്യേക പതിപ്പ് അവതരിപ്പിച്ചു. ഉത്സവ സീസണിന്റെ ഭാഗമായെത്തിയ ഈ പ്രത്യേക പതിപ്പിന് 29.49 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറും വില. റെഗുലര്‍ മോഡലിനെക്കാള്‍ 1.23 ലക്ഷം രൂപ അധികമാണ് സ്‌പെഷ്യല്‍ എഡിഷന്‍ മോഡലിന്റെ വില. 28.27 ലക്ഷം രൂപയാണ് റെഗുലര്‍ മോഡലിന്റെ വില.

ഹോണ്ട അടുത്തിടെ ഇന്ത്യയിലെത്തിച്ച സി.ആര്‍-വി ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ അടിസ്ഥാനമാക്കിയാണ് ഈ പ്രത്യേക പതിപ്പ് ഒരുങ്ങിയിരിക്കുന്നത്. അകത്തും പുറത്തുമായി നിരവധി ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തിയും ഫീച്ചറുകള്‍ നല്‍കിയുമാണ് ഈ മോഡലിനെ സ്‌പെഷ്യലാക്കിയിരിക്കുന്നത്. അതേസമയം, മെക്കാനിക്കലായി മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

മുഖഭാവത്തില്‍ നേരിയ മാറ്റം വരുത്തിയാണ് സ്‌പെഷ്യല്‍ എഡിഷന്‍ എത്തിയിരിക്കുന്നത്. വലിയ ക്രോമിയം ഗ്രില്ല്, കോര്‍ണറിങ്ങ് ലൈറ്റും ഡി.ആര്‍.എല്ലും നല്‍കിയുള്ള എല്‍.ഇ.ഡി ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി ഫോഗ്‌ലാമ്പ്, രൂപമാറ്റം വരുത്തിയ ബംമ്പര്‍ എന്നിവ ഈ മോഡലിന്റെ മുന്‍വശത്തിന് പുതുമ നല്‍കുന്നുണ്ട്. പിന്നിലും നേരിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഹാന്‍ഡ്‌സ് ഫ്രീ പവര്‍ ടെയില്‍ഗേറ്റ്, പുതിയ ഡിസൈനില്‍ ഒരുങ്ങിയ 18 ഇഞ്ച് അലോയി വീല്‍ എന്നിവയും എക്സ്റ്റീരിയറിലെ പുതുമയാണ്. ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേള്‍, മോഡേണ്‍ സ്റ്റീല്‍ മെറ്റാലിക്, റേഡിയന്റ് റെഡ്, ലൂണാര്‍ സില്‍വര്‍ മെറ്റാലിക് എന്നീ നിറങ്ങളിലാണ് സ്‌പെഷ്യല്‍ എഡിഷന്‍ സി.ആര്‍-വി പുറത്തിറങ്ങുന്നത്.

അകത്തളത്തിലും ഏതാനും പുതുമ വരുത്തിയിട്ടുണ്ട്. ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആംബിയന്റ് ലൈറ്റിങ്ങ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന മുന്‍നിര സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, ഇലക്ട്രോണിക് പാര്‍ക്കിങ്ങ് ബ്രേക്ക്, തുടങ്ങിയവയാണ് ഇന്റീരിയറിനെ ഫീച്ചര്‍ സമ്പന്നമാക്കുന്നത്.

2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ഐ-വിടെക് പെട്രോള്‍ എന്‍ജിനാണ് സിആര്‍-വിക്ക് കരുത്തേകുന്നത്. ഇത് 152 ബി.എച്ച്.പി പവറും 189 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സി.വി.ടിയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. ഇലക്ട്രോണിക്ക് സ്‌റ്റെബിലിറ്റി, ഹില്‍ ലോഞ്ച് അസിസ്റ്റ്, എന്നിവയ്‌ക്കൊപ്പം എ.ബി.എസ്-ഇ.ബി.ഡി സുരക്ഷയും സി.ആര്‍-വിയിലുണ്ട്.

Content Highlights: Honda CR-V Special Edition Launched In India; Price Starts From 29.49 Lakhs

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022

Most Commented