ഞ്ച് സീറ്ററായി നിരത്തുവിട്ട ഹോണ്ടയുടെ സിആര്‍-വി ഏഴ് സീറ്ററായി മടങ്ങിയെത്തുകയാണ്. പല തവണ മുഖം മിനുക്കിയെത്തിയെങ്കിലും അഞ്ചാം തലമുറ സിആര്‍-വിയിലാണ് ഏഴ് സീറ്റ് ഒരുക്കി എസ്‌യുവി ശ്രേണിയിലേക്ക് ചുവടുമാറുന്നത്. 

ഉത്സവ സീസണ്‍ ലക്ഷ്യമാക്കിയെത്തുമെന്ന് അറിയിച്ചിരുന്ന സിആര്‍-വി എസ്‌യുവി ഒക്ടോബര്‍ ഒമ്പതിന് വിപണിയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ നിരത്തില്‍ ഫോര്‍ഡ് എന്‍ഡെവര്‍, ടയോട്ട ഫോര്‍ച്യൂണര്‍, ഇസുസു എംയു-എക്‌സ്, എന്നീ മോഡലുകള്‍ സിആര്‍-വിയുടെ എതിരാളികളാകും.

CR-V

വിദേശ രാജ്യങ്ങളില്‍ മുമ്പ് തന്നെ അഞ്ചാം തലമുറ സിആര്‍-വി ഇറക്കിയിരുന്നു. മുമ്പ് നിരത്തിലെത്തിയ സിആര്‍-വിയില്‍ നിന്ന് ചില വ്യത്യാസങ്ങളുമായാണ് പുതിയ സിആര്‍-വി എത്തുന്നത്. മൂന്ന് നിരയിലായി ഏഴ് സീറ്റുകള്‍ നല്‍കിയിരിക്കുന്നുവെന്നതാണ് ഉള്‍വശത്തെ പ്രധാനമാറ്റം.

CrV

ക്രോമിയം ഫിനീഷിങ് നല്‍കിയിരിക്കുന്ന വീതിയുള്ള ഗ്രില്ലും എല്‍ഇഡി ഹെഡ്‌ലാമ്പും ഫോഗ്ലാമ്പുമാണ് മുന്‍വശത്ത് വരുത്തിയിരിക്കുന്ന മാറ്റം. സിവികിന്റെ പ്ലാറ്റ്‌ഫോമിലെത്തുന്ന സിആര്‍-വി എസ്‌യുവിക്ക്  പഴയ സിആര്‍-വിയെക്കാള്‍ 30 മില്ലിമീറ്റര്‍ നീളവും 35 മില്ലിമീറ്റര്‍ വീതിയും ഉയരവും കൂടുതലുണ്ട്. 

CR-V

പെട്രോള്‍ എന്‍ജിനില്‍ മാത്രം പുറത്തിറക്കിയിരുന്ന സിആര്‍-വിയില്‍ ഇത്തവണ ഡീസല്‍ എന്‍ജിനും പരീക്ഷിക്കുന്നുണ്ട്. 1.6 ലിറ്റര്‍ ഡിസല്‍ എന്‍ജിന്‍ 120 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എന്നാല്‍, പെട്രോള്‍ മോഡലില്‍ 2.4 ലിറ്റര്‍  എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. 

2018 മോഡല്‍ ഹോണ്ട സിആര്‍വിക്ക് 26 ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപ വരെ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.