ന്ത്യയില്‍ BS-4 എന്‍ജിനുള്ള വാഹനങ്ങളുടെ വില്‍പ്പനയും രജിസ്‌ട്രേഷനും 2020 മാര്‍ച്ച് 31 വരെ മാത്രമേ അനുവദിക്കൂവെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. 2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്തിറങ്ങുന്ന വാഹനങ്ങളില്‍ BS-6 എന്‍ജിന്‍ വേണം ഉപയോഗിക്കാന്‍.

എന്നാല്‍, കോടതി നിര്‍ദേശിച്ച സമയപരിധിക്ക് മുമ്പ് തന്നെ ബിഎസ്-ആറ് എന്‍ജിനിലേക്ക് മാറാനുള്ള തയാറെടുപ്പിലാണ് ഹോണ്ടയുടെ കാറുകള്‍. കോടതി അനുവദിച്ചിരിക്കുന്ന സമയം അവസാനിക്കുന്നതിന് നാല് മാസം മുമ്പുതന്നെ ഹോണ്ട കാറുകളില്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ പ്രവര്‍ത്തിച്ച് തുടങ്ങും.

ഹോണ്ട BS-6 നിലവാരത്തിലുള്ള എന്‍ജിനുകള്‍ വികസിപ്പിച്ച് തുടങ്ങിയിട്ടുണ്ടെന്നാണ് ഹോണ്ട അവകാശപ്പെടുന്നത്. 1.5, 1.6 എന്നീ രണ്ട് ഐ-ഡിടെക് ഡീസല്‍ എന്‍ജിനുകളാണ് നിലവില്‍ ഹോണ്ടയ്ക്കുള്ളത്. ഇതില്‍ 1.5 ലിറ്റര്‍ എന്‍ജിന്‍ BS-6 നിലവാരത്തിലേക്ക് മാറ്റിക്കഴിഞ്ഞു.

ഹോണ്ടയുടെ ഒട്ടുമിക്ക ഡീസല്‍ വാഹനങ്ങളിലും ഈ എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. ഹോണ്ട അമേസ്, സിറ്റി, ജാസ്, ഡബ്ല്യുആര്‍-വി, ബിആര്‍-വി തുടങ്ങിയ മോഡലുകളില്‍ ഈ എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

BS-6 എന്‍ജിന്‍ എത്തുന്നതോടെ ഡീസല്‍ വാഹനങ്ങളുടെ വില കൂടുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍, മറ്റ് ഉത്പാദന ചിലവുകല്‍ നീയന്ത്രിച്ച് വില ഉയരുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങളും കമ്പനി നടത്തുന്നുണ്ട്.