റെ നാളത്തെ കാത്തിരിപ്പിന് ശേഷം നിരത്തിലെത്താനൊരുങ്ങുന്ന ഹോണ്ടയുടെ പത്താം തലമുറ സിവികിന്റെ ഉത്പാദനം തുടങ്ങി. ഹോണ്ട കാര്‍സ് ഇന്ത്യയുടെ നോയിഡയിലെ പ്ലാന്റിലാണ് സിവികിന്റെ ഉത്പാദനം പുരോഗമിക്കുന്നത്. 

ഇന്ത്യയിലെ ജനങ്ങള്‍ ഏറെ നാളായി കാത്തിരുന്ന വാഹനമാണ് മാര്‍ച്ച് ഏഴിന് നിരത്തിലെത്തുന്നതെന്നാണ് ഹോണ്ട ഇന്ത്യ വൈസ്-പ്രസിഡന്റ് രാജേഷ് ഗോയര്‍ പറഞ്ഞു. മൂന്ന് ആഴ്ച കൊണ്ട് ലഭിക്കുമെന്ന് പ്രതീക്ഷിച്ച ബുക്കിങ്ങ് കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ സിവികിന് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. 

കൂടുതല്‍ സ്‌പോര്‍ട്ടി ഭാവം കൈവരിച്ചാണ് പുതിയ സിവിക് എത്തുന്നത്. പിയാനോ ബ്ലാക്ക് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ് ആന്‍ഡ് ഡിആര്‍എല്‍, ക്രോമിയം ആവരണം നല്‍കിയിരിക്കുന്ന ഫോഗ് ലാമ്പ് എന്നിവയാണ് മുന്‍വശത്തെ മനോഹരമാക്കുന്നത്. 

വലിയ മാറ്റങ്ങളാണ് പിന്‍ഭാഗത്ത് നല്‍കിയിട്ടുള്ളത്. ബൂട്ട് ഡോറിലേക്ക് നീളുന്ന സി-ഷേപ്പ് എല്‍ഇഡി ടെയ്ല്‍ ലാമ്പ്, രൂപമാറ്റം വരുത്തിയ ബമ്പര്‍, ക്രോമിയം ക്യാറക്ടര്‍ ലൈന്‍ നല്‍കിയിട്ടുള്ള സ്‌കിഡ് പ്ലേറ്റ്, ഷാര്‍ക്ക് ടൂത്ത് ആന്റിന എന്നിവ പിന്‍ഭാഗെത്ത കൂടുതല്‍ സ്പോര്‍ട്ടിയാക്കുന്നു.

7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയും ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയ്ഡ് ഓട്ടോയുമുള്ള സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, ലെതര്‍ ഫിനീഷിങ് ഇന്റീരിയര്‍, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള മള്‍ട്ടി പര്‍പ്പസ് സ്റ്റീയറിങ് എന്നിവ സിവികിലെ പുതുമയാണ്. എന്നാല്‍, ഇന്റീരിയറിന്റെ ഡിസൈനില്‍ കാര്യമായ മാറ്റംവരുത്തിയിട്ടില്ലെന്നാണ് സൂചന. 

കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്, റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, ലൈന്‍ കീപ്പിങ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, എയര്‍ബാഗുകള്‍, എ.ബി.എസ്. എന്നീവയാണ് സിവിക്കിന് സുരക്ഷയൊരുക്കുന്നത്.

1.8 ലിറ്റര്‍ ഐ.വി.ടെക് പെട്രോള്‍, 1.6 ലിറ്റര്‍ ഐ.ഡി.ടെക് ഡീസല്‍ എന്നീ രണ്ട് എന്‍ജിനുകളിലാണ് സിവിക് എത്തുന്നത്. പെട്രോള്‍ എന്‍ജിന് 138 ബി.എച്ച്.പി. കരുത്തും 176 എന്‍.എം. ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 118 ബി.എച്ച്.പി. കരുത്തും 300 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സായിരിക്കും രണ്ടിലുമുണ്ടായിരിക്കുക.

Content Highlights: Honda Cars India commences production of  All-New Honda Civic in India