ത്സവകാലമായതോടെ വാഹനങ്ങള്‍ക്ക് ആനുകൂല്യങ്ങളുടെ പെരുമഴയാണ് നിര്‍മാതാക്കള്‍ നല്‍കുന്നത്. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, ദീര്‍ഘകാല വാറണ്ടി ഇങ്ങനെ നീളുന്നതാണ് ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള ഓഫറുകള്‍. 

ഇന്ത്യയിലെ മറ്റ് വാഹന നിര്‍മാതാക്കള്‍ക്ക് പിന്നാലെ അഞ്ച് ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഹോണ്ട. ഒക്ടോബര്‍ 31 വരെയുള്ള വാങ്ങലുകള്‍ക്കാണ് ഹോണ്ട ഓഫറുകള്‍ നല്‍കുന്നതെന്നാണ് കമ്പനി അറിച്ചത്. 

വാഹന വിപണിയെ ബാധിച്ചിരിക്കുന്ന വില്‍പ്പന ഇടിവിനെ മറികടക്കുന്നതിനും കൂടിയാണ് ആനൂകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ മാസം മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഹോണ്ടയുടെ വില്‍പ്പനയില്‍ നേരിയ ഇടിവ് ബാധിച്ചിരുന്നു.

ഹോണ്ട ഇന്ത്യയിലെത്തിക്കുന്ന മോഡലുകളായ സിറ്റി, അമേസ്, ജാസ്, ഡബ്ല്യുആര്‍-വി, ബിആര്‍-വി, സിവിക്, സിആര്‍-വി എന്നിവയ്ക്കാണ് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ നല്‍കുന്നതെന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്. 

സിറ്റി 62,000 വരെ, അമേസ് 42,000 വരെ, ജാസ് 50,000 വരെ, ഡബ്ല്യുആര്‍-വി 45,000 വരെ, ബിആര്‍-വി 1.10 ലക്ഷം വരെ, സിവിക് 2.50 ലക്ഷം വരെ, സിആര്‍-വി അഞ്ച് ലക്ഷം രൂപ വരെയുമാണ് ഹോണ്ട പ്രഖ്യാപിച്ചിട്ടുള്ള ഓഫറുകള്‍.

Content Highlights: Honda Cars Announce Offers Upto Five Lakhs