രണ്ടാം തലമുറ ഹോണ്ട അമേസിന്റെ കരുത്തില്‍ ഹോണ്ടയ്ക്ക് വില്‍പ്പന നേട്ടം. ജൂലായ് മാസത്തിലെ ഹോണ്ടയുടെ മൊത്തവില്‍പ്പനയുടെ 51 ശതമാനവും നേടി കൊടുത്തത് ഹോണ്ട അമേസാണ്. ജൂലായില്‍ ഹോണ്ട നിരത്തിലെത്തിച്ച 19,970 കാറുകളില്‍ 10,180 എണ്ണവും അമേസായിരുന്നു. 

ഹോണ്ട കാറുകളുടെ മൊത്തവില്‍പ്പനയില്‍ 16.9 ശതമാനത്തിന്റെ കുതിപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പല എതിരാളികളെയും പിന്നിലാക്കിയാണ് ഹോണ്ട ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.  ജൂലായിലെ വില്‍പ്പനയില്‍ ഹോണ്ട മൂന്നാം സ്ഥാനത്തെത്തി. 

ഹോണ്ട അമേസിന്റെ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ സി.വി.ടി മോഡല്‍ അവതരിപ്പിച്ചതാണ് അമേസിന്റെ വില്‍പ്പനയ്ക്ക് കരുത്തായത്. രണ്ട് സിവിടി മോഡല്‍ ഉള്‍പ്പെടെ ആറ് വേരിയന്റുകളിലാണ് അമേസ് പുറത്തിറക്കിയത്. അമേസ് ഇ, എസ്, വി, വിഎക്‌സ്, എസ് സിവിടി, വി സിവിടി എന്നീ വേരിയന്റുകളാണിത്. 

അമേസ് എസ് വേരിയന്റാണ് ഏറ്റവുമധികം വിപണിയില്‍ എത്തിക്കാന്‍ സാധിച്ചത്. ഹോണ്ടയില്‍ നിന്ന് ആദ്യം പുറത്തിറക്കിയ അമേസിന് വിപണിയില്‍ വേണ്ടത്ര സാന്നിധ്യം അറിയിക്കാന്‍ സാധിച്ചിരുന്നില്ല. 

Content Highlights: Honda Amaze Significantly Boosts the Brand’s Sales in July