ഉത്സവ സീസണ്‍ കളറാക്കാനൊരുങ്ങി ഹോണ്ട; കാറുകള്‍ 2.5 ലക്ഷം രൂപ വരെ ഓഫര്‍ പ്രഖ്യാപിച്ചു


സബ്-കോംപാക്ട് എസ്.യു.വിയായ അമേസിന് 47,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്.

അഞ്ചാം തലമുറ ഹോണ്ട സിറ്റി | Photo: Honda Cars India

ന്ത്യയിലെ ഉത്സവ സീസണ്‍ ആരംഭിക്കുകയാണ്. പൊതുവെ വാഹന നിര്‍മാതാക്കള്‍ക്കും ഉപയോക്താക്കള്‍ക്കും നല്ല സമയമാണ് ഈ സീസണ്‍. ഈ വര്‍ഷം കൂടുതല്‍ ആളുകളെ ഹോണ്ടയിലേക്ക് ആകര്‍ഷിക്കുന്നതിനായി മികച്ച ഓഫറുകള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. 2.5 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഹോണ്ട കാറുകള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, എക്‌സ്‌റ്റെന്റഡ് വാറണ്ടി, ലോയലിറ്റി ബോണസ് തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് ഓഫറുകള്‍ ഒരുക്കിയിട്ടുള്ളത്. പ്രധാനമായും അമേസ്, അഞ്ചാം തലമുറ സിറ്റി, പുതിയ ഡബ്ല്യുആര്‍-വി, ജാസ്, സിവിക് തുടങ്ങിയ മോഡലുകള്‍ക്കാണ് ആകര്‍ഷകമായ ഓഫറുകള്‍ ഒരുക്കിയിട്ടുള്ളത്.

സബ്-കോംപാക്ട് എസ്.യു.വിയായ അമേസിന് 47,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. 12,000 രൂപ വരെയുള്ള അഞ്ച് വര്‍ഷ എക്‌സ്റ്റെന്റഡ് വാറണ്ടി, 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, പെട്രോള്‍ മോഡലിന് 20,000 രൂപയുടെയും ഡീസല്‍ മോഡലിന് 10,000 രൂപയുടെയും ക്യാഷ് ഡിസ്‌കൗണ്ടുമാണ് ഹോണ്ട പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, അഞ്ചാം തലമുറ ഹോണ്ട സിറ്റിക്ക് 30,000 രൂപയുടെ ഓഫറുകളാണ് ഹോണ്ട ഒരുക്കിയിരിക്കുന്നത്. ഡബ്ല്യുആര്‍-വി, ജാസ് എന്നീ മോഡലുകള്‍ക്ക് 25,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും നല്‍കുന്നുണ്ട്. ഈ വാഹനങ്ങള്‍ക്കായി പഴയ വാഹനങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നവര്‍ക്ക് 15,000 രൂപയുടോ ബോണസും നല്‍കും. നാലാം തലമുറ സിറ്റിക്ക് ഓഫറുകള്‍ നല്‍കുന്നില്ല.

ഹോണ്ടയുടെ പ്രീമിയം സെഡാന്‍ മോഡലായ സിവിക്കിനാണ് ഏറ്റവും വലിയ ഓഫര്‍ ഒരുങ്ങുന്നത്. 2.5 ലക്ഷം രൂപ വരെയുള്ള ഓഫറാണ് ഈ ഫ്‌ളാഗ്ഷിപ്പ് മോഡലിന് നല്‍കുന്നത്. സിവിക്കിന്റെ പെട്രോള്‍ മോഡലിന് ഒരുലക്ഷം രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും ഡീസല്‍ മോഡലിന് 2.5 ലക്ഷം രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടുമാണ് ഹോണ്ട പ്രഖ്യാപിച്ചിട്ടുള്ളത്.

Content Highlights: Honda Cars Announce Up to 2.5 Lakhs Offer For Their Models

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented