ന്ത്യയിലെ എല്ലാ ഷോറൂമുകളും പുതിയ രൂപത്തിലും ഭാവത്തിലും അണിയിച്ചൊരുക്കി ആകര്‍ഷകമാക്കാന്‍ ഹോണ്ട കാര്‍സ് ഇന്ത്യ. രാജ്യത്ത് 239 നഗരങ്ങളിലായുള്ള 350 ഷോറൂമുകളും മൂന്നുവര്‍ഷം കൊണ്ട് നവീകരിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. 

അകത്തും പുറത്തും ആകര്‍ഷക ഡിസൈനായിരിക്കും ഇതിന്റെ പ്രത്യേകതയെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ഇതോടൊപ്പം ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ വര്‍ക്ഷോപ്പ് മാനേജ്മെന്റ് -'ഐ വര്‍ക്ഷോപ്പ്' സംവിധാനവും നടപ്പാക്കും. 

ടാബ്ലെറ്റ് അധിഷ്ഠിത ചെക്കിന്‍, അറ്റകുറ്റപ്പണിക്കുള്ള ചെലവ് ഇ-മെയില്‍ വഴി അറിയിക്കുക തുടങ്ങി സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള സംവിധാനങ്ങളാകും ഐ വര്‍ക്ഷോപ്പിലുണ്ടാകുക. 

വില്‍പ്പനാനന്തര സേവനം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അസമിലെ തേജ്പുരിലുള്ള ഷോറൂമായിരിക്കും ഇത്തരത്തില്‍ ആദ്യം നവീകരിക്കുകയെന്ന് കമ്പനി അറിയിച്ചു.

Content Highlights: Honda Cars Showroom Renovation