ന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് അടുത്തിടെ നിരത്തുകള്‍ക്ക് സമ്മാനിച്ച വാഹനമാണ് സിറ്റിയുടെ അഞ്ചാം തലമുറ സെഡാന്‍. ഇന്ത്യയില്‍ പിറന്ന ഈ വാഹനത്തിന്റെ പെരുമ മറ്റ് രാജ്യങ്ങളിലും എത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതിക്ക് ഒരുങ്ങുകയാണ് അഞ്ചാം തലമുറ സിറ്റി. വിദേശ നിരത്തുകള്‍ക്ക് ഇണങ്ങുന്ന തരത്തില്‍ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവായാണ് ഈ വാഹനം കയറ്റുമതിക്ക് ഒരുങ്ങിയിരിക്കുന്നത്. 

ഹോണ്ടയുടെ ചരിത്രത്തില്‍ ആദ്യമായാണ് കയറ്റുമതി ലക്ഷ്യമിട്ട് ഇന്ത്യയില്‍ ലെഫ്റ്റ് ഹാന്‍ഡ് വാഹനങ്ങള്‍ നിര്‍മിക്കുന്നത്. ഭരത സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ മെയ്ക്ക് ഇന്ത്യക്ക് പിന്തുണ ഉറപ്പാക്കിയാണ് വിദേശ രാജ്യങ്ങളിലേക്കുള്ള വാഹനം ഇന്ത്യയില്‍ നിര്‍മിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഹോണ്ടയുടെ മറ്റ് വാഹനങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. എന്നാല്‍, ആദ്യമായാണ് സിറ്റിയുടെ അഞ്ചാം തലമുറ കടല്‍ കടക്കുന്നത്. 

ഗുജറാത്തിലെ പിപാവ് പോര്‍ട്ടില്‍ നിന്നും ചെന്നൈയിലെ എന്നോര്‍ പോര്‍ട്ടില്‍ നിന്നുമാണ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള സിറ്റിയുടെ ആദ്യ ബാച്ച് കയറ്റി അയച്ചത്. ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലുകള്‍ക്ക് പുറമെ, സിറ്റിയുടെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലുകള്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കയിലേക്കും ഒക്ടോബറില്‍ നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലേക്കും കയറ്റുമതി ചെയ്തിരുന്നതായി ഹോണ്ട കാര്‍സ് ഇന്ത്യ അറിയിച്ചു. 

ഇന്ത്യയില്‍ സെഡാനുകളുടെ അളവ് കോലായി പ്രവര്‍ത്തിച്ച വാഹനമാണ് ഹോണ്ട സിറ്റി. ഈ വാഹനത്തിന്റെ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് മോഡല്‍ ഇന്ത്യയില്‍ നിര്‍മിക്കുകയും മറ്റ് രാജ്യങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നത് ബിസിനസ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള അവസരമൊരുക്കും. ഉത്പാദനം ഉയര്‍ത്തുന്നതിനായി പൂതിയ നിര്‍മാണ പ്ലാന്റ് ആരംഭിക്കാനൊരുങ്ങുകയാണെന്നും ഹോണ്ട കാര്‍സ് ഇന്ത്യയുടെ മേധാവി അറിയിച്ചു.

Content Highlights: Honda Cars India expands ‘Make in India’ commitment with its first ever