വില്‍പനയില്‍ അമേസിങ്ങ്; അഞ്ച് ലക്ഷമെന്ന മാജിക് നമ്പറില്‍ ഹോണ്ട അമേസ്


2013-ലാണ് ഹോണ്ട അമേസ് എന്ന സെഡാന്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.

ഹോണ്ട അമേസ് | Photo: Honda

ന്ത്യന്‍ നിരത്തുകളിലെ കോംപാക്ട് എസ്.യു.വികളുടെ കുതിപ്പ് സെഡാന്‍ എന്ന വാഹനശ്രേണിക്ക് വലിയ കിതപ്പാണുണ്ടാക്കിയത്. പല സെഡാനുകളും നിരത്തൊഴിയാന്‍ വരെ നിര്‍ബന്ധിതരായെങ്കിലും യാതൊരു ഉലച്ചിലുമില്ലാതെ പിടിച്ചുനിന്നത് ഹോണ്ടയുടെ വാഹനങ്ങളാണെന്ന് നിസംശയം പറയാം. ഹോണ്ട സിവിക്, സിറ്റി, അമേസ് തുടങ്ങിയ വാഹനങ്ങള്‍ക്ക് ഇപ്പോഴും നിരത്തുകളില്‍ ഇടമുണ്ട്. എസ്.യു.വികളുടെ കുതിപ്പിനൊപ്പം പിടിച്ചുനിന്ന് വില്‍പനയില്‍ അഞ്ച് ലക്ഷമെന്ന മാജിക് നമ്പര്‍ കടന്നിരിക്കുകയാണ് ഹോണ്ട അമേസ്.

2013-ലാണ് ഹോണ്ട അമേസ് എന്ന സെഡാന്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഏറ്റവും മികച്ച ഡിസൈന്‍ കൊണ്ടും പുതുതലമുറ ഫീച്ചറുകളിലൂടെയും അകമ്പടിയില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ സെഡാനുകളിലെ മുന്‍നിര സാന്നിധ്യമാകാന്‍ ഹോണ്ട അമേസിന് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍. 2013 എത്തിയ വാഹനം ഒമ്പത് വര്‍ഷത്തിനുള്ളിലാണ് അഞ്ച് ലക്ഷം വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിച്ചിരിക്കുന്നത്. 2020-ലാണ് നാല് ലക്ഷം യൂണിറ്റിന്റെ വില്‍പ്പന അമേസ് പൂര്‍ത്തിയാക്കിയത്.

രണ്ടാം തലമുറ മോഡലാണ് വില്‍പ്പനയ്ക്ക് കരുത്തേകിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2018-ല്‍ രണ്ടാം തലമുറ എത്തുന്നത് വരെയുള്ള അഞ്ച് വര്‍ഷം കൊണ്ട് 2.6 ലക്ഷം യൂണിറ്റിന്റെ വില്‍പനയാണ് ഈ വാഹനം നേടിയത്. എന്നാല്‍, രണ്ടാം തലമുറ മോഡല്‍ എത്തി നാല് വര്‍ഷത്തിനുള്ളില്‍ 2.4 ലക്ഷം യൂണിറ്റുകള്‍ നിരത്തുകളില്‍ എത്തിക്കാന്‍ നിര്‍മാതാക്കള്‍ക്ക് സാധിച്ചിട്ടുണ്ട്. 2018 മേയ് മാസത്തിലാണ് ഹോണ്ട അമേസിന്റെ രണ്ടാം തലമുറ എത്തുന്നത്. 2020-ല്‍ ഇതില്‍ വീണ്ടും അല്‍പ്പം മുഖം മിനുക്കലുകള്‍ നടത്തിയിരുന്നു.

ഇന്ത്യയിലെ കോംപാക്ട് സെഡാന്‍ ശ്രേണിലെ മികച്ച വില്‍പ്പനയുള്ള മോഡലിനൊപ്പം, ഹോണ്ടയുടെ ടോപ്പ് സെല്ലിങ്ങ് കാറുകളുടെ പട്ടികയിലേക്കും അമേസ് സ്ഥാനം പിടിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് മികച്ച വില്‍പ്പന ലഭിച്ചതും അമേസിന്റെ നേട്ടമാണ്. 90 ബിഎച്ച്പി പവറും 110 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 100 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനുമാണ് അമേസിലുള്ളത്. മാനുവല്‍, സിവിടി ഗിയര്‍ബോക്സുകളാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

ടയര്‍ വണ്‍, ടയര്‍ ടൂ സിറ്റികളാണ് ഹോണ്ട അമേസിന്റെ പ്രധാന വിപണിയെന്നാണ് നിര്‍മാതാക്കള്‍ അഭിപ്രായപ്പെടുന്നത്. ഹോണ്ട കാറുകളുടെ 40 ശതമാനം കൈയാളുന്ന അമേസിന്റെ വില്‍പ്പനയുടെ 40 ശതമാനം ടയര്‍ വണ്‍ സിറ്റികളില്‍ നിന്നും 60 ശതമാനം ടയര്‍ ടു, ടയര്‍ ത്രീ സിറ്റികളില്‍ നിന്നുമാണെന്നാണ് കണക്കുകള്‍. ഇതില്‍ തന്നെ 40 ശതമാനത്തോളം ആദ്യമായി വാഹനം വാങ്ങുന്നയാളുകളാണ്. പ്രാരംഭ ഘട്ടത്തില്‍ ഒമ്പത് ശതമാനം മാത്രമായിരുന്നു ഓട്ടോമാറ്റിക്കിന്റെ വില്‍പ്പനയെങ്കില്‍ ഇപ്പോള്‍ അത് 30 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.

Content Highlights: Honda Amaze crosses 5 lakh cumulative sales milestone, Honda Amaze


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented