നിര്‍മാണ സാമഗ്രികളുടെ വില സര്‍വ്വകാല റെക്കോഡില്‍; ഹോണ്ടാ കാറുകളുടെ വില ഉയര്‍ത്തുന്നു


വാഹന നിര്‍മാണത്തിന് ഉപയോഗിക്കുന്ന സ്റ്റീല്‍, അലുമിനിയം മറ്റ് മെറ്റലുകള്‍ എന്നിവയുടെ വിലയില്‍ കാര്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

-

ന്നിന് പുറമെ ഒന്നായി മികച്ച മോഡലുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ച് ജനപ്രീതി സ്വന്തമാക്കിയ വാഹന നിര്‍മാതാക്കള്‍ ആണ് ഹോണ്ട. ജാസ്, ഡബ്ല്യുആര്‍-വി, നാല്, അഞ്ചാം തലമുറ സിറ്റി, അമേസ് എന്നീ വാഹന നിരയുമായി ഇന്ത്യയിലുള്ള ഹോണ്ട എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. ഓഗസ്റ്റ് ഒന്ന് മുതലാണ് വില വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നത്.

വാഹനങ്ങളുടെ നിര്‍മാണ സാമഗ്രികളുടെ വില വര്‍ധിച്ച പശ്ചാത്തലത്തിലാണ് വാഹനങ്ങളുടെ വില ഉയര്‍ത്താന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതമായിരിക്കുന്നതെന്നാണ് പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ഏതെല്ലാം മോഡലുകള്‍ക്ക് വിലയില്‍ എത്ര ശതമാനം വീതം വര്‍ധനവാണ് ഉണ്ടാകുന്നത് എന്ന കാര്യം നിര്‍മാതാക്കളായ ഹോണ്ട കാര്‍ വെളിപ്പെടുത്തിയിട്ടില്ല.

ഹോണ്ട ഈ വര്‍ഷം മാത്രം വരുത്തുന്ന മൂന്നാമത്തെ വില വര്‍ധനവാണിതെന്നാണ് സൂചന. ജനുവരിയിലും ഏപ്രിലിലും വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നു. സ്റ്റീല്‍ ഉള്‍പ്പെടെയുള്ള നിര്‍മാണ സാമഗ്രികളുടെയും മറ്റും വിലയില്‍ ഗണ്യമായ വര്‍ധനവുണ്ടാകുന്നതാണ് വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ നിര്‍മാതാക്കളെ നിര്‍ബന്ധിതരാക്കുന്നത്. നാല് മോഡലാണ് ഇന്ത്യയില്‍ ഹോണ്ടക്കുള്ളത്.

വാഹന നിര്‍മാണത്തിന് ഉപയോഗിക്കുന്ന സ്റ്റീല്‍, അലുമിനിയം മറ്റ് മെറ്റലുകള്‍ എന്നിവയുടെ വിലയില്‍ കാര്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പലതിനും സര്‍വ്വകാല റെക്കോഡ് വിലയാണ്. ഈ സഹചര്യത്തില്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ നിര്‍മാതാക്കളായ ഞങ്ങള്‍ നിര്‍ബന്ധിതരാകുകയാണെന്ന് ഹോണ്ട കാര്‍ ഇന്ത്യ മേധാവി രാജേഷ് ഗോയല്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ വാഹനങ്ങള്‍ക്ക് വില വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. ജൂലൈ ഒന്ന് മുതലാണ് മാരുതിയുടെ എല്ലാ വാഹനങ്ങളുടെയും വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഹോണ്ടയ്ക്ക് സമാനമായി മാരുതി സുസുക്കിയും കഴിഞ്ഞ ഏപ്രിലില്‍ വില വര്‍ധിപ്പിച്ചിരുന്നു. നിര്‍മാണ ചെലവ് ഉയര്‍ന്നതായിരുന്നു മാരുതിയും കാരണമായി പറഞ്ഞത്.

Content Highlights: Honda Car Announce Price Hike For Entire Range From August-1


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023

Most Commented